ഗ്രോ ബാഗ്‌ – Krishipadam https://www.krishipadam.com മലയാളം ജൈവ കൃഷി പോര്‍ട്ടല്‍ Tue, 09 Apr 2019 05:50:40 +0000 en-US hourly 1 https://wordpress.org/?v=5.3.2 https://www.krishipadam.com/media/2017/05/cropped-krishipadam-icon-60x60.png ഗ്രോ ബാഗ്‌ – Krishipadam https://www.krishipadam.com 32 32 61977690 മാലിന്യ സംസ്കരണം ഗ്രോബാഗുകള്‍ ഉപയോഗിച്ച് – waste management using grow bags https://www.krishipadam.com/waste-management-using-grow-bags/?utm_source=rss&utm_medium=rss&utm_campaign=waste-management-using-grow-bags https://www.krishipadam.com/waste-management-using-grow-bags/#comments Wed, 01 Aug 2018 05:52:20 +0000 http://www.krishipadam.com/?p=2048 convert kitchen waste into compost – മാലിന്യ സംസ്കരണം ഗ്രോബാഗുകളില്‍ ഗ്രോ ബാഗുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ ഈസിയായി എങ്ങിനെ കമ്പോസ്റ്റ് ആക്കി മാറ്റാം. ദിവസവും ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ്, മുട്ടത്തോടുകള്‍, ഏത്തപ്പഴത്തിന്റെ തൊലി ഇവ നമുക്ക് എളുപ്പത്തില്‍ കൃഷിക്ക് ഉപയോഗപ്പെടുന്ന കൊമ്പോസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കും. കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രോ ബാഗുകള്‍ നമുക്ക് ഇതിനായി ഉപയോഗപ്പെടുത്താം. ചുരുങ്ങിയ ചിലവില്‍ അടുക്കളയിലെ മാലിന്യങ്ങള്‍ കൃഷിക്ക് ഉപയോഗിക്കാവുന്ന കംമ്പോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന് ഈ […]]]>

convert kitchen waste into compost – മാലിന്യ സംസ്കരണം ഗ്രോബാഗുകളില്‍

ഗ്രോ ബാഗുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ ഈസിയായി എങ്ങിനെ കമ്പോസ്റ്റ് ആക്കി മാറ്റാം. ദിവസവും ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ്, മുട്ടത്തോടുകള്‍, ഏത്തപ്പഴത്തിന്റെ തൊലി ഇവ നമുക്ക് എളുപ്പത്തില്‍ കൃഷിക്ക് ഉപയോഗപ്പെടുന്ന കൊമ്പോസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കും. കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രോ ബാഗുകള്‍ നമുക്ക് ഇതിനായി ഉപയോഗപ്പെടുത്താം. ചുരുങ്ങിയ ചിലവില്‍ അടുക്കളയിലെ മാലിന്യങ്ങള്‍ കൃഷിക്ക് ഉപയോഗിക്കാവുന്ന കംമ്പോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന് ഈ പോസ്റ്റിലൂടെ പറയുന്നു.

Trust Basket Trustbin (Set Of Two 14 Ltrs Bins) – Indoor Compost Bin For Converting All Kinds Of Kitchen Food Waste Into Fertilizer Purchase Online

ആദ്യമേ പറയട്ടെ, ഇതൊരു ആശയം ആണ് അത് നിങ്ങളുടെ രീതിയില്‍ മോഡിഫൈ ചെയ്യുക. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കൃഷിപാഠം യുട്യൂബ് ചാനലില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു, നല്ല പ്രതികരണം ആണ് അതിനു ലഭിച്ചത്. നേരത്തെ തന്നെ മുട്ടത്തോട് , പഴത്തൊലി ഇവ ഉപയോഗപ്പെടുത്തി കൃഷിക്ക് ആവശ്യമായ ജൈവ വളം തയ്യാറാക്കുന്ന വിധം ഞങ്ങള്‍ ഇവിടെ പബ്ലിഷ് ചെയ്തിരുന്നു. 3-4 ദിവസത്തെ അടുക്കള മാലിന്യ സംസ്കരണം ചെയ്യുവാന്‍ 1 ഗ്രോ ബാഗ്‌ മതിയാകും.

Waste management video

അതതു ദിവസത്തെ മാലിന്യങ്ങള്‍ ഗ്രോ ബാഗുകളില്‍ നിക്ഷേപിക്കുകയാണ് ഇവിടെ, ആദ്യമായി ഒരു ഗ്രോ ബാഗില്‍ 2-3 ഇഞ്ച്‌ കനത്തില്‍ മണ്ണ് + ഉണങ്ങിപ്പൊടിഞ്ഞ കരിയിലകള്‍ ഇടുന്നു. കരിയില ലഭ്യമല്ലെങ്കില്‍ മണ്ണ് മാത്രമായി ഇടാവുന്നതാണ്. അതിനു മുകളില്‍ അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ ഇടുന്നു. പ്ലാസ്റിക് പോലെയുള്ള അജൈവ വസ്തുക്കള്‍ ഇടരുത്, പച്ചക്കറികളുടെ തൊലി, മറ്റു വേസ്റ്റ് , മുട്ടയുടെ തോട് (പൊടിച്ചിട്ടാല്‍ നല്ലത്), ഏത്തപ്പഴത്തിന്റെ തൊലി തുടങ്ങിയവ ഗ്രോ ബാഗുകളില്‍ ഇടാം. അതിനു മുകളില്‍ വീണ്ടും 2-3 ഇഞ്ച്‌ കനത്തില്‍ മണ്ണിടുക.

ഈ പ്രക്രീയ ഗ്രോ ബാഗുകള്‍ നിറയുന്നതുവരെ ആവര്‍ത്തിക്കുക. മുകളില്‍ വീണ്ടും മണ്ണിടുക, ഇനി ഈ ഗ്രോ ബാഗ്‌ ഒന്നര മുതല്‍ രണ്ടു മാസം വരെ തണലില്‍ സൂക്ഷിക്കുക. വെള്ളം വീഴാതെ ശ്രദ്ധിക്കുക, ഇതില്‍ നനവ് ചെറുതായി ഉണ്ടായിരിക്കുവാന്‍ ശ്രദ്ധിക്കണം. അതിനായി ഇടയ്കിടെ കുറച്ചു വെള്ളം തളിച്ച് കൊടുത്താല്‍ മതിയാകും. 2 മാസം കൊണ്ട് നമ്മള്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ മണ്ണില്‍ പൊടിഞ്ഞു ചേരും.

Output

2 മാസം ആയിക്കഴിഞ്ഞാല്‍ ഗ്രോ ബാഗുകളിലെ കമ്പോസ്റ്റ് പുറത്തെടുക്കുക, നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് 2 പിടി വേപ്പിന്‍ പിണ്ണാക്ക്, 1 പിടി എല്ലുപ്പൊടി, 2-3 പിടി ഉണങ്ങിയ ചാണകം ഇവ ചേര്‍ത്ത് ചെടികള്‍ നടുവാനായി ഉപയോഗിക്കാം.

മാലിന്യ സംസ്കരണം
മാലിന്യ സംസ്കരണം

This article is about simple home composting using grow bags, we can convert our daily kitchen waste into compost. This diy tutorial giving the basic idea to convert fruit peels, vegetable waste, eggshells, banana peel etc into compost. we use this simple home compost in grow bags and cultivate healthy vegetables with any chemical fertilizers. subscribe to krishipadam video channel for more videos related with organic farming.

]]>
https://www.krishipadam.com/waste-management-using-grow-bags/feed/ 7 2048
ഗ്രോ ബാഗിലെ വളപ്രയോഗം – list organic fertilizers for grow bag https://www.krishipadam.com/terrace-farming/?utm_source=rss&utm_medium=rss&utm_campaign=terrace-farming https://www.krishipadam.com/terrace-farming/#comments Sun, 03 Jun 2018 14:18:48 +0000 http://www.krishipadam.com/?p=632 ഗ്രോ ബാഗിലെ വളപ്രയോഗംഗ്രോ ബാഗിലെ വളപ്രയോഗം – എന്തൊക്കെ വളം ഉപയോഗിക്കാം ഗ്രോ ബാഗ്‌ , നടീല്‍ മിശ്രിതം , കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള കൃഷി രീതി , ഇവയൊക്കെ നേരത്തെ തന്നെ പറഞ്ഞതാണ്‌. ഇനി നമുക്ക് ഗ്രോ ബാഗിലെ വളപ്രയോഗം എങ്ങിനെയെന്ന് നോക്കാം. രാസ വളവും കീടനാശിനിയും ടെറസ്സ് കൃഷിയില്‍ പാടെ ഒഴിവാക്കണം എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ, ടെറസിനു കേടു വരാതെ സൂക്ഷിക്കാന്‍ ആണ് ഈ മുന്‍കരുതല്‍. ഗ്രോ ബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു ഉണങ്ങിയ കരിയില […]]]> ഗ്രോ ബാഗിലെ വളപ്രയോഗം

ഗ്രോ ബാഗിലെ വളപ്രയോഗം – എന്തൊക്കെ വളം ഉപയോഗിക്കാം

ഗ്രോ ബാഗിലെ വളപ്രയോഗം
ഗ്രോ ബാഗിലെ വളപ്രയോഗം

ഗ്രോ ബാഗ്‌ , നടീല്‍ മിശ്രിതം , കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള കൃഷി രീതി , ഇവയൊക്കെ നേരത്തെ തന്നെ പറഞ്ഞതാണ്‌. ഇനി നമുക്ക് ഗ്രോ ബാഗിലെ വളപ്രയോഗം എങ്ങിനെയെന്ന് നോക്കാം. രാസ വളവും കീടനാശിനിയും ടെറസ്സ് കൃഷിയില്‍ പാടെ ഒഴിവാക്കണം എന്ന് നേരത്തെ സൂചിപ്പിച്ചതാണല്ലോ, ടെറസിനു കേടു വരാതെ സൂക്ഷിക്കാന്‍ ആണ് ഈ മുന്‍കരുതല്‍. ഗ്രോ ബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കുറച്ചു ഉണങ്ങിയ കരിയില കൂടി ചേര്‍ത്ത് നിറയ്ക്കുന്നത് നല്ലതാണ്. കരിയില പതുക്കെ പൊടിഞ്ഞു മണ്ണോടു ചേര്‍ന്ന് ചെടിക്ക് വളമാകും. കൂടാതെ ഉണങ്ങിയ ചാണകപ്പൊടി , ഉണങ്ങിയ ആട്ടിന്‍ കഷ്ട്ടം , കുറച്ചു എല്ലുപൊടി , വേപ്പിന്‍ പിണ്ണാക്ക് ഇവ കൂടി ചേര്‍ക്കാം. ഇവയൊക്കെ ചേര്‍ത്താല്‍ അത്യാവശ്യം നല്ല വളം ആയി. ഇനി ഇടയ്ക്കിടെ ചെടിയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വേണ്ടവ നല്‍കാം.

Video

കൃഷി തുടങ്ങി ആദ്യ ഒന്ന്-രണ്ടാഴ്ച വള പ്രയോഗം വേണ്ടെന്നു വെക്കാം, അതായതു വിത്ത് മുളച്ചു തൈ ആകുന്ന സമയം. ഈ സമയം കൃത്യമായ ജലസേചനം ഒക്കെ ചെയ്തു ചെടി ആരോഗ്യത്തോടെ വളരാന്‍ അവസരം ഉണ്ടാക്കുക. വേണമെങ്കില്‍ ഈ സമയം ആഴ്ചയില്‍ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ച് കൊടുക്കാം (സ്യുഡോമോണസ് ഇരുപത് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍). സ്യുഡോമോണസ് അടുത്തുള്ള വളം വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ്. സ്യുഡോമോണസ് തപാലില്‍ ലഭിക്കുന്നതാണ്, അതിനായി ഇവിടെ നോക്കുക, സ്യുഡോമോണസ് തപാലില്‍ .

ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ ഒരു തവണ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും, ഇലകളില്‍ തളിച്ചും കൊടുക്കാം. വീട്ടില്‍ വാങ്ങുന്ന മത്തിയുടെ വേസ്റ്റ് ഉപയോഗിച്ചു വളരെ എളുപ്പത്തില്‍ ഫിഷ്‌ അമിനോ ആസിഡ് അഥവാ മതി പ്രോട്ടിന്‍ തയ്യാറാക്കാം. ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം ഇവിടെയുണ്ട്. പ്രയോഗിക്കുമ്പോള്‍ ഏകദേശം ഇരുപത് മുതല്‍ നാല്‍പ്പതു ശതമാനം വരെ ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഒഴിച്ച്/തളിച്ച് കൊടുക്കാന്‍ .

കടല പിണ്ണാക്ക്

ചെടികള്‍ക്ക് ഏറ്റവും ആവശ്യമായിട്ടുള്ളത് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍.പി.കെ) എന്നിവയാണ്. ഇവ ധാരാളം അടങ്ങിയവയാണ് കടല പിണ്ണാക്ക്. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കടല പിണ്ണാക്ക് ലഭിക്കും, വില ഏകദേശം കിലോയ്ക്ക് 40 രൂപയാണ്. ഒരു ചെടിക്ക് 25-50 ഗ്രാം ഒരു തവണ കൊടുക്കാം. വെറുതെ മുകളില്‍ ഇടരുത്, ഉറുമ്പ് എടുത്തു കൊണ്ട് പോകും. കൂടെ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി ചേര്‍ത്ത് പൊടിച്ചു അല്‍പ്പം മണ്ണ് മാറ്റി ഇടാം, ഇട്ട ശേഷം മണ്ണിട്ട്‌ മൂടാം. ഇങ്ങിനെ രണ്ടാഴ്ച-മൂന്നാഴ്ച കൂടുമ്പോള്‍ കൊടുത്താല്‍ ചെടികള്‍ നല്ല ആരോഗ്യത്തോടെ വളരും. ഉണ്ടാകുന്ന കായകള്‍ക്കു രുചിയും കൂടും.

കടല പിണ്ണാക്ക് ദ്രവ രൂപത്തിലും ചെടികള്‍ക്ക് കൊടുക്കാം, ഇതിനായി കടല പിണ്ണാക്ക് കുറച്ചു വെള്ളത്തില്‍ ഇട്ടു 2-3 ദിവസം വെക്കുക. ശേഷം അതിന്റെ തെളി എടുത്തു നേര്‍പ്പിച്ചു ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. ഇതേ പോലെ വേപ്പിന്‍ പിണ്ണാക്ക് 2 പിടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2-3 ദിവസം ഇട്ടു വെച്ചത് ഊറ്റി നേര്‍പ്പിച്ചു ചെടികളില്‍ ഒഴിച്ച്/തളിച്ച് കൊടുക്കാം. കീടബാധക്കെതിരെ ഒരു മുന്‍കരുതല്‍ കൂടി ആകും ഇത്.

സി-പോം

കയര്‍ ബോര്‍ഡില്‍ നിന്നുമുള്ള 100 % പ്രകൃതിദത്തമായ ജൈവവളം വളരെ നല്ലതാണ്, വിലക്കുറവുള്ള ഈ വളം ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു. ചീര ഒക്കെ കൃഷി ചെയ്യാന്‍ ഏറ്റവും ബെസ്റ്റ് ആണ് ഇത്. അതിന്റെ വിശദ വിവരങ്ങള്‍ ഇവിടെയുണ്ട്.

]]>
https://www.krishipadam.com/terrace-farming/feed/ 4 632
ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ ആയി വാങ്ങാം – ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ എന്നീ വെബ്സൈറ്റുകളില്‍ നിന്നും https://www.krishipadam.com/grow-bag-purchase-online/?utm_source=rss&utm_medium=rss&utm_campaign=grow-bag-purchase-online https://www.krishipadam.com/grow-bag-purchase-online/#comments Thu, 28 Apr 2016 11:20:16 +0000 http://www.krishipadam.com/?p=1419 grow bag purchase online methodsഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ ആയി വാങ്ങാം ഗ്രോ ബാഗുകള്‍ എന്നത് എന്താണെന്നും അവയുടെ ഉപയോഗവും കഴിഞ്ഞ കുറെ പോസ്റ്റുകളിലായി വിശദീകരിച്ചു കഴിഞ്ഞല്ലോ. ഗ്രോ ബാഗുകള്‍ ഇന്ന് സര്‍വ്വ സാദാരണമായി ലഭിക്കുന്നുണ്ട്. ഇനിയും ഗ്രോ ബാഗുകള്‍ ലഭ്യമല്ലാതെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ആയി അവ വാങ്ങാന്‍ സാധിക്കും. ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ തുടങ്ങിയ ഷോപ്പിംഗ്‌ സൈറ്റുകള്‍ നല്ല നിലവാരമുള്ള ഗ്രോ ബാഗുകള്‍ വില്‍ക്കുന്നുണ്ട്. വളരെ എളുപ്പത്തില്‍ […]]]> grow bag purchase online methods

ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ ആയി വാങ്ങാം

ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍
grow bag purchase online methods

ഗ്രോ ബാഗുകള്‍ എന്നത് എന്താണെന്നും അവയുടെ ഉപയോഗവും കഴിഞ്ഞ കുറെ പോസ്റ്റുകളിലായി വിശദീകരിച്ചു കഴിഞ്ഞല്ലോ. ഗ്രോ ബാഗുകള്‍ ഇന്ന് സര്‍വ്വ സാദാരണമായി ലഭിക്കുന്നുണ്ട്. ഇനിയും ഗ്രോ ബാഗുകള്‍ ലഭ്യമല്ലാതെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ആയി അവ വാങ്ങാന്‍ സാധിക്കും. ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ തുടങ്ങിയ ഷോപ്പിംഗ്‌ സൈറ്റുകള്‍ നല്ല നിലവാരമുള്ള ഗ്രോ ബാഗുകള്‍ വില്‍ക്കുന്നുണ്ട്. വളരെ എളുപ്പത്തില്‍ ഈ ഷോപ്പിംഗ്‌ സൈറ്റുകളില്‍ നിന്നും നമുക്ക് ഗ്രോ ബാഗുകള്‍ വാങ്ങുവാന്‍ സാധിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഗ്രോ ബാഗ്‌ ഓര്‍ഡര്‍ ചെയ്യേണ്ട പേജുകള്‍ ലഭ്യമാണ്. ഫ്ലിപ്പ് കാര്‍ട്ട് 10 ഗ്രോ ബാഗുകള്‍ അടങ്ങിയ പാക്കെറ്റ് 269 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഫ്രീ ആയി ഡെലിവറി ചെയ്യുന്നു, ഇന്ത്യയിലെ മിക്ക സ്ഥലത്തും അവര്‍ക്ക് ഇപ്പോള്‍ ഡോര്‍ ഡെലിവറി ഉണ്ട്.

Grow bag usage video

ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ ആയി ആമസോണില്‍ നിന്നും വാങ്ങാന്‍ സാധിക്കും. വളരെയെളുപ്പത്തില്‍ നമുക്ക് ആമസോണില്‍ നിന്നും ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍ വാങ്ങാന്‍ സാധിക്കും. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഗ്രോ ബാഗുകള്‍, അവയില്‍ നിറയ്ക്കുന്ന മിശ്രിതം, വള പ്രയോഗം, ജല സേചനം ഇവ സംബന്ധിച്ച പഴയ പോസ്റ്റുകള്‍ ഇവിടെ നിന്നും വായിക്കാന്‍ സാധിക്കും.

Cabbage cultivation without seeds
Cabbage cultivation without seeds

Purchase online

This article is about purchasing grow bags online through shopping websites. grow bags are easily available through indian online portals like flipkart, amazon, snapdeal etc. if you unable to purchase it from local shops, can use these websites. purchasing grow bags from local market is good, they are cheap in price. at online portals it’s price is little bit high, you can watch the video of grow bags and it’s usage from here.

ഗ്രോ ബാഗ്‌ ഓണ്‍ലൈന്‍
easy way to grow mint leaves at home
]]>
https://www.krishipadam.com/grow-bag-purchase-online/feed/ 1 1419
ഗ്രോ ബാഗില്‍ വിത്ത് പാകല്‍ /മുളപ്പിക്കല്‍ – prepare vegetable seedlings https://www.krishipadam.com/seeding-in-grow-bag/?utm_source=rss&utm_medium=rss&utm_campaign=seeding-in-grow-bag https://www.krishipadam.com/seeding-in-grow-bag/#respond Tue, 31 Dec 2013 04:54:52 +0000 http://www.krishipadam.com/?p=283 seeding in grow bagsterrace gardening tips fro all – ഗ്രോ ബാഗിലെ വിത്ത് പാകലും മുളപ്പിക്കലും. ഗ്രോ ബാഗില്‍ വിത്ത് പകാമോ ?. ഒരു സുഹൃത്ത്‌ ചോദിച്ച ചോദ്യം ആണ്. അങ്ങിനെയൊരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ ?. തീര്‍ച്ചയായും പാകാം. ചീര, തക്കാളി, വെണ്ട, വഴുതന തുടങ്ങി എല്ലാം പാകി മുളപ്പിച്ചു പറിച്ചു നടാം. ചീര പാകാന്‍ ഏറ്റവും മികച്ച സ്ഥലം ആണ് ഗ്രോ ബാഗ്‌. ഇനി എങ്ങിനെ നടണം/പാകണം എന്ന് വിവരിക്കാം. Watch malayalam agriculture videos […]]]> seeding in grow bags

terrace gardening tips fro all – ഗ്രോ ബാഗിലെ വിത്ത് പാകലും മുളപ്പിക്കലും.

ഗ്രോ ബാഗില്‍ വിത്ത് പാകല്‍
seeding in grow bags

ഗ്രോ ബാഗില്‍ വിത്ത് പകാമോ ?. ഒരു സുഹൃത്ത്‌ ചോദിച്ച ചോദ്യം ആണ്. അങ്ങിനെയൊരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ ?. തീര്‍ച്ചയായും പാകാം. ചീര, തക്കാളി, വെണ്ട, വഴുതന തുടങ്ങി എല്ലാം പാകി മുളപ്പിച്ചു പറിച്ചു നടാം. ചീര പാകാന്‍ ഏറ്റവും മികച്ച സ്ഥലം ആണ് ഗ്രോ ബാഗ്‌. ഇനി എങ്ങിനെ നടണം/പാകണം എന്ന് വിവരിക്കാം.

Watch malayalam agriculture videos – ഗ്രോ ബാഗില്‍ വിത്ത് പാകല്‍

കഴിഞ്ഞ പോസ്റ്റുകളില്‍ ഗ്രോ ബാഗ്‌ എന്താണെന്നും അതിലെ നടീല്‍ മിശ്രിതം എന്താണെന്നും ഒക്കെ പറഞ്ഞുവല്ലോ. ആ പോസ്റ്റുകള്‍ വായിക്കുക. ഗ്രോ ബാഗ്‌ നടീല്‍ മിശ്രിതം നിറച്ചു റെഡി ആക്കുക. മുഴുവന്‍ ഭാഗവും നിറയ്ക്കണ്ട. കുറച്ചു ഇടഞ്ഞ മണ്ണും (അരിച്ചെടുത്തത്), ചാണകം ഭംഗിയായി പൊടിച്ചതും (അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ്) ചേര്‍ത്ത് ഇളക്കി ഗ്രോ ബാഗിന്റെ മുകള്‍ ഭാഗത്ത്‌ ഇടുക. ഇനി മണ്ണ് ഒന്ന് നനയ്ക്കാം. കുറച്ചു വെള്ളം തളിച്ച് മണ്ണ് നനക്കുക. സ്യുഡോമോണസ് കലര്‍ത്തിയ വെള്ളം എങ്കില്‍ കൂടുതല്‍ നല്ലത്. സ്യുടോമോണസിനെ ക്കുറിച്ച് കൂടുതല്‍ ഉടനെ പോസ്റ്റ്‌ ചെയ്യാം. ഇനി നടേണ്ട വിത്തുകള്‍ അധികം ആഴത്തില്‍ ആകാതെ ഇടുക. വിത്തുകള്‍ ഒരുപാടു താണ് പോകരുത്. വെണ്ട, പയര്‍ പോലത്തെ വിത്തുകള്‍ കൃത്യമായ അകലം പാലിച്ചു ഇടുന്നതാണ് നല്ലത്.

ചീര, തക്കാളി , വഴുതന പോലത്തെ ചെറിയ വിത്തുകള്‍ ആകുമ്പോള്‍ , അവ ഇടഞ്ഞ മണ്ണ് ചേര്‍ത്ത് കലര്‍ത്തി വിതറാം. വിത്തുകള്‍ തമ്മില്‍ കുറച്ചു അകലം കിട്ടാന്‍ ഈ വിദ്യ ഉപകരിക്കും. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് ഉപകരിക്കും. ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി വെള്ളത്തില്‍ /സ്യുടോമോണസ് ലായനിയില്‍ കേട്ടിയിടാം. വിത്തുകള്‍ വേഗം മുളക്കാനും കീടങ്ങളെ പ്രതിരോധിക്കാനും ഇത് ഉപകരിക്കും. നട്ടു കഴിഞ്ഞു കൃത്യമായി ജലസേചനം ചെയ്യണം. ചെറിയ മഗ്ഗില്‍ എടുത്തു തളിച്ച് കൊടുക്കുന്നതാണ് നല്ലത്. വെള്ളം ഒഴിക്കല്‍ ഒരുപാടാകരുത്. രാവിലെയും വൈകിട്ടും നനയ്ക്കാം. ചീര വിത കഴിഞ്ഞു ശ്രദ്ധിക്കണം. ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യത ഉണ്ട്. അത് ഒഴിവാക്കാന്‍, അല്‍പ്പം മണ്ണെണ്ണ/ഡീസല്‍ ഒരു തുണിയില്‍ മുക്കി ഗ്രോ ബാഗിന്റെ ചുറ്റും പുരട്ടുക. ഇങ്ങിനെ ചെയ്താല്‍ ഉറുമ്പ് അടുക്കില്ല. വളരെ കുറച്ചു അളവില്‍ എടുത്തു പുരട്ടിയാല്‍ മതി.

വിത്തുകള്‍ മുളച്ചു വരുമ്പോള്‍ വളം ഒന്നും ചേര്‍ക്കരുത്, നമ്മള്‍ ഇട്ട ചാണകപ്പൊടി ഒക്കെ മതി തൈകള്‍ കരുത്തോടെ വളരാന്‍ . രണ്ടാഴ്ച കഴിഞ്ഞു വേണമെങ്കില്‍ ചാണകപ്പൊടി/ മണ്ണിര കമ്പോസ്റ്റ് ഇട്ടു കൊടുക്കാം. മണ്ണിര കമ്പോസ്റ്റ് കിട്ടുന്നില്ല എങ്കില്‍ , നമ്മുടെ പറമ്പിലെ നാടന്‍ മണ്ണിര ഇടുന്ന വേസ്റ്റ് ഉപയോഗിക്കാം. അത് നന്നായി പൊടിച്ചു ഇട്ടു കൊടുക്കുക.

ഗ്രോ ബാഗിലെ ചീര

cheera growing in grow bags
ഗ്രോ ബാഗില്‍ വിത്ത് പാകല്‍ – ചീര cheera growing in grow bags
തക്കാളി തൈകള്‍ വളരുന്നു
tomato growing in grow bags
ഗ്രോ ബാഗില്‍ വിത്ത് പാകല്‍ തക്കാളി – tomato growing in grow bags
വെണ്ട വിത്തുകള്‍ മുളച്ചത്
okra growing in grow bags
okra growing in grow bags
]]>
https://www.krishipadam.com/seeding-in-grow-bag/feed/ 0 283
ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം – potting mixture used for filling grow bags https://www.krishipadam.com/potting-mix-in-grow-bag/?utm_source=rss&utm_medium=rss&utm_campaign=potting-mix-in-grow-bag https://www.krishipadam.com/potting-mix-in-grow-bag/#comments Tue, 31 Dec 2013 01:57:13 +0000 http://www.krishipadam.com/?p=272 potting mixture used for grow bagsMaking good quality potting mixtures for grow bag farming – ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം ഗ്രോ ബാഗ്‌ എന്നാല്‍ എന്ത് എന്നും അതിന്റെ ഉപയോഗവും മറ്റു വിവരങ്ങളും കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ, ഇനി നമുക്ക് ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം എന്തൊക്കെയെന്നു നോക്കാം. കൃഷി ഭവന്‍ വഴി അഞ്ഞൂറ് രൂപയ്ക്ക് ഇരുപതു ഗ്രോ ബാഗ്‌ സ്കീമില്‍ ലഭിച്ചവര്‍ക്ക്, നടീല്‍ മിശ്രിതം നിറച്ചാണ് ലഭിക്കുക. അവര്‍ക്ക് നടീല്‍ മിശ്രിതം നിറയ്ക്കണ്ട കാര്യം ഒന്നും ഇല്ല. […]]]> potting mixture used for grow bags

Making good quality potting mixtures for grow bag farming – ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം

ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം
potting mixture used for grow bags

ഗ്രോ ബാഗ്‌ എന്നാല്‍ എന്ത് എന്നും അതിന്റെ ഉപയോഗവും മറ്റു വിവരങ്ങളും കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ, ഇനി നമുക്ക് ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം എന്തൊക്കെയെന്നു നോക്കാം. കൃഷി ഭവന്‍ വഴി അഞ്ഞൂറ് രൂപയ്ക്ക് ഇരുപതു ഗ്രോ ബാഗ്‌ സ്കീമില്‍ ലഭിച്ചവര്‍ക്ക്, നടീല്‍ മിശ്രിതം നിറച്ചാണ് ലഭിക്കുക. അവര്‍ക്ക് നടീല്‍ മിശ്രിതം നിറയ്ക്കണ്ട കാര്യം ഒന്നും ഇല്ല. അല്ലാതെ കൃഷി ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം പോസ്റ്റ്‌.

Potting mix making for grow bags video

ഗ്രോ ബാഗില്‍ ചെടിക്ക് വളരാന്‍ വേണ്ട മണ്ണ് ആണ് നിറയ്ക്കുക. ഗ്രോ ബാഗില്‍ മണ്ണ് മാത്രം മതിയോ ? – നന്നായി പൊടിച്ച ചാണകപ്പൊടി ചേര്‍ക്കാം. പച്ച ചാണകം ഇടരുത്. ചാരം ഒരു കാരണവശാലും ചേര്‍ക്കരുത്. കൂടാതെ ചകിരിച്ചോര്‍ മിക്സ്‌ ചെയ്യുന്നതും നല്ലതാണ്. സാദാരണ ചകിരി അല്ല, അത് ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്‍ ആണ്. ചെടിക്ക് ദോഷം ചെയ്യും സാദാരണ ചകിരി. പ്രോസെസ്സ് ചെയ്ത ചകിരി പാക്കെറ്റില്‍ വാങ്ങാന്‍ കിട്ടും. അത് വെള്ളത്തില്‍ ഇട്ടു എടുക്കാം. (അതെ പറ്റി വിശദമായി വേറെ ഒരു പോസ്റ്റ്‌ ഇടാം). മണ്ണ്, ചാണകപ്പൊടി, ചകിരിചോര്‍ , ഇവ ഒരേ അനുപാതത്തില്‍ എടുക്കാം. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ് വളം അപ്പോള്‍ അതന്നെ അതില്‍ ആയി. കുറച്ചു വേപ്പിന്‍ പിണ്ണാക്ക് കൂടി മിക്സ്‌ ചെയ്താല്‍ നന്ന്. ഗ്രോ ബാഗില്‍ ആദ്യം കുറച്ചു ഈ മിക്സ്‌ ഇടുക (ഏകദേശം പകുതി വരെ), പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് + എല്ല് പൊടി ഇടാം (പുട്ടിന് പീര പോലെ) , വീണ്ടും ബാക്കി മണ്ണ് ഇട്ടു ഗ്രോ ബാഗ്‌ നിറക്കുക. ചെടികള്‍ നടാന്‍ ഗ്രോ ബാഗ്‌ റെഡി ആയി.

Agriculture Blogs Malayalam
Agriculture Blogs Malayalam

Advantages

ചാണകം അധികം ലഭ്യം അല്ലെങ്കില്‍ അടിയില്‍ മണ്ണ്/ചകിരി ചോറ് മിക്സ്‌ നിറച്ചു മുകള്‍ ഭാഗത്ത്‌ മാത്രം അല്‍പ്പം ഇട്ടു കൊടുക്കാം. മണ്ണിര കൊമ്പോസ്റ്റ് ലഭ്യമെങ്കില്‍ അതും ചേര്‍ക്കാം. കമ്പോസ്റ്റ് മുകള്‍ ഭാഗത്ത്‌ ഇട്ടു മണ്ണ് ഇളക്കുന്നതാണ് നല്ലത്. ഗ്രോ ബാഗില്‍ ചെടികള്‍ നന്നായി വളരും, അവയുടെ വേരുകള്‍ ബാഗ്‌ മുഴുവന്‍ വ്യാപിക്കും. അത് കൊണ്ട് കൃത്യമായി മേല്‍പ്പറഞ്ഞ അടിവളം ഉപയോഗിക്കുന്നത് അല്ലെങ്കില്‍ ചാണകപ്പൊടി മിക്സ്‌ ചെയ്യുന്നത് വളരെ ഉചിതം ആണ്. ചെടി വളര്‍ന്നു കഴിഞ്ഞു മണ്ണ് ഇളക്കി വളം ഇടാന്‍ പോയാല്‍ അവയുടെ വേരുകള്‍ മുറിയന്‍ സാധ്യത ഉണ്ട്.

ചാണകപ്പൊടി ഒക്കെ കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കില്‍ പോട്ടിംഗ് മിക്സ്‌ ഉപയോഗിക്കാം. ഇവയുടെ ലഭ്യത അറിയാന്‍ അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിക്കുക. അല്ലങ്കില്‍ നിങ്ങളുടെ അടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിക്കുക.

എവിടെ ലഭിക്കും – വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

low cost portable stand for terrace garden
ഗ്രോ ബാഗിലെ നടീല്‍ മിശ്രിതം

ഗ്രോ ബാഗ്‌ വളപ്രയോഗം, ജലസേചനം തുടങ്ങിയവ അടുത്ത പോസ്റ്റുകളില്‍ ഇടുന്നതാണ്.

]]>
https://www.krishipadam.com/potting-mix-in-grow-bag/feed/ 3 272
ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി രീതി – Organic farming using grow bags https://www.krishipadam.com/grow-bag/?utm_source=rss&utm_medium=rss&utm_campaign=grow-bag https://www.krishipadam.com/grow-bag/#respond Mon, 30 Dec 2013 09:34:15 +0000 http://www.krishipadam.com/?p=238 grow bags usage in organic farmingഗ്രോ ബാഗ്‌ – vegetable cultivation using grow bags ഗ്രോ ബാഗ്‌ എന്നാല്‍ എന്ത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. അടുക്കളത്തോട്ടത്തില്‍ ഇവ എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം. ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ വളരെയധികം കൂടുതലായി ആളുകള്‍ ചെയ്യുന്നു. ഗ്രോ ബാഗുകള്‍ ഏകദേശം 3-4 വര്‍ഷങ്ങള്‍ ഈട് നില്‍ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്താല്‍ നാലു വര്‍ഷത്തേക്ക് നമുക്കു ഗ്രോ ബാഗ്‌ ഉപയോഗിക്കാം. മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകള്‍ […]]]> grow bags usage in organic farming

ഗ്രോ ബാഗ്‌ – vegetable cultivation using grow bags

ഗ്രോ ബാഗ്‌
grow bags usage in organic farming

ഗ്രോ ബാഗ്‌ എന്നാല്‍ എന്ത് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. അടുക്കളത്തോട്ടത്തില്‍ ഇവ എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം. ഗ്രോ ബാഗ്‌ ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്‍ വളരെയധികം കൂടുതലായി ആളുകള്‍ ചെയ്യുന്നു. ഗ്രോ ബാഗുകള്‍ ഏകദേശം 3-4 വര്‍ഷങ്ങള്‍ ഈട് നില്‍ക്കും. അതായത് ഒരിക്കല്‍ വാങ്ങിയാല്‍ അടുത്താല്‍ നാലു വര്‍ഷത്തേക്ക് നമുക്കു ഗ്രോ ബാഗ്‌ ഉപയോഗിക്കാം. മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകള്‍ . പല വലിപ്പങ്ങളില്‍ ഉള്ള ഗ്രോ ബാഗുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. തീരെ ചെറുത്‌ ഏകദേശം 10-15 രൂപ വരെയും, വലിയത് 20-25 രൂപ വരെയും ഉള്ളവ ഇപ്പോള്‍ വിപണിയില്‍ ലഭ്യം ആണ്. നല്ല ബ്രാന്‍ഡ്‌ നോക്കി വാങ്ങുന്നതാണ് നല്ലത്. സ്റെര്‍ലിംഗ് എന്ന കമ്പനിയുടെ ഗ്രോ ബാഗുകള്‍ വളരെ നല്ലതാണ് (ഇതൊരു പരസ്യമായി കാണണ്ട കേട്ടോ).

grow bag usage video

ഗ്രോ ബാഗിന്റെ മെച്ചം എന്താണ് ?, സാധാരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ , അല്ലെങ്കില്‍ കവറുകള്‍ പോരെ ?. ചോദ്യം ന്യായമാണ്. സാധരണ പ്ലാസ്റ്റിക്‌ ചാക്കുകള്‍ അല്ലെങ്കില്‍ കവറുകള്‍ ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം, പക്ഷെ കുറെ കഴിയുമ്പോള്‍ അവ കീറി പോയി, എല്ലാരും കൃഷി തന്നെ മടുക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്. അവ നന്നായി ഈട് നില്‍ക്കും.കീറി പോകും എന്ന പേടിയൊന്നും വേണ്ട. ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്‍ ആണ്, ചെടികളുടെ വേരുകളുടെ വളര്‍ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്‍ ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകള്‍ അടിവശത്ത് തുളകള്‍ ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടണ്ട ആവശ്യം ഇല്ല.

ഗ്രോ ബാഗില്‍ എന്ത് നിറയ്ക്കാം, എങ്ങിനെ കൃഷി ചെയ്യാം ?

ഗ്രോ ബാഗ്‌ ആദ്യം അടിവശം കൃത്യമായി മടക്കി അതിന്റെ ഷേപ്പ് ആക്കുക. വളരെ ഈസി ആണ് അത്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കുമ്പോള്‍ മുഴുവന്‍ നിറയ്ക്കരുത്. ഒരു മുക്കാല്‍ ഭാഗം മാത്രം നിറയ്ക്കുക, അടുത്ത ഭാഗം ഒഴിച്ചിടുക, വെള്ളവും, വളവും നല്കാന്‍ അത് ആവശ്യമാണ്. മുകള്‍ ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്. ഗ്രോ ബാഗില്‍ മണ്ണ് നിറയ്ക്കാം. മണ്ണ് നന്നായി ഇളക്കി, കല്ലും കട്ടയും കളഞ്ഞു എടുക്കുക. മണ്ണ് കുറച്ചു ദിവസം വെയില് കൊള്ളിക്കുന്നത്‌ നല്ലതാണ്. തക്കാളി നടുമ്പോള്‍ മണ്ണ് വെയില് കൊള്ളിക്കുന്നത്‌ വളരെ നല്ലതാണ്.

 ഗ്രോ ബാഗില്‍ എന്തൊക്കെ നടാം

പയര്‍ , പാവല്‍ , ചീര , തക്കാളി , ഇഞ്ചി, കാച്ചില്‍ , ബീന്‍സ് ,കാബേജ് , കോളി ഫ്ലവര്‍ , ക്യാരറ്റ് , പച്ച മുളക്, ചേന ,കാച്ചില്‍ , കപ്പ , വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്‍ നടാം.

ഗ്രോ ബാഗ്‌ മട്ടുപ്പാവില്‍ വെക്കുമ്പോള്‍ , അടിയില്‍ രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ , അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ആ ഇഷ്ട്ടിക ആഗിരണം ചെയ്യും. ടെറസ് കേടു വരുകയില്ല. ഗ്രോ ബാഗില്‍ രാസവളം, രസ കീടനാശിനി ഇവ ഒഴിവാക്കുന്നതാണ് ഉചിതം. ടെറസ് കേടു വരാതെ സൂക്ഷിക്കാന്‍ ഈ പറഞ്ഞ രണ്ടും ഒഴിവാക്കാം. പൂര്‍ണമായ ജൈവ കൃഷി ആണെങ്കില്‍ , താഴെ ഇഷ്ട്ടിക വെച്ച് ആണ് ഗ്രോ ബാഗ്‌ വെക്കുന്നതെങ്കില്‍ നിങ്ങളുടെ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല.

Agriculture Blogs Malayalam
Agriculture Blogs Malayalam

എവിടെ ലഭിക്കും – വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

ഗ്രോ ബാഗിലെ നടീല്‍ മിശ്രിതത്തെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് അടുത്ത പോസ്റ്റ്‌ നോക്കുക.

]]>
https://www.krishipadam.com/grow-bag/feed/ 0 238