Cabbage Growing Kerala – കാബേജ് കൃഷി രീതിയും പരിചരണവും ജൈവ രീതിയില്‍

കാബേജ് കൃഷി ജൈവ രീതിയില്‍ – Methods of Cabbage Growing Kerala

ഗ്രോ ബാഗുകളില്‍ കാബേജ് നട്ടിരിക്കുന്നു

കാബേജ് തോരന്‍ ഇഷ്ട്ടമല്ലാത്ത മനുഷ്യരുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും വിഷമയം ആയ ഒന്നാണ് കാബേജ്. അത് കൊണ്ട് തന്നെ ഇഷ്ട്ട വിഭവം ഒഴിവാക്കിയിട്ട്‌ വര്‍ഷങ്ങള്‍ ആയി. ഈ വര്‍ഷം കാബേജ് ട്രൈ ചെയ്യാന്‍ തീരുമാനിച്ചു. കാബേജ് ഒരു ശീതകാല വിളയാണ്. കാബേജ് ഹെഡ് (ഇതാണ് കാബേജ് ആകുന്നത്) വിരിയാന്‍ തണുപ്പ് ആവശ്യം ആണ്. കോളി ഫ്ലവര്‍ നടീല്‍ രീതി മുന്‍പേ പോസ്റ്റ് ചെയ്തല്ലോ. അത് ഒന്ന് പരിശോധിക്കുക. ഇവ രണ്ടിന്‍റെയും കൃഷി രീതി ഒരേ പോലെ ആണ്. ഒരു കാബേജ് ചെടിയില്‍ നിന്നും ഒരു കാബേജ് മാത്രമേ ലഭിക്കു. പത്തു മൂട് നട്ടാല്‍ പത്തു കാബേജ് കിട്ടും.

വിത്തുകള്‍

മുന്‍പ് സൂചിപിച്ച പോലെ നമ്മുടെ നാടിനു ഇണങ്ങുന്ന വിത്തുകള്‍ / തൈകള്‍ തിരഞ്ഞെടുക്കുക. സീസണ്‍ ആകുമ്പോള്‍ വി എഫ് പി സി കെ എല്ലാ ജില്ലകളിലും കാബേജ്, കോളി ഫ്ലവര്‍ തൈകള്‍ വിലപ്പനയ്ക്ക് വെയ്ക്കാറുണ്ട്. ഒരു തൈ രണ്ടു രൂപ നിരക്കില്‍ ലഭിക്കും. ഞാന്‍ വാങ്ങിയത് പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ്‌ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും ആണ്. തൈ രണ്ടു രൂപ നിരക്കില്‍ ലഭിച്ചു. please check here for purchasing Chinese കാബേജ്  (1000 Seeds) online from amazon.

Terrace Gardening Cabbages Getting Output

നടീല്‍ രീതി

ഒരു ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി കാബേജ് തൈകള്‍ നട്ടു. ആദ്യതെ കുറച്ചു ദിവസം തണല്‍ കൊടുത്തു. ദിവസവും മിതമായ നിരക്കില്‍ നനച്ചു. രണ്ടാഴ്ച ഇടവിട്ട്‌ ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുത്തു. മണ്ണ് കയറ്റി കൊടുത്തു. രാസവളം ഉപയോഗിച്ചതെ ഇല്ല. കടല പിണ്ണാക്ക് പുളിപ്പിച്ചത്, ഫിഷ്‌ അമിനോ ആസിഡ്  തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളം മാത്രം നല്‍കി.

കീട ബാധയും പ്രതിവിധിയും – തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ വിതറുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ കാന്താരി മുളക് ലായനി നേര്‍പ്പിച്ചു സ്പ്രേ ചെയ്യുക. സ്യുടോമോണാസ് രണ്ടാഴ്ച കൊടുമ്പോള്‍ ഇരുപതു ശതമാനം വീര്യത്തില്‍ ഒഴിച്ച് കൊടുക്കുന്നത് കട ചീയല്‍ , അഴുകല്‍ രോഗങ്ങളെ പ്രതിരോധിക്കും.

This article is about cultivating seasonal corps in kerala, we can grow cabbage during november, December season. seeds used to produce seedlings, kvk, vfpck etc selling the seedlings this season. we will update complete video series of this in our youtube channel.

Solutions For Tomato Bacterial Wilt

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

ടെറസ്സ് കൃഷി - സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ പച്ചക്കറിചെടികൾക്ക്…

2 years ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

2 years ago

മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala

കൃഷിപാഠം വീഡിയോ സീരീസ് - മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം…

3 years ago

പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം

ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…

3 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

3 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

4 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S