3

ഗ്രോ ബാഗിലെ ജലസേചനം എളുപ്പത്തില്‍ – Drip Irrigation For Terrace Garden

ടെറസ് കൃഷിയില്‍ ചെടികള്‍ നനയ്ക്കുന്ന വിധം – ഗ്രോ ബാഗിലെ ജലസേചനം

ഗ്രോ ബാഗിലെ ജലസേചനം എളുപ്പത്തില്‍

Drip Irrigation at Terrace Garden

ഗ്രോ ബാഗ്‌ , നടീല്‍ മിശ്രിതം ഇവയെ പറ്റി നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ. ടെറസ് കൃഷിയില്‍ വേനല്‍ക്കാലത്ത് പച്ചക്കറി ചെടികള്‍ക്ക് എങ്ങിനെ കൃത്യമായി ജലസേചനം ചെയ്യാം എന്ന് നമുക്ക് നോക്കാം. ശരിയായ രീതിയില്‍ വെള്ളം ലഭിച്ചില്ലെങ്കില്‍ ചെടികള്‍ വാടി പോകാന്‍ സാധ്യതയുണ്ട്. വേനല്‍ക്കാലത്ത് കൃത്യമായി ചെടികളെ സംരക്ഷിക്കണം. ടാപ്പില്‍ നിന്ന് ഹോസ് ഉപയോഗിച്ച് നേരിട്ട് വെള്ളം ഒഴിച്ച് കൊടുക്കുന്നത് ഒഴിവാക്കി ഒരു ബക്കറ്റില്‍ വെള്ളം പിടിച്ച് ചെറിയ കപ്പുകളില്‍ എടുത്തു നനച്ചു കൊടുക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് ജലത്തിന്റെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. അനാവശ്യമായി നഷ്ട്ടപ്പെടുന്ന വെള്ളം ഇങ്ങിനെ ഒഴിവാക്കാം.

Koorkka Growing Tips

Koorkka Growing Tips

മലയാളം കൃഷി ടിപ്സ്

എല്ലാ ദിവസവും ജലസേചനം ഉറപ്പു വരുത്തണം. ഒറ്റയടിക്ക് കൊടുക്കുന്നതിനു പകരമായി 2-3 തവണ ആയി അവ വീതിച്ചു നല്‍കുന്നതാണ് നല്ലത്. ചെറിയ രീതിയില്‍ വെള്ളം വീഴുന്ന ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തെ പറ്റി ഇവിടെ ഒരു തവണ പറഞ്ഞതാണ്‌. അതെ പറ്റി ഇവിടെ നിന്നും വായിക്കാം. അതിലും എളുപ്പത്തില്‍ ഇവിടെ കൊടുത്തിരിക്കുന്ന രീതിയില്‍ എളുപ്പത്തില്‍ വെള്ളം ചെടികളില്‍ എത്തിക്കാം. ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടില്‍ എടുത്തു അതിന്റെ അടി ഭാഗത്ത്‌ / സൈഡില്‍ ഒരു ചെറിയ ദ്വാരം ഇടുക. ഒരു മൊട്ടു സൂചി അല്ലെങ്കില്‍ സേഫ്റ്റി പിന്‍ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കാം. ഇനി അതില്‍ വെള്ളം നിറയ്ക്കുക. വീഡിയോയില്‍ കൊടുത്ത പോലെ വെള്ളം ചെറിയ രീതിയില്‍ ചെടികള്‍ക്ക് ലഭിക്കും.

ടെറസ്സ് കൃഷി എളുപ്പത്തില്‍

ഈ സംവിധാനത്തിന്റെ (ഗ്രോ ബാഗിലെ ജലസേചനം )ഏറ്റവും വലിയ ഗുണം ഒരു തുള്ളി വെള്ളം പോലും നഷ്ട്ടപെടില്ല എന്നതാണ്. വേനല്‍ക്കാലത്ത് ഈ സംവിധാനം ഉപയോഗിച്ച് അതി കഠിനമായ ചൂടില്‍ നിന്നും നമുക്ക് നമ്മുടെ ടെറസ് പച്ചക്കറികളെ സംരക്ഷിക്കാം. ഇനി കുപ്പിയുടെ അടപ്പ് ഉപയോഗിച്ച് ഈ വീഴുന്ന വെള്ളം നിയന്ത്രിക്കാം. അടപ്പ് മുറുക്കിയടച്ചാല്‍ വെള്ളം വീഴുന്നത് നില്‍ക്കും. വീണ്ടും തുറന്നാല്‍ വെള്ളം വീണ്ടും ഒഴുകിതുടങ്ങും.

Low cost drip irrigation for home terrace garden using simple method. you can save money and water with this simple drip irrigation system.

Control White Flies

Control White Flies

കമന്‍റുകള്‍

കമന്‍റുകള്‍