മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala

കൃഷിപാഠം വീഡിയോ സീരീസ് – മുന്തിരി കൃഷി

Munthiri Krishi Info

അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം മുന്‍പാണ് മുന്തിരി കൃഷി ചെയ്യുന്നത് സംബന്ധിച്ച വീഡിയോ സീരീസ് ആരംഭിക്കുന്നത്. മലയാളത്തില്‍ പലരും തങ്ങളുടെ വിളവെടുപ്പ് വീഡിയോകള്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്, ഇതിന്റെ കൃഷി സംബന്ധിച്ച മറ്റു വിവരങ്ങള്‍ എവിടെയും അന്ന് കണ്ടിരുന്നില്ല. ടെക്സ്റ്റ്‌ വായിച്ച അറിവും സ്വന്തം ഐഡിയയും ഉപയോഗിച്ച് വിജയകരമായി മുന്തിരി കൃഷി പൂര്‍ത്തിയാക്കി. ഒരു തമിഴ് നാട് യാത്രയില്‍ വഴിയരികിലെ കച്ചവടക്കാരന്റെ കയ്യില്‍ നിന്നാണ് അന്ന് തൈകള്‍ വാങ്ങിയത്, ചുവപ്പ് കളര്‍ ഇനം 40 രൂപ നിരക്കില്‍ ലഭിച്ചു. കേരളത്തിലെ നേര്‍ഴ്സറികളില്‍ നിന്നും മികച്ച വിളവു തരുന്ന മുന്തിരിയിനങ്ങള്‍ വാങ്ങിവാന്‍ സാധിക്കും.

കൃഷി ചെയ്യുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ചില വിഷയങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ, നല്ല സൂര്യപ്രകാശം ആവശ്യമാണ്. വെയില്‍ ലഭ്യമല്ലെങ്കില്‍ തണലില്‍ ചെടി നട്ട ശേഷം അവയെ സൂര്യപ്രകാശം ഉള്ള ഭാഗത്തേക്ക്‌ പടര്‍ത്താവുന്നതാണ് (അത്തരം വിവരങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്). സ്ഥല പരിമിതിയുള്ളവര്‍ക്ക് ഈ രീതിയില്‍ കൃഷി ചെയ്യാം, മണ്ണില്‍ നടുന്നതാണ്‌ നല്ലത്. ചട്ടികളില്‍ മുന്തിരി നടുന്നതിനോട് അത്ര യോജിപ്പില്ല, നല്ല പരിചരണം ഉണ്ടെങ്കില്‍ 25 മുതല്‍ 30 വര്ഷം വരെ നമുക്ക് ഇതില്‍ നിന്നും വിളവു ലഭിക്കും. അതുകൊണ്ടുതന്നെ മണ്ണിലെ കൃഷിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. ചെടിയുടെ വളര്‍ന്നു തുടങ്ങിയപ്പോള്‍ ചെറിയ ശിഖരങ്ങള്‍ മുറിച്ചു കളഞ്ഞു കൊടുത്തുകൊണ്ടിരുന്നു, പടരാനുള്ള ഇടമെത്തിയപ്പോള്‍ ബലമുള്ള ഒരു പന്തല്‍ ഇട്ടു കൊടുത്തു. ചെറിയ അലുമിനിയം ചാനല്‍, കമ്പികള്‍ ഇവയാണ് മുന്തിരി കൃഷിക്കാവശ്യമായ പന്തല്‍ ഒരുക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തത്.

നടീൽ മുതലുള്ള എല്ലാ ഭാഗങ്ങളും കൃഷിപാഠം യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

ലിങ്ക് – https://youtube.com/playlist?list=PLNTCzC7gjrnCFneBykbCmUhaqNiKLG84J

Munthiri Flowers

നടീല്‍

1 മീറ്റര്‍ ആഴവും വീതിയുമുള്ള കുഴി എടുത്ത ശേഷം അതിലേക്കു ധാരാളം കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ നിറച്ചു. ഇതിലേക്കു 1 കിലോ എല്ലുപൊടി, 1 കിലോ വേപ്പിന്‍ പിണ്ണാക്ക് , 1 കിലോ പൊട്ടാഷ് , 1 കിലോ രാജ്ഫോസ് എന്നിവ കൂടി നിറച്ചു, ശേഷം കുഴി മണ്ണിട്ട്‌ മൂടി. തൈകള്‍ നടാന്‍ സമയം വാം (വെസിക്കുലാര്‍ ആര്‍ബസ് ക്കുലാര്‍ മൈക്കോ റൈസ) കൂടി മണ്ണില്‍ ചേര്‍ത്തിരുന്നു. ഇത് സംബന്ധിച്ച ഒരു വീഡിയോ കൂടി കൃഷിപാഠം യൂട്യൂബ് ചാനല്‍ ഉള്‍പ്പെടുത്തിയിരുന്നു. മണ്ണില്‍ ലഭ്യമായ ഫോസ്ഫറസിനെ കൂടിയ അളവില്‍ ചെടികളെ വലിച്ചെടുക്കാന്‍ സഹായിക്കുന്നതിനു പുറമെ നൈട്രജന്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വെള്ളവും ധാരാളം ആഗീരണംചെയ്യുന്നതിന് വാം ചെടികളെ സഹായിക്കുന്നു. എല്ലാ ദിവസവും ചെടി നന്നായി നനച്ചു കൊടുത്തിരുന്നു.

കടല പിണ്ണാക്ക് പുളിപ്പിച്ചത് എല്ലാ മാസവും നല്‍കുന്നത് ചെടികളുടെ വളര്‍ച്ചയെ സഹായിക്കും, 100-250 ഗ്രാം കടല പിണ്ണാക്ക് 1-2 ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം വെച്ചതിന്റെ തെളി ഒഴിച്ച് കൊടുത്താല്‍ മതിയാവും. ഇടയ്ക്കിടെ ചാണക പ്പൊടി, എല്ലുപൊടി എന്നിവ നല്‍കുന്നതും മുന്തിരി ചെടികളുടെ സുഗമമായ വളര്‍ച്ചയ്ക്ക് നല്ലതാണ്. രാസവളം പ്രയോഗിക്കുമ്പോള്‍ ചെടിയുടെ ചുവട്ടില്‍ നിന്നും 1-2 അകലം നല്‍കണം.

പ്രൂണിംഗ്

ചെടി കാട് പോലെ വളര്‍ന്നു, കായ ഉണ്ടാവുന്നില്ല – പലരും പറയുന്ന പരാതി ആണിത്, മുന്തിരി ചെടികളില്‍ അവയുടെ കൊമ്പ് കോതല്‍ പരമ പ്രധാനമാണ്. 1.5 വര്‍ഷം പ്രായമായ ചെടികളിലെ പെന്‍സില്‍ വണ്ണമുള്ള ശാഖകളിലാണ് പൂക്കള്‍ ഉണ്ടാവുക, വര്‍ഷത്തില്‍ 3 തവണ മുന്തിരി പൂക്കും. മഴയില്ലാത്ത സമയം നോക്കി പ്രൂണിംഗ് ചെയ്യാം, ഞാന്‍ ഫെബ്രുവരി ആദ്യ മാസത്തില്‍ ചെടിയില്‍ പ്രൂണിംഗ് നടത്തി. പെന്‍സില്‍ വണ്ണമുള്ള ശാഖകള്‍ നിര്‍ത്തി, ചെടിയിലെ മറ്റിലകള്‍, സ്പ്രിംഗ് വള്ളികള്‍ ഇവ മുറിച്ചു കളഞ്ഞു. പ്രൂണിംഗിനു ശേഷം ചെടി കണ്ടാല്‍ നമ്മുടെ തല മൊട്ടയടിച്ചതു പോലെ ഇരിക്കും. ഇനി ചെടിയില്‍ ഉണ്ടാവുന്ന ശിഖരങ്ങളില്‍ ഇലകളും അതോടൊപ്പം പൂക്കളും പ്രത്യക്ഷപ്പെടും. പൂവിട്ട ശേഷം 3 മാസം കൊണ്ടാണ് കായ പഴുത്തു തുടങ്ങിയത്, ഈ ഖട്ടത്തില്‍ കായകള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നത് നല്ലതാണ്.

Growing Grapes in Kerala

മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം, മാമ്പഴം ഒക്കെ പഴുപ്പിക്കുന്ന പോലത്തെ ഇടപാട് ഇവിടെ നടക്കില്ല. അതുപോലെ കായ പഴുത്തു തുടങ്ങുന്ന സമയത്ത് ജലസേചനം പാടില്ല, കായകള്‍ക്കു നല്ല മധുരം ലഭിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. സ്യൂഡോമോണസ് മാസത്തില്‍ ഒരിക്കല്‍ പ്രയോഗിക്കുന്നത് ചെടികള്‍ക്ക് നല്ലതാണ് , ചെടികളില്‍ നീറ് (മിശിര്‍) ന്‍റെ സാന്നിധ്യം ഉണ്ടായിരുന്നത് കൊണ്ട് ഒരു കീടബാധയും ഉണ്ടായില്ല.

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം

ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…

5 months ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

5 months ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

1 year ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

1 year ago

ഗ്രോ ബാഗിലെ വളപ്രയോഗം – List Of Organic Fertilizers For Grow Bag

മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം - ഗ്രോ ബാഗിലെ വളപ്രയോഗം ഗ്രോ ബാഗ്‌ ,…

1 year ago

കൈതച്ചക്ക എന്ന പൈനാപ്പിള്‍ ടെറസില്‍ കൃഷി ചെയ്താലോ ? – പരിചരണം തീരെ ആവശ്യമില്ല

ടെറസിലെ കൈതച്ചക്ക കൃഷി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും…

1 year ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S