0

മലയാളം കൃഷി വിഡിയോകള്‍ (കൃഷിപാഠം യുട്യൂബ് ചാനല്‍) – Malayalam agriculture videos

കൃഷിപാഠം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം – മലയാളം കൃഷി യുട്യൂബ് വിഡിയോകള്‍

മലയാളം കൃഷി വിഡിയോ

മലയാളം കൃഷി വിഡിയോ

പ്രിയ സുഹൃത്തുക്കളെ, കൃഷിപാഠം വെബ്സൈറ്റ് അതിന്റെ യുട്യൂബ് ചാനല്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു, മലയാളം കൃഷി വിഡിയോകള്‍ പബ്ലിഷ് ചെയ്യുന്ന ഈ യുട്യൂബ് ചാനല്‍ ഇതുവരെ 32000 ആളുകള്‍ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. ഈ സൈറ്റിലൂടെ പലപ്പോഴായി പങ്കു വെച്ച വിഷയങ്ങള്‍ ഈ കൃഷി യുട്യൂബ് ചാനല്‍ വഴി വീണ്ടും നിങ്ങളില്‍ എത്തിക്കുകയാണ്.

വിത്ത് മുതല്‍ വിളവു വരെ സീരീസ് , കൃഷി ടിപ്സ്, ജൈവ വളങ്ങള്‍, കീടനാശിനികള്‍, ടെറസില്‍ കൃഷി ചെയ്യമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ഈ ചാനല്‍ കൈകാര്യം ചെയ്യുന്നു. ഒരുപാടു പരിമിതികള്‍ക്കിടയില്‍ നിന്നും ഏകദേശം 100 വീഡിയോകള്‍ ഇതുവരെ ഇതില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ടു കഴിഞ്ഞു. നിങ്ങളുടെ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്കെടുത്ത് പല പോരായ്മകളും പരിഹരിയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നു. പലരും പൊതുവായി പറഞ്ഞ ശബ്ദം തീരെയില്ല എന്ന പ്രധാന പോരയ്മ പരിഹരിച്ചു കഴിഞ്ഞു. തെറ്റുകള്‍ ഇനിയും ചൂണ്ടി കാണിയ്ക്കുക, കൃഷിപാഠം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവരിലേക്ക്‌ ഷെയര്‍ ചെയ്തു എത്തിക്കുക.

Indian Spinach Growing Kerala Video Series

Growing Palakk Videos

Agriculture Videos In Malayalam

വിത്ത് മുതല്‍ വിളവു വരെ സീരീസ് – ഇതുവരെ ഈ ചാനല്‍ വഴി ചീര, നിത്യ വഴുതന ഇവയുടെ കൃഷി രീതിയും പരിചരണവും വളപ്രയോഗവും വിളവെടുപ്പും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി വരുന്ന എപ്പിസോഡുകളില്‍ വഴുതന, തക്കാളി, പയര്‍, പാവല്‍, പടവലം, വെള്ളരി, കോവല്‍, പാലക്ക്, കാബേജ്, കോളി ഫ്ലവര്‍, ബ്രക്കോളി തുടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതാണ്. വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ജൈവ വളങ്ങള്‍ ഫിഷ്‌ അമിനോ ആസിഡ്, കടലപിണ്ണാക്ക് ജൈവ വളം , തെയിലച്ചണ്ടി കൊണ്ടുള്ള ജൈവ വളം, വെളുത്തുള്ളി/കാന്താരി കീടനാശിനി ഇവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രോ ബാഗുകള്‍, അവയില്‍ പോട്ടിംഗ് മിക്സ് നിറയ്ക്കുന്ന വിധം, ജലസേചനം, വിത്തുകള്‍ മുളപ്പിക്കുന്ന രീതി തുടങ്ങിയവയും അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. പല വീഡിയോകളും പ്ലേ ലിസ്റ്റുകളായി നിങ്ങള്‍ക്ക് കാണുവാനുള്ള സൌകര്യത്തിനു ക്രമീകരിച്ചിട്ടുണ്ട്. ഇതുവരെ നിങ്ങള്‍ ഞങ്ങള്‍ക്ക് തന്ന എല്ലാ വിധ സഹായസഹകരണങ്ങള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

തക്കാളി കൃഷി രീതി

Thakkali Krishi Malayalam

Subscribe

Malayalam agriculture portal krishipadam.com started a youtube channel and it’s crossed 17900 subscribers mark. through this video we are trying to explain different tips and tricks related with organic farming. we have already published videos about grow bag waste management , usage of grow bags, cultivation methods, usage of seed trays, home made organic fertilizers and pesticides etc. click here to subscribe Krishi Videos Malayalam youtube channel for free, once subscribed you will get notification about new videos. please be remember that this is not related with website subscription, once again thanks to our readers for your tremendous support.

കമന്‍റുകള്‍

കമന്‍റുകള്‍