പുളിയുറുമ്പ് (നീറ് ) ഉപയോഗിച്ചുള്ള കീട നിയന്ത്രണം – കൃഷിയിലെ മിത്രകീടങ്ങള്‍

കീട നിയന്ത്രണം നീറിനെ (പുളിയുറുമ്പ് ) ഉപയോഗിച്ച്

puliyurumbu in payar

ഇന്ന് ഞങ്ങള്‍ക്ക് ഒരു മെസ്സേജ് ലഭിച്ചു, കൃഷിപാഠം വെബ്സൈറ്റ് സന്ദര്‍ശിച്ച ഒരാള്‍ ഒരു ചോദ്യം ചോദിച്ചു. മുഞ്ഞയെ എങ്ങിനെ നിയന്ത്രിക്കാം ?. ഈ വെബ്സൈറ്റ് തുടങ്ങിയ സമയത്തെ ആലോചിച്ചതാണ് പുളിയുറുമ്പ് എന്ന മിത്രത്തെ പറ്റി എഴുതണം എന്ന്. പയറിനെ അക്രമിക്കുന്ന ഒരു കീടം ആണ് മുഞ്ഞ. പയറിനെ മാത്രം അല്ല മറ്റു പച്ചക്കറികളിലും (കോവല്‍ ) ഇതിന്‍റെ ഉപദ്രവം ഉണ്ടാകാറുണ്ട്. ചെറിയ തോതിലുളള ആക്രമണങ്ങളെ കൈ കൊണ്ട് പെറുക്കി കളഞ്ഞു പ്രതിരോധിക്കാം. കൂടുതല്‍ ആയാല്‍ വേറെ എന്തെങ്കിലും ചെയ്തെ പറ്റു. അവിടെയാണ് നീറ് അഥവാ പുളിയുറുമ്പുകളുടെ പ്രസക്തി. ആളെ പിടി കിട്ടിയാ ?. ഇല്ലേല്‍ താഴെ കാണുന്ന പടം നോക്കുക. അദ്ദേഹം ആണ് നീറ് അഥവാ പുളിയുറുമ്പ്.

നീറുകളുടെ എങ്ങിനെ ഉപയോഗിക്കാം ?. ഇവയുടെ കൂടുകള്‍ കണ്ടു പിടിക്കുക. അടുത്തുള്ള മരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇവയുടെ കൂട് (നീറും പെട്ടി എന്നാണ് ഇവിടെ അതിനു പറയുക) കാണാം. ശ്രദ്ധാപൂര്‍വ്വം അവ എടുത്തു (സൂക്ഷിക്കണം , പതുക്കെ എടുക്കണം ഇല്ലെങ്കില്‍ പണി കിട്ടും) മുഞ്ഞ ആക്രമിച്ച ചെടിയില്‍ ഇടുക. നീറ്  അവിടെ വ്യാപിച്ചു മുഞ്ഞയെ ഇല്ലാതാക്കും.  ഒരു പക്ഷെ ഈ പറഞ്ഞ നീറും കൂട് ഒന്നും അവിടെ ഇല്ലേല്‍ വേറെ പണിയുണ്ട്. ഒരു കഷണം പച്ച ഇറച്ചി കെട്ടി തൂക്കിയാല്‍ മതി നീറ് ഓടി വരും.

പുളിയുറുമ്പ്

മുഞ്ഞയെ മാത്രമേ നീറുകള്‍ ഇല്ലാതാക്കു ? – അല്ല ചെറിയ കീടങ്ങള്‍ , പുഴുക്കള്‍ ഒക്കയെ അവര്‍ നശിപ്പിക്കും. ഒരിക്കല്‍ കൃത്യമായി ഇവയെ ചെടികളില്‍ എത്തിച്ചാല്‍ അവര്‍ നമ്മുടെ ചെടികളെ ശ്രദ്ധാപൂര്‍വ്വം നോക്കും. ചെടിയുടെ ഇലകൾ വൻ‌തോതിൽ തിന്നുതീർക്കുന്ന വിവിധ ഷഡ്പദങ്ങളുടെ ലാർവകൾ പുളിയുറുമ്പിന്റെ ആഹാരമാണു്. ഇതുകൂടാതെ, സസ്യഭുക്കുകളായ വലിയ ജീവികളും പുളിയുറുമ്പിന്റെ അസുഖകരമായ കടി മൂലം അവ പാർക്കുന്ന ചെടികൾ ഒഴിവാക്കുന്നു.

ശ്രദ്ധിക്കുക – നീറ് (പുളിയുറുമ്പ് ) കളുടെ പ്രധാന ശത്രു ആണ് ചെറിയ ഉറുമ്പുകള്‍ . അവ ചെടികളില്‍ ഉണ്ടെങ്കില്‍ ആദ്യം അവരെ ഒതുക്കണം. ഇല്ലെങ്കില്‍ നീറിനെ ചെറിയ ഉറുബുകള്‍ കൊന്നു കളയും.

നീറ് – ചിത്രം – കടപ്പാട് – വിക്കിപീഡിയ

കമന്‍റുകള്‍

കമന്‍റുകള്‍

Share

Recent Posts

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

4 months ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

4 months ago

ഗ്രോ ബാഗിലെ വളപ്രയോഗം – List Of Organic Fertilizers For Grow Bag

മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം - ഗ്രോ ബാഗിലെ വളപ്രയോഗം ഗ്രോ ബാഗ്‌ ,…

5 months ago

കൈതച്ചക്ക എന്ന പൈനാപ്പിള്‍ ടെറസില്‍ കൃഷി ചെയ്താലോ ? – പരിചരണം തീരെ ആവശ്യമില്ല

ടെറസിലെ കൈതച്ചക്ക കൃഷി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും…

5 months ago

ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ – Kerala Organic Farming Methods

Organic cultivation tips kerala - പച്ചക്കറികളിലെ ജൈവ കീട രോഗ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ This article discussing about…

5 months ago

പച്ചക്കറി കൃഷി കലണ്ടര്‍ – Vegetable Planting Calendar for Kerala

ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം - പച്ചക്കറി കൃഷി കലണ്ടര്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്,…

6 months ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S