3

കൂര്‍ക്ക കൃഷി രീതി – Chinese Potato Cultivation Using Organic Methods

ചൈനീസ് പൊട്ടറ്റോ അഥവാ കൂര്‍ക്ക കൃഷിചെയ്യാം – Koorkka Krishi

കൂര്‍ക്ക കൃഷി രീതി

Koorkka Growing Tips

കേരളത്തിന്‍റെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്ന് വേണ്ടാത്ത കൂര്‍ക്ക വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. പോഷക ഗുണവും ഔഷധ ഗുണവും ഏറെയുണ്ട് ഈ കുഞ്ഞന്‍ കൂര്‍ക്കയില്‍ . അന്നജം, കാത്സ്യം, ഇരുമ്പ്, തയമിന്‍ , റൈബോഫ്ലോവിന്‍ , നിയാസിന്‍ , ജീവകം സി ഇവയൊക്കെയാണ് കൂര്‍ക്കയില്‍ അടങ്ങിയിരിക്കുന്നവ. കിഴങ്ങ് വര്‍ഗത്തില്‍ പെട്ട വിളയാണ് കൂര്‍ക്ക. കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ സമയം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങള്‍ ആണ്. ഏകദേശം 4-5 മാസങ്ങള്‍ വേണം വിളവെടുക്കാന്‍ .

വീഡിയോ കാണാം

കൂര്‍ക്ക കൃഷിയുടെ ആദ്യ സംശയം , എന്താണ് നടുന്നത് എന്നാണ് ?. ചെറിയ കൂര്‍ക്കകള്‍ ആണോ നടുക ?. അല്ല , കൂര്‍ക്കകള്‍ പാകി മുളപ്പിച്ചു അതിന്റെ തലപ്പുകള്‍ (വള്ളികള്‍ ) ആണ് നടുക (ഇത് സംബന്ധിച്ച വീഡിയോകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക ). തലപ്പുകള്‍ തയ്യാറാക്കുക്ക എന്നതാണ് കൂര്‍ക്ക കൃഷിയുടെ ആദ്യ കടമ്പ. വിത്ത് കിഴങ്ങ് കിട്ടുമെങ്കില്‍ അത് പാകി വള്ളികള്‍ തയ്യാറാക്കുക. അല്ലെങ്കില്‍ കടയില്‍ നിന്ന് കിട്ടുന്ന ചെറിയ ഉരുണ്ട കൂര്‍ക്ക പാകാം. ഞാന്‍ കഴിഞ്ഞ വര്‍ഷം അങ്ങിനെയാണ് തലപ്പുകള്‍ ഉണ്ടാക്കിയത്. ശ്രീധര, നിധി, സുഫല തുടങ്ങിയ കുറെ നാടന്‍ കൂര്‍ക്ക ഇനങ്ങള്‍ ഉണ്ട്.

Pest Control in Terrace Garden

Pest Control in Terrace Garden

നടേണ്ട വിധം

തലപ്പുകള്‍ റെഡി ആയാല്‍ പിന്നെ നടാം. ചെറിയ രീതിയില്‍ ഉള്ള പരീക്ഷണം ആണെങ്കില്‍ ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക്‌ ചാക്കില്‍ നടീല്‍ മിശ്രിതം നിറച്ചു അതില്‍ തലപ്പുകള്‍ നടാം. നിലത്താണെങ്കില്‍ മണ്ണ് നന്നായി കിളക്കുക. അടിവളവായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കാം. കൂര്‍ക്കയുടെ പ്രധാന ശത്രു നിമാ വിരയാണ് , വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നത് ഇവയെ തടയും. അത് കഴിഞ്ഞു 45 സെന്റി മീറ്റര്‍ അകലത്തില്‍ വാരങ്ങള്‍ ഉണ്ടാക്കി 30 സെന്റി മീറ്റര്‍ അകലത്തില്‍ കൂര്‍ക്ക തലപ്പുകള്‍ / വള്ളികള്‍ നടാം. വള്ളികള്‍ ലംബമായോ കിടത്തിയോ 4-5 സെ.മീറ്റര്‍ താഴ്ചയില്‍ തലപ്പത്തുള്ള മുകുളങ്ങള്‍ പുറത്തുകാണുന്ന തരത്തില്‍ നടുക.

വിളവെടുപ്പ് – വള്ളികള്‍ ഉണങ്ങുന്നതാണ് കൂര്‍ക്ക വിളവെടുക്കാന്‍ റെഡി എന്നതിന്‍റെ സൂചന. ശ്രദ്ധാപൂര്‍വ്വം മണ്ണ് കിളച്ചു കൂര്‍ക്ക വിളവെടുക്കാം.

സ്വന്തം അനുഭവം – ആദ്യമേ പറഞ്ഞ പോലെ ചുമ്മാ ഒരു വളവും ചെയ്യാതെ ഞാന്‍ കൂര്‍ക്ക നട്ടു. നല്ല വിളവാണ് ലഭിച്ചത്. അതിന്റെ ചിത്രം താഴെ ചേര്‍ക്കുന്നു. രുചി അതി ഗംഭീരം ആയിരുന്നു.

Getting Better Yield From Rooftop Garden

Getting Better Yield From Rooftop Garden

കമന്‍റുകള്‍

കമന്‍റുകള്‍