കീടങ്ങള്‍ – Krishipadam https://www.krishipadam.com മലയാളം ജൈവ കൃഷി പോര്‍ട്ടല്‍ Wed, 12 Dec 2018 03:51:01 +0000 en-US hourly 1 https://wordpress.org/?v=5.0.1 https://www.krishipadam.com/media/2017/05/cropped-krishipadam-icon-60x60.png കീടങ്ങള്‍ – Krishipadam https://www.krishipadam.com 32 32 61977690 കായീച്ച – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍ https://www.krishipadam.com/kayeecha/ https://www.krishipadam.com/kayeecha/#comments Sun, 01 Jan 2017 07:56:29 +0000 http://www.krishipadam.com/?p=513 kayeecha imagesകായീച്ച നമുക്ക് ഇനി പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളെ പരിചയപ്പെടാം. അതില്‍ ഏറ്റവും പ്രധാനി ആണ് കായീച്ച. സലിം കുമാര്‍ പറയുന്നപോലെ ” കൊടും ഭീകരനാണിവന്‍ “. വെള്ളരി വര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ് കായീച്ച. പാവല്‍ , പടവലം , വെള്ളരി , കുമ്പളം, മത്തന്‍ , കക്കിരി ,കോവല്‍ എന്നീ പച്ചക്കറികള്‍ മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഇവയും കായീച്ചയുടെ ആക്രമണ പരിധിയില്‍ വരും. ആക്രമണത്തേക്കാള്‍ പ്രതിരോധം ആണ് ഇവിടെ നല്ലത്. കുറെയധികം കെണികള്‍ ഉണ്ട് […]]]> kayeecha images

കായീച്ച

കായീച്ച
kayeecha images

നമുക്ക് ഇനി പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളെ പരിചയപ്പെടാം. അതില്‍ ഏറ്റവും പ്രധാനി ആണ് കായീച്ച. സലിം കുമാര്‍ പറയുന്നപോലെ ” കൊടും ഭീകരനാണിവന്‍ “. വെള്ളരി വര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ് കായീച്ച. പാവല്‍ , പടവലം , വെള്ളരി , കുമ്പളം, മത്തന്‍ , കക്കിരി ,കോവല്‍ എന്നീ പച്ചക്കറികള്‍ മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഇവയും കായീച്ചയുടെ ആക്രമണ പരിധിയില്‍ വരും. ആക്രമണത്തേക്കാള്‍ പ്രതിരോധം ആണ് ഇവിടെ നല്ലത്. കുറെയധികം കെണികള്‍ ഉണ്ട് കായീച്ചയെ കുടുക്കാന്‍ . ഫിറമോണ്‍ കെണി , തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള ക്കെണി , അങ്ങിനെ കുറെയധികം കെണികള്‍ ഉണ്ട് ഇവനെ കുടുക്കാന്‍ . വലിയ തോതില്‍ വിളകള്‍ ഉണ്ടെകില്‍ മാത്രം ഇത്തരം കേണികള്‍ക്ക് പിറകെ പോകുക, അവയെ പറ്റി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ എഴുതാം. നമ്മുടെ ചെറിയ അടുക്കള തോട്ടങ്ങളില്‍ അവ ഒഴിവാക്കാം. 1-2 മൂട് വിളകള്‍ മാത്രം ആണ് ഉള്ളതെങ്കില്‍ മറ്റു മാര്‍ഗങ്ങളിലൂടെ അവയെ തുരത്താം. കെണികള്‍ കായീച്ചയെ ആകര്‍ഷിച്ചു വീഴ്ത്തി ആണ് നശിപ്പിക്കുക , ഒരു പക്ഷെ നിങ്ങളുടെ തോട്ടത്തില്‍ അവയുടെ എണ്ണം കുറവാണെങ്കില്‍ ഇത്തരം കെണികള്‍ കൂടുതല്‍ ഈച്ചകളെ അവിടെ എത്തിക്കും , അത് ഒരു പക്ഷെ വിപരീധ ഫലം തരും.

പെണ്‍കായീച്ചകളാണ് പണി തരിക, അവ കായകളില്‍ മുട്ടയിടും. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കള്‍ കായ തുരന്ന് ഉള്‍ഭാഗം ഭക്ഷിക്കുന്നു. പച്ചക്കറി വളര്‍ച്ച മുരടിക്കുക, കായ അഴുകിപ്പോവുക ഇവയാകും ഫലം. കുമ്പളം, മത്തന്‍ , തുടങ്ങിയവയില്‍ കായകള്‍ തീരെ ചെറിയ പരുവത്തിലെ കായീച്ച കേറി ആക്രമിക്കും. ചെറിയ പ്ലാസ്റ്റിക്‌ കഷണം അല്ലെങ്കില്‍ കടലാസ് ഉപയോഗിച്ച് കായകള്‍ പൊതിയുക , പൂവിന്റെ ഭാഗം പുറത്തു കാണണം (പരാഗണം നടക്കുവനാണിത് , കുമ്പളം , മത്തന്‍ തുടങ്ങിയവയില്‍ ഇത് നിര്‍ബന്ധം ആണ്). പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം മുഴുവനായി മൂടാം . മാരക കീടനാശിനിയെക്കള്‍ ഫലപ്രദം ആണിത്. ഒന്നോര്‍ക്കുക വലിയ രീതിയില്‍ കൃഷി ചെയ്യുബോള്‍ ഇത് പ്രായോഗികം അല്ല , അവിടെ മേല്‍ പറഞ്ഞ കെണികള്‍ ഉപയോഗിക്കേണ്ടി വരുന്നു. പാവല്‍ , പടവലം , വെള്ളരി തുടങ്ങിയവയുടെ കായകള്‍ കാപ്പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം പൊതിയുക, കായയുടെ വളര്‍ച്ചയ്ക്കനുസരിച്ച് പൊതി വലുതാക്കുക.

ഇവ കൂടി

1, കായീച്ചയുടെ ആക്രമണം രാവിലെ ആണ് കൂടുതല്‍ ഉണ്ടാകുക.
2, ശ്രദ്ധാപൂര്‍വ്വം വേണം കായകള്‍ പൊതിയാന്‍, അല്ലെങ്കില്‍ കായ തണ്ടില്‍ നിന്നും ഒടിഞ്ഞു പോകാന്‍ സാദ്യതയുണ്ട്.
3, കയീച്ചകളെ നിങ്ങള്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കില്‍ രാവിലെ കയ്യില്‍ ഒരു തണ്ട് കൃഷ്ണ തുളസി (കൃഷ്ണ തുളസി തന്നെ വേണം ) എടുത്തു ഞെരടി പിടിച്ചാല്‍ മതി ,മിനിട്ടുകള്‍ക്കകം അവ നിങ്ങളുടെ കയ്യില്‍ പറന്നു വരും.

]]>
https://www.krishipadam.com/kayeecha/feed/ 5 513
ഇലതീനി പുഴുക്കള്‍ – leaf eating insects attack in vegetable plants https://www.krishipadam.com/leaf-eating-insects/ https://www.krishipadam.com/leaf-eating-insects/#comments Tue, 03 Feb 2015 15:06:30 +0000 http://www.krishipadam.com/?p=878 leaf eating insects attackഇലതീനി പുഴുക്കളുടെ അക്രമണം എങ്ങിനെ പ്രതിരോധിക്കാം പൂര്‍ണ്ണമായും ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കൃത്യമായ നിരീക്ഷണം ഇല്ലെങ്കില്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികളെ കീടങ്ങള്‍ ആക്രമിച്ചു നശിപ്പിക്കും. അടുത്തിടെ ഞാന്‍ നട്ട കോളി ഫ്ലവര്‍ ചെടികളില്‍ കണ്ട ഇല തീനി പുഴുക്കള്‍ ആണ് ഇവ. ഒറ്റ ദിവസം കൊണ്ട് 2 ഇലകള്‍ തീര്‍ത്തു കളഞ്ഞു. ഭാഗ്യത്തിന് ശ്രദ്ധയില്‍ പെട്ടു, അവയെ നശിപ്പിക്കാന്‍ സാധിച്ചു. ഇപ്പോള്‍ ജൈവ കീടനാശിനികള്‍ പോലും അങ്ങിനെ ഉപയോഗിക്കാറില്ല. പകരം […]]]> leaf eating insects attack

ഇലതീനി പുഴുക്കളുടെ അക്രമണം എങ്ങിനെ പ്രതിരോധിക്കാം

ഇലതീനി പുഴുക്കള്‍
leaf eating insects attackege

പൂര്‍ണ്ണമായും ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കൃത്യമായ നിരീക്ഷണം ഇല്ലെങ്കില്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികളെ കീടങ്ങള്‍ ആക്രമിച്ചു നശിപ്പിക്കും. അടുത്തിടെ ഞാന്‍ നട്ട കോളി ഫ്ലവര്‍ ചെടികളില്‍ കണ്ട ഇല തീനി പുഴുക്കള്‍ ആണ് ഇവ. ഒറ്റ ദിവസം കൊണ്ട് 2 ഇലകള്‍ തീര്‍ത്തു കളഞ്ഞു. ഭാഗ്യത്തിന് ശ്രദ്ധയില്‍ പെട്ടു, അവയെ നശിപ്പിക്കാന്‍ സാധിച്ചു. ഇപ്പോള്‍ ജൈവ കീടനാശിനികള്‍ പോലും അങ്ങിനെ ഉപയോഗിക്കാറില്ല. പകരം ദിവസവും രണ്ടു നേരം ചെടികളെ ശ്രദ്ധിക്കുന്നു. കണ്ടെതുന്നവയെ എടുത്തു നശിപ്പിച്ചു കളയുന്നു. ഇലതീനി പുഴുക്കളെ പ്രതിരോധിക്കാന്‍ ജൈവ കീടനാശിനികള്‍ ഉണ്ട്. പലതും ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

അടുത്തിടെ പോസ്റ്റ്‌ ചെയ്ത ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഇലതീതി പുഴുക്കള്‍ക്കെതിരെ ഏറെ ഫലപ്രദം ആണ്.നാറ്റപൂച്ചെടി മിശ്രിതം, കിരിയത് സോപ്പ് വെളുത്തുള്ളി മിശ്രിതം ഇവയും ഇലതീനി പുഴുക്കള്‍ക്കെതിരെ പ്രയോഗിക്കാം. ഇവ സ്പ്രേ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇലകളുടെ അടിവശത്ത് വേണം കൂടുതല്‍ പ്രയോഗിക്കേണ്ടത്. 10 ദിവസം കൂടുമ്പോള്‍ ഉപയോഗിക്കാം. വീര്യം കൂടിപ്പോകാതെ ശ്രദ്ധിക്കണം. നന്നായി വെയില്‍ ഉള്ളപ്പോള്‍ സ്പ്രേ ചെയ്യുക.സോപ്പ് എളുപ്പത്തില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്. സ്പ്രേ ചെയ്യുന്നതിന് മുന്‍പ് ചെടികള്‍ക്ക് ജലസേചനം ചെയ്യുന്നതും നല്ലതാണ്.

This article is about leaf attacking insects, we can prevent this using organic methods. with the help of organic pesticides we can prevent these kind of attacks. please browse our old posts for more details about organic farming tips. we have publishing content in malayalam and english. subscribe to us, follow us on social media etc for all the latest updates. krishipadam.com is publishing content about organic farming.

]]>
https://www.krishipadam.com/leaf-eating-insects/feed/ 2 878
ചാഴി നിയന്ത്രണവും പ്രതിരോധവും – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍ https://www.krishipadam.com/leptocorisa-acuta/ https://www.krishipadam.com/leptocorisa-acuta/#comments Thu, 01 May 2014 03:29:23 +0000 http://www.krishipadam.com/?p=619 Leptocorisa Acutaചാഴി – നിയന്ത്രണവും പ്രതിരോധവും ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്. നീരും പാലും ഊറ്റിക്കുടിച്ച്‌ ധാന്യവിളവ്‌ നശിപ്പിക്കുകയാണ് ഇവറ്റകളുടെ ഹോബി. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ഇവയുടെ  ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ചാഴിയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമിക്കുന്നു. ചാഴികള്‍ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റുന്നു. നിയന്ത്രണ മാര്‍ഗങ്ങള്‍ 1, മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ച് […]]]> Leptocorisa Acuta

ചാഴി – നിയന്ത്രണവും പ്രതിരോധവും

ചാഴി
Leptocorisa Acuta

ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്. നീരും പാലും ഊറ്റിക്കുടിച്ച്‌ ധാന്യവിളവ്‌ നശിപ്പിക്കുകയാണ് ഇവറ്റകളുടെ ഹോബി. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ഇവയുടെ  ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ചാഴിയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമിക്കുന്നു. ചാഴികള്‍ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

1, മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ച് ഇവയെ നിയന്ത്രിക്കാം. മത്തിയും ശര്‍ക്കരയും തുല്യ അളവില്‍ ചേര്‍ത്ത് പാത്രത്തിലിട്ട് മൂന്നാഴ്ച അടച്ചുവെച്ചാണ് മത്തി-ശര്‍ക്കരമിശ്രിതം തയ്യാറാക്കുന്നത്. ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം നോക്കുക. മൂന്നു ആഴ്ച കഴിഞ്ഞു മത്തി-ശര്‍ക്കരമിശ്രിതം അരിച്ചെടുക്കുക്ക. ഒരുലിറ്റര്‍ വെള്ളത്തിന് 15 മില്ലി ലിറ്റര്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ച് കൊടുക്കാം. ഏറ്റവും ചെലവു കുറഞ്ഞ ഈ മാര്‍ഗം ഉപയോഗിച്ചു ഒരേക്കറില്‍ വെറും ഒന്നരലിറ്റര്‍ മിശ്രിതം കൊണ്ട് ചാഴിയെ നിയന്ത്രിക്കാം.

2, കാന്താരിമുളക് കായം മിശ്രിതം – കാന്താരിമുളകും കായവും എന്നിവ 20 ഗ്രാം വീതം അരച്ച് 1 ലിറ്റർ വെള്ളത്തിൽ കലക്കിയെടുക്കുക. ഈ മിശ്രിതം 2% വീര്യത്തിൽ തളിച്ച് ചാഴിയെ നിയന്ത്രക്കാം.

]]>
https://www.krishipadam.com/leptocorisa-acuta/feed/ 1 619
പച്ചക്കറികളിലെ പ്രധാന കീടങ്ങളും രോഗങ്ങളും – list of vegetable diseases https://www.krishipadam.com/vegetable-diseases-list/ https://www.krishipadam.com/vegetable-diseases-list/#respond Fri, 28 Mar 2014 05:31:26 +0000 http://www.krishipadam.com/?p=566 list of vegetable diseasesപച്ചക്കറികളിലെ പ്രധാന കീടങ്ങളും രോഗങ്ങളും എന്തൊക്കെയാണ് പച്ചക്കറികളെ (ചീര , വഴുതന , വെണ്ട , പാവല്‍ , പയര്‍ , വെള്ളരി വര്‍ഗ വിളകള്‍ ) ഇവയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളും. പച്ചക്കറിയുടെ പേര് കീടങ്ങളുടെ / അസുഖത്തിന്റെ പേര് ചീര കൂടുകെട്ടിപ്പുഴു ഇലതീനിപ്പുഴു ഇലപ്പുള്ളി രോഗം വഴുതന  കായ് ചീയല്‍  കായ് /തണ്ടു തുരപ്പന്‍ പുഴു വെണ്ട നരപ്പ് ഇലപ്പുള്ളി രോഗം കായ് /തണ്ടു തുരപ്പന്‍ പുഴു പച്ചത്തുള്ളന്‍ (വെട്ടില്‍ […]]]> list of vegetable diseases

പച്ചക്കറികളിലെ പ്രധാന കീടങ്ങളും രോഗങ്ങളും എന്തൊക്കെയാണ്

പച്ചക്കറികളെ (ചീര , വഴുതന , വെണ്ട , പാവല്‍ , പയര്‍ , വെള്ളരി വര്‍ഗ വിളകള്‍ ) ഇവയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളും.

പച്ചക്കറിയുടെ പേര് കീടങ്ങളുടെ / അസുഖത്തിന്റെ പേര്
ചീര കൂടുകെട്ടിപ്പുഴു ഇലതീനിപ്പുഴു ഇലപ്പുള്ളി രോഗം
വഴുതന  കായ് ചീയല്‍  കായ് /തണ്ടു തുരപ്പന്‍ പുഴു
വെണ്ട നരപ്പ് ഇലപ്പുള്ളി രോഗം കായ് /തണ്ടു തുരപ്പന്‍ പുഴു പച്ചത്തുള്ളന്‍ (വെട്ടില്‍ )
പാവല്‍  കായീച്ച
പയര്‍ ചാഴികള്‍ കട ചീയല്‍ ചിത്രകീടം മുഞ്ഞ / പയര്‍പ്പേന്‍ കായ് തുരപ്പന്‍ പുഴു
വെള്ളരി വര്‍ഗ വിളകള്‍ ആമ വണ്ട്‌ മണ്ടരികള്‍ ചിത്രകീടം ഇലപ്പേന്‍ മൊസൈക് രോഗം – മൃദു രോമ പൂപ്പല്‍

These are some of the diseases affecting vegetables, you can find the name and precaution etc from here. we will update this regularly, you can subscribe to us for all latest updates.

പച്ചക്കറികളിലെ പ്രധാന കീടങ്ങളും രോഗങ്ങളും
പച്ചക്കറികളിലെ കീടങ്ങളും രോഗങ്ങളും – vegetable diseases
]]>
https://www.krishipadam.com/vegetable-diseases-list/feed/ 0 566