ചീര – Krishipadam https://www.krishipadam.com മലയാളം ജൈവ കൃഷി പോര്‍ട്ടല്‍ Sun, 12 May 2019 04:07:14 +0000 en-US hourly 1 https://wordpress.org/?v=5.3.2 https://www.krishipadam.com/media/2017/05/cropped-krishipadam-icon-60x60.png ചീര – Krishipadam https://www.krishipadam.com 32 32 61977690 ചീര കൃഷി ടിപ്സ് – Cheera Krishi Tips Using Organic Methods https://www.krishipadam.com/cheera-krishi-tips/?utm_source=rss&utm_medium=rss&utm_campaign=cheera-krishi-tips https://www.krishipadam.com/cheera-krishi-tips/#comments Fri, 26 Jan 2018 04:26:04 +0000 http://www.krishipadam.com/?p=977 cheera krishi tips organicചീര കൃഷി തികച്ചും ജൈവ രീതിയില്‍ എങ്ങിനെ എളുപ്പത്തില്‍ കൃഷി ചെയ്യാം ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ്‌ ചീര. മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്. പച്ചച്ചീര ഇലപ്പുളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്. മണ്ണിലും, […]]]> cheera krishi tips organic

ചീര കൃഷി തികച്ചും ജൈവ രീതിയില്‍ എങ്ങിനെ എളുപ്പത്തില്‍ കൃഷി ചെയ്യാം

ചീര കൃഷി ടിപ്സ്
ചീര കൃഷി ടിപ്സ്

ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ്‌ ചീര. മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്. പച്ചച്ചീര ഇലപ്പുളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്. മണ്ണിലും, സ്ഥല പരിമിതി ഉള്ളവര്‍ക്ക് ടെറസിലും ഈസി ആയി ചീര കൃഷി ചെയ്യാം. പ്ലാസ്റിക് ബോട്ടിലില്‍ വളര്‍ത്തുന്ന വിധം ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഗ്രോ ബാഗ്‌, പ്ലാസ്റ്റിക്‌ കവറുകള്‍, ചെടിച്ചട്ടി തുടങ്ങിയവയും ചീര കൃഷി ചെയ്യാന്‍ ഉപയോഗപ്പെടുത്താം. വിത്തുകള്‍ക്കായി അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിച്ചാല്‍ മതി, തികച്ചും സൌജന്യമായി ചീര വിത്തുകള്‍ അവിടെ നിന്നും ലഭിക്കും.

വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം(amaranthus seeds online)

cheera krishi video – ചീര കൃഷി ടിപ്സ് വീഡിയോകള്‍

ചീര കൃഷിയുടെ പ്രധാന മേന്മകള്‍

എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കടുത്ത മഴ സമയം ഒഴികെ എല്ലാ സമയത്തും ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്‍ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.

കീട ബാധ കുറവ് – കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര. ഇലപ്പുള്ളി രോഗം, ഇലചുരുട്ടി പുഴുക്കള്‍ ഇവയാണ് പ്രധാന ശത്രുക്കള്‍. കൃത്യമായ പരിചരണം പുഴുക്കളെ കണ്ടു പിടിച്ചു നശിപ്പിക്കാന്‍ സഹായിക്കും. ഇലപ്പുള്ളി രോഗം തടയാന്‍ പച്ച/ചുവപ്പ് ചീരകള്‍ ഇടകലര്‍ത്തി നട്ടാല്‍ മതി. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രയോഗിക്കാന്‍ ജൈവ കീടനാശിനി ഒരെണ്ണം ഉണ്ട്, ഇവിടെ നിന്നും അത് വായിക്കാം.

മുറിച്ചെടുക്കുക – ചീര മുറിച്ചെടുത്താല്‍ വീണ്ടും വിളവെടുക്കാം. വേരോടെ പിഴുതു എടുക്കാതെ തണ്ട് മുറിച്ചാല്‍ ചീര വീണ്ടും വളരും. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി വീണ്ടും വീണ്ടും വിളവെടുക്കാന്‍ കഴിയും. തണ്ട് മുറിക്കുമ്പോള്‍ 2-3 ഇലകള്‍ എങ്കിലും നിര്‍ത്തണം, ഇല്ലെങ്കില്‍ ശേഷിച്ച തണ്ട് അഴുകി പോകും. 10 ചീര ഇതേ പോലെ നിര്‍ത്തിയാല്‍ നമുക്ക് കൂടുതല്‍ വിളവു എടുക്കാം, വേനല്‍ക്കാലത്ത് നട്ട ചീരകള്‍ ഇതേ പോലെ മുറിച്ചു നിര്‍ത്തിയാല്‍ മഴക്കാലം നമുക്ക് വിളവെടുക്കാം.

ചീര കൊണ്ട് കറികള്‍ – ചീര കൊണ്ട് തോരന്‍ മാത്രമല്ല ഉണ്ടാക്കാന്‍ സാധിക്കുന്നത്‌. അവിയലില്‍ ഇട്ടാല്‍ നല്ല സ്വാദാണ്, ചക്കക്കുരു , പയര്‍ ഇവയും ചേര്‍ത്ത് തോരന്‍ ഉണ്ടാക്കാം, ചീര കൃഷി ടിപ്സ് .

Cabbage cultivation without seeds
Cabbage cultivation without seeds

This post discussing about the cultivation and tips about amaranth, it’s one of the easy growing vegetable in all seasons. This post talking about the seeds, germination, fertilizers, pesticides etc in cheera. we have also attached some videos about cheera cultivation, subscribe to us for more posts. it’s one of the best leafy vegetable that can we start with gardening.

]]>
https://www.krishipadam.com/cheera-krishi-tips/feed/ 8 977
ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ https://www.krishipadam.com/cheera-krishi-video/?utm_source=rss&utm_medium=rss&utm_campaign=cheera-krishi-video https://www.krishipadam.com/cheera-krishi-video/#respond Tue, 28 Feb 2017 15:09:31 +0000 http://www.krishipadam.com/?p=1943 ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ട്യൂടോറിയളുകള്‍ പരിചയപ്പെടുത്തി തുടങ്ങുകയാണ്, ആദ്യമായി ചീര കൃഷി വീഡിയോ. ചീര കൃഷി സംബന്ധിച്ച് ഇപ്പോഴും പലയാളുകളും സംശയം പ്രകടിപ്പിക്കുകയാണ്. മലയാളത്തില്‍ ചീര കൃഷി ചെയ്യുന്ന വിധം ഞങ്ങള്‍ അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തില്‍ വിത്ത് പാകല്‍ ആണ് പ്രതിപാധിക്കുന്നത്. ചീര വിത്തുകള്‍ പാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടിപ്സ്, ചീര വിത്തുകള്‍ ഉറുമ്പ് കൊണ്ടുപോകാതിരിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയവ വിശദമാക്കുന്നു. ഇനി വരുന്ന ദിവസങ്ങളില്‍ ചീര പരിപാലനം, വളപ്രയോഗം, കീടനാശിനി പ്രയോഗം […]]]> ചീര കൃഷി വീഡിയോ ട്യൂടോറിയല്‍

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍

കൃഷിപാഠം വീഡിയോ ട്യൂടോറിയളുകള്‍ പരിചയപ്പെടുത്തി തുടങ്ങുകയാണ്, ആദ്യമായി ചീര കൃഷി വീഡിയോ. ചീര കൃഷി സംബന്ധിച്ച് ഇപ്പോഴും പലയാളുകളും സംശയം പ്രകടിപ്പിക്കുകയാണ്. മലയാളത്തില്‍ ചീര കൃഷി ചെയ്യുന്ന വിധം ഞങ്ങള്‍ അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തില്‍ വിത്ത് പാകല്‍ ആണ് പ്രതിപാധിക്കുന്നത്. ചീര വിത്തുകള്‍ പാകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടിപ്സ്, ചീര വിത്തുകള്‍ ഉറുമ്പ് കൊണ്ടുപോകാതിരിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍ തുടങ്ങിയവ വിശദമാക്കുന്നു.

ഇനി വരുന്ന ദിവസങ്ങളില്‍ ചീര പരിപാലനം, വളപ്രയോഗം, കീടനാശിനി പ്രയോഗം (ജൈവ രീതിയില്‍) തുടങ്ങിയവ അവതരിപ്പിക്കും. ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്താല്‍ പുതിയ വീഡിയോകള്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ഫുള്‍ എച്ച്ഡി വീഡിയോകള്‍ ആണ് ഈ ചാനല വഴി അപ്‌ലോഡ്‌ ചെയ്യുന്നത്. നിങ്ങളുടെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വഴി ഈ വീഡിയോകള്‍ കാണുവാന്‍ സാധിക്കും.

വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം(amaranthus seeds online)

cheera krishi videos youtube

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍
ചീര കൃഷി

Amaranthus cultivation

ആദ്യ ഭാഗത്തില്‍ ചീര വിത്തുകള്‍ നടുന്ന വിധം വിശദമായി പറയുന്നു. വിത്തുകള്‍ വേഗത്തില്‍ മുളപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, അവ ഉറുമ്പ് കൊണ്ടുപോകാതിരിക്കാന്‍ ചെയ്യവുന്ന കാര്യങ്ങള്‍ ഇവ വിശദീകരിക്കുന്നു. രണ്ടാമത്തെ വീഡിയോയില്‍ വിത്തുകള്‍ മുളച്ചു വരുന്നതും, ജലസേചനം എങ്ങിനെ ചെയ്യണം, മറ്റു പരിചരണം ഇവ പ്രതിപാദിക്കുന്നു. ചീര തൈകള്‍ പിഴുതു നടേണ്ട വിധം, വളപ്രയോഗം, പരിപാലനം തുടങ്ങിയ വിഷയങ്ങള്‍ പിന്നീട് വരുന്ന ഭാഗങ്ങള്‍ വിശദമാക്കുന്നു.

നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍, അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം. മലയാളം കൃഷി സംബന്ധിച്ച കൂടുതല്‍ ലേഖങ്ങനങ്ങള്‍ക്ക് സബ്സ്ക്രൈബ് ചെയ്യാം. ഫേസ്ബുക്ക്, ട്വിട്ടര്‍, ഗൂഗിള്‍ പ്ലസ് പേജുകള്‍ ഫോളോ ചെയ്യാം.

]]>
https://www.krishipadam.com/cheera-krishi-video/feed/ 0 1943
പ്ലാസ്റ്റിക്‌ ബോട്ടിലില്‍ വളര്‍ത്തിയ ചീര – Cheera in plastic bottle https://www.krishipadam.com/spinach-cultivation-in-plastic-bottle/?utm_source=rss&utm_medium=rss&utm_campaign=spinach-cultivation-in-plastic-bottle https://www.krishipadam.com/spinach-cultivation-in-plastic-bottle/#respond Tue, 06 Jan 2015 16:14:37 +0000 http://www.krishipadam.com/?p=302 Cheera in plastic bottleചീര പ്ലാസ്റ്റിക്‌ ബോട്ടിലില്‍ ഇതൊരു പരീക്ഷണം ആയിരുന്നു. ചീര പ്ലാസ്റ്റിക്‌ കുപ്പികളില്‍ വളര്‍ത്തി. സംഗതി ക്ലിക്ക് ആയി. രണ്ടു തവണ തണ്ട് മുറിച്ചു, ഇപ്പോളും വളരുന്നുണ്ട്‌ തണ്ട്. മെച്ചം cheera നല്ല വെയില്‍ ആവശ്യം ആണ്, കൃഷി ചെയ്യാന്‍ സ്ഥലം എന്നത് ഒരു വലിയ പ്രശനം ആയവര്‍ക്ക് ട്രൈ ചെയ്യാവുന്ന ഒരു മാര്‍ഗം ആണ് ഇത്. വളരെ ഈസി ആയി വളര്‍ത്താം. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക്, കുറച്ചെങ്കിലും സ്ഥലം ഉള്ളവര്‍ക്ക് ഒക്കെ ഇതൊന്നു ചെയ്തു നോക്കാം. ഇത്തരം ഒരു […]]]> Cheera in plastic bottle

ചീര പ്ലാസ്റ്റിക്‌ ബോട്ടിലില്‍

പ്ലാസ്റ്റിക്‌ ബോട്ടിലില്‍ വളര്‍ത്തിയ ചീര
Cheera in plastic bottle

ഇതൊരു പരീക്ഷണം ആയിരുന്നു. ചീര പ്ലാസ്റ്റിക്‌ കുപ്പികളില്‍ വളര്‍ത്തി. സംഗതി ക്ലിക്ക് ആയി. രണ്ടു തവണ തണ്ട് മുറിച്ചു, ഇപ്പോളും വളരുന്നുണ്ട്‌ തണ്ട്.

മെച്ചം

cheera നല്ല വെയില്‍ ആവശ്യം ആണ്, കൃഷി ചെയ്യാന്‍ സ്ഥലം എന്നത് ഒരു വലിയ പ്രശനം ആയവര്‍ക്ക് ട്രൈ ചെയ്യാവുന്ന ഒരു മാര്‍ഗം ആണ് ഇത്. വളരെ ഈസി ആയി വളര്‍ത്താം. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക്, കുറച്ചെങ്കിലും സ്ഥലം ഉള്ളവര്‍ക്ക് ഒക്കെ ഇതൊന്നു ചെയ്തു നോക്കാം. ഇത്തരം ഒരു പത്തു യുണിറ്റ് ഉണ്ടെങ്കില്‍ ഒരു ചെറിയ കുടുംബത്തിനു സുഖമായി ഉപയോഗിക്കാം. വിളവായി വരുമ്പോള്‍ തണ്ട് കുറച്ചു നിര്‍ത്തി മുറിച്ചു എടുക്കാം (അധികം താഴ്ത്തി മുറിക്കാതെ, കിളിര്‍പ്പുകള്‍ ഉള്ള ഭാഗം നിര്‍ത്തി മുറിച്ചാല്‍ വീണ്ടും നന്നായി കിളിര്‍ത്തു വരും ). രണ്ടു മൂന്നു തവണ കൂടി വിളവെടുക്കാന്‍ സാധിക്കും. കൃഷി തുടങ്ങാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഹരീ ശ്രീ കുറിക്കാന്‍ പറ്റിയ സംഭവം ആണിത്. വിജയിക്കാന്‍ സാധ്യത ഏറ്റവം കൂടുതല്‍ ഉണ്ട് ചീരയ്ക്ക്. വര്‍ഷത്തില്‍ എല്ലാ സമയവും (പടു മഴ ഒഴികെയുള്ള) cheera കൃഷി ചെയ്യാം.

cheera krishi video – ചീര കൃഷി വീഡിയോകള്‍

എങ്ങിനെ ? – ഒഴിഞ്ഞ പെപ്സി (കോളാ, മിനെറല്‍ വാട്ടര്‍ ) കുപ്പികള്‍ ഉപയോഗിക്കാം. രണ്ടു ലിറ്റര്‍ കുപ്പികള്‍ ആണ് കൂടുതല്‍ നല്ലത്. കുപ്പിയുടെ മുകള്‍ ഭാഗം മുറിക്കുക (മുക്കാല്‍ ഭാഗം നിര്‍ത്തുക , ചിത്രം നോക്കുക). ഇനി കുപ്പിയുടെ അടി ഭാഗത്ത്‌ ചെറിയ 3-4 തുളകള്‍ ഇടാം. അധികം വലുപ്പം വേണ്ട തുളകള്‍ക്ക് , അധികമായി വരുന്ന വെള്ളം ഒലിച്ച് താഴേക്ക്‌ ഇറങ്ങാന്‍ ആണ് ഈ ദ്വാരങ്ങള്‍ . വെള്ളം കെട്ടി നിന്നാല്‍ വേരുകള്‍ ചീഞ്ഞു പോകാന്‍ സാദ്യത ഉണ്ട്. ഇനി ഇതില്‍ മണ്ണ് നിറയ്ക്കാം. ചാണകപ്പൊടി, ചകിരിചോര്‍ (സാദാ അല്ല, പാക്കെറ്റില്‍ വാങ്ങാന്‍ ലഭിക്കുന്നത്) , മണ്ണിര കമ്പോസ്റ്റ് (ലഭ്യം എങ്കില്‍ ) ഒക്കെ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി നിറയ്ക്കാം. കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാല്‍ വളരെ നല്ലത്. ചാരം ഒരിക്കലും ഇടരുത്, ചെടി അവിഞ്ഞു പോകും. കുപ്പിയുടെ 80-90 ശതമാനം വരെ ഈ നടീല്‍ മിശ്രിതം നിറയ്ക്കാം. മണ്ണ് ഒരിക്കലും ഇടിച്ചു നിറയ്ക്കാന്‍ ശ്രമിക്കരുത്.

വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം(amaranthus seeds online)

ഇനി ഇതില്‍ ചീര തൈ നടാം. അല്ലെങ്കില്‍ 3-4 വിത്തുകള്‍ ഇട്ടു, നല്ല ആരോഗ്യത്തോടെ വരുന്ന ഒരെണ്ണം നിര്‍ത്താം. ഈ രീതിയില്‍ വളര്‍ത്തുമ്പോള്‍ ഒരിക്കലും രാസവളം ഇടരുത്. ചെടി വളരുന്ന മുറയ്ക്ക് കുറച്ചു ചാണകപ്പൊടി നന്നായി പൊടിച്ചു മുകള്‍ ഭാഗത്ത്‌ വിതറി കൊടുക്കാം. നല്ല വെയില്‍ ഉള്ള ഭാഗത്ത്‌ ആണെങ്കില്‍ ചീര നല്ല സുന്ദരിയായി തന്നെ വളരും. ഒന്ന് രണ്ടു ദിവസം കൂടുമ്പോള്‍ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കാം. ഒന്നിച്ചു ഒഴിക്കാതെ രാവിലെയും വൈകുന്നേരവും ആയി ജലസേചനം ചെയ്യുന്നത് കൂടുതല്‍ നന്ന്.

ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ലഭ്യമെങ്കില്‍ പ്രയോഗിക്കാം. ഗോമൂത്രം (നേര്‍പ്പിച്ചത്) വളരെ നന്ന്. ഫിഷ്‌ അമിനോ ആസിഡ് (ഉണ്ടാക്കുന്ന വിധം ഇവിടെയുണ്ട്) നേര്‍പ്പിച്ചത്‌ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കാം. ഈ പറയുന്ന ഒന്നും ലഭ്യമല്ലെങ്കില്‍ കടല പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച്ച് കൊടുക്കാം. അതിനായി ഒരു പിടി കടല പിണ്ണാക്ക് ഒരു ലിറ്റര്‍ വെള്ളത്തില്‍ 3-4 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു കുറച്ചു വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ചെടി കുറച്ചു വലുതായ ശേഷം മാത്രം ഇതൊക്കെ പ്രയോഗിക്കാം. സി പോം എന്ന ജൈവ വളവും വളരെ നല്ലതാണ്.

]]>
https://www.krishipadam.com/spinach-cultivation-in-plastic-bottle/feed/ 0 302
ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കാന്‍ – mosaic decease in cheera https://www.krishipadam.com/mosaic-decease-spinach/?utm_source=rss&utm_medium=rss&utm_campaign=mosaic-decease-spinach https://www.krishipadam.com/mosaic-decease-spinach/#comments Tue, 18 Feb 2014 03:37:17 +0000 http://www.krishipadam.com/?p=369 ചീരയിലെ ഇലപ്പുള്ളി രോഗം, എങ്ങിനെ തടയാം ചീര നടുന്ന രീതിയും, അതിന്റെ പരിപാലനവും ഇവിടെ മുന്പു പ്രതിപാദിച്ചു കഴിഞ്ഞല്ലോ. അധികം കീടാക്രമണം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ചീര. ഇല പ്പുള്ളി രോഗം/മൊസൈക് രോഗം ചിലയിടത്ത് കണ്ടു വരാറുണ്ട്. മഴ സമയത്താണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. മാരകമായ കീടനാശിനി ഒന്നും ഇല്ലാതെ തന്നെ ഇല പ്പുള്ളി രോഗത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം. ചുവപ്പ് ചീരയില്‍ ആണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. പച്ച ചീരയ്ക്ക് […]]]>

ചീരയിലെ ഇലപ്പുള്ളി രോഗം, എങ്ങിനെ തടയാം

ചീരയിലെ ഇലപ്പുള്ളി രോഗം
cheera krishi malayalam content

ചീര നടുന്ന രീതിയും, അതിന്റെ പരിപാലനവും ഇവിടെ മുന്പു പ്രതിപാദിച്ചു കഴിഞ്ഞല്ലോ. അധികം കീടാക്രമണം ഇല്ലാത്ത ഒരു പച്ചക്കറിയാണ് ചീര. ഇല പ്പുള്ളി രോഗം/മൊസൈക് രോഗം ചിലയിടത്ത് കണ്ടു വരാറുണ്ട്. മഴ സമയത്താണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. മാരകമായ കീടനാശിനി ഒന്നും ഇല്ലാതെ തന്നെ ഇല പ്പുള്ളി രോഗത്തെ നമുക്ക് ഇല്ലായ്മ ചെയ്യാം. ചുവപ്പ് ചീരയില്‍ ആണ് ഈ അസുഖം കൂടുതലായും കണ്ടു വരുന്നത്. പച്ച ചീരയ്ക്ക് ഇല പ്പുള്ളി രോഗം പ്രതിരോധിക്കാന്‍ ഉള്ള കഴിവുണ്ട്. ചീര നടുമ്പോള്‍ ഇടയ്ക്കിടയ്ക്ക് പച്ച ചീര നട്ടാല്‍ ഇലപ്പുള്ളി രോഗം വരാതെ നോക്കാം.

ഇല പ്പുള്ളി രോഗം

റൈസോക്ടോണിയ സൊളാനി എന്ന കുമിളാണ് ഇല പ്പുള്ളി രോഗകാരി. ചീരയുടെ ഏറ്റവും അടിഭാഗത്തുള്ള ഇലകളില്‍ ക്ഷതമേറ്റ രീതിയില്‍ സുതാര്യ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. തുടര്‍ന്ന് പുള്ളികള്‍ വ്യാപിക്കുകയും മുകളിലെ ഇലകളിലേക്ക് പടരുകയും ചെയ്യും. ഇലയുടെ കളര്‍ വെള്ളയാകും. രോഗം കാണുന്ന ചെടികള്‍ / ഇലകള്‍ പറിച്ചു നശിപ്പിക്കുക/തീയിടുക.

cheera krishi video – ചീര കൃഷി വീഡിയോകള്‍

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം ഉപയോഗിച്ചും നമുക്ക് ഇല പ്പുള്ളി രോഗത്തെ നേരിടാം. ഇതിനു വേണ്ട സാധനങ്ങള്‍ 1, പാല്‍ക്കായം (അങ്ങാടി കടയില്‍ / പച്ചമരുന്നു കടയില്‍ ലഭിക്കും, അഞ്ചു രൂപയ്ക്ക് വല്ലതും വാങ്ങിയാല്‍ മതി). 2, മഞ്ഞള്‍ പൊടി , 3, സോഡാപ്പൊടി (അപ്പക്കാരം) ഇവയാണ്.

പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക (ചെറുതായി പൊടിച്ചു അലിയിക്കാം). ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക.

Agriculture Blogs Malayalam
Agriculture Blogs Malayalam

How can we control mosaic decease in cheera using only organic methods. follow this simple steps and cultivate organic, healthy cheera. subscribe to us for all the updates.

]]>
https://www.krishipadam.com/mosaic-decease-spinach/feed/ 1 369
ചീര കൃഷി രീതികളും കീടനിയന്ത്രണവും ജൈവ രീതിയില്‍ – Cheera Cultivation https://www.krishipadam.com/spinch-cultivation/?utm_source=rss&utm_medium=rss&utm_campaign=spinch-cultivation https://www.krishipadam.com/spinch-cultivation/#comments Wed, 06 Nov 2013 15:42:06 +0000 http://www.krishipadam.com/?p=31 ചീര കൃഷിചീര കൃഷി രീതിയും പരിപാലനവും കൃഷി രീതി – അഞ്ചു ഗ്രാം വിത്ത് കൊണ്ട് നമുക്ക് ഒരു സെന്റ് സ്ഥലത്ത് ചീര നടാവുന്നതാണ്. ചെടി ചട്ടിയിലോ അല്ലെങ്ങില്‍ ചെറിയ പ്ലാസ്റ്റിക്‌ കവറിലോ ചീര തൈകള്‍ ഉണ്ടാക്കാവുന്നതാണ്. പിന്നീട് ഇത് കൃഷി സ്ഥലത്തേക് പറിച്ചു നടുകയാണ്‌ ഉത്തമം . ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ചീര വിത്തും റവയും കൂടികലര്‍ത്തി വേണം നടാന്‍ . മൂന്നാഴ്ച കഴിയുമ്പോള്‍ ചീരെ തൈകള്‍ പറിച്ചു നടാവുന്നതാണ് . നടാനുള്ള സ്ഥലം കളകള്‍ […]]]> ചീര കൃഷി

ചീര കൃഷി രീതിയും പരിപാലനവും

ചീര കൃഷി
cheera krishi using organic items

കൃഷി രീതി – അഞ്ചു ഗ്രാം വിത്ത് കൊണ്ട് നമുക്ക് ഒരു സെന്റ് സ്ഥലത്ത് ചീര നടാവുന്നതാണ്. ചെടി ചട്ടിയിലോ അല്ലെങ്ങില്‍ ചെറിയ പ്ലാസ്റ്റിക്‌ കവറിലോ ചീര തൈകള്‍ ഉണ്ടാക്കാവുന്നതാണ്. പിന്നീട് ഇത് കൃഷി സ്ഥലത്തേക് പറിച്ചു നടുകയാണ്‌ ഉത്തമം . ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ചീര വിത്തും റവയും കൂടികലര്‍ത്തി വേണം നടാന്‍ . മൂന്നാഴ്ച കഴിയുമ്പോള്‍ ചീരെ തൈകള്‍ പറിച്ചു നടാവുന്നതാണ് . നടാനുള്ള സ്ഥലം കളകള്‍ മാറ്റി രണ്ടോ മൂന്നോ വട്ടം കിളച്ചു നിരപ്പാക്കണം. ഈ സമയത്ത് അടിവളം നല്‍കണം. ഒരു സെന്റിനു 200 കിലോഗ്രാം ചാണകമോ മണ്ണിര കമ്പോസ്റോ അടിവളമായി ഉപയോഗിക്കാം . വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം(amaranthus seeds online)

cheera krishi video – ചീര കൃഷി വീഡിയോകള്‍

നടാന്‍ ഉദ്ധേശിക്കുന്ന സ്ഥലത്ത് ഒന്നരയടി അകലത്തിലായി ഒരടി വീതിയും അര അടി താഴ്ചയും ഉള്ള ചാലുകള്‍ തയ്യാറാക്കണം. ഈ ചാലുകളിലാണ്‌ ചീര തൈ പറിച്ചു നടേണ്ടത്. രണ്ടു ചീര തൈകള്‍ തമ്മില്‍ അര അടിയെങ്കിലും അകലമുണ്ടയിരിക്കണം. പറിച്ചു നട്ടു 25 ദിവസത്തിന് ശേഷം ആദ്യ വിളവെടുപ്പ് നടത്താവുന്നതാണ്.ഓരോ വട്ടവും ചീര മുറിച്ച ശേഷം അല്പം ചാണകം ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.

amaranthus seeds

ചീരയരി പാകുമ്പോള്‍ അവ ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യതയുണ്ട്, അവ ഒഴിവാക്കാന്‍ ചീര അരികള്‍ക്കൊപ്പം അരിയും ചേര്‍ത്ത് പാകുക, ഉറുമ്പ് അരി കൊണ്ട് പോകും. മഞ്ഞള്‍ പൊടി വിതറുന്നത് നല്ലതാണ്, അത് ഉറുംബിനെ അകറ്റി നിര്‍ത്തും. അതെ പോലെ തടത്തിന്റെ ഒന്ന്-രണ്ടു അടി ചുറ്റളവില്‍ മണ്ണെണ്ണ/ഡീസല്‍ തളിക്കുന്നതും ഉറുംബിനെ അകറ്റി നിര്‍ത്തും. പാകിയ ശേഷം രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനി തളിക്കുന്നത് നല്ലതാണ്.

]]>
https://www.krishipadam.com/spinch-cultivation/feed/ 2 31