വെണ്ട – Krishipadam https://www.krishipadam.com മലയാളം ജൈവ കൃഷി പോര്‍ട്ടല്‍ Sun, 09 Feb 2020 10:41:45 +0000 en-US hourly 1 https://wordpress.org/?v=5.3.2 https://www.krishipadam.com/media/2017/05/cropped-krishipadam-icon-60x60.png വെണ്ട – Krishipadam https://www.krishipadam.com 32 32 61977690 okra plants caring without any pesticides – വെണ്ടയിലെ പുഴുക്കളെ കണ്ടെത്തി നശിപ്പിക്കാം https://www.krishipadam.com/okra-plants-caring/?utm_source=rss&utm_medium=rss&utm_campaign=okra-plants-caring https://www.krishipadam.com/okra-plants-caring/#comments Fri, 16 Nov 2018 05:46:50 +0000 https://www.krishipadam.com/?p=2316 okra plants caring without any pesticidesവെണ്ട ചെടികള്‍ പരിപാലനം വീഡിയോ – okra plants caring കൃഷിപാഠം യൂടൂബ് ചാനല്‍ വെണ്ട കൃഷി സീരീസ് അതിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തിയിരിക്കുന്നു, okra plants video series. വിത്തുകള്‍ പാകി അവയുടെ പരിപാലനം, വളപ്രയോഗം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ ഓരോ എപ്പിസോഡിലും പ്രതിപാദിച്ചിരിക്കുന്നു. അര്‍ക്കാ അനാമിക എന്നയിനം വിത്തുകളാണ് ഞാന്‍ പാകിയത്‌, കഴിവതും പുതിയ വിത്തുകള്‍ തന്നെ പാകുവാന്‍ ശ്രദ്ധിക്കുക. 25 സെപ്റ്റംബര്‍ 2018 നു പാകിയ വിത്തുകള്‍ , രണ്ടു മാസം ആയപ്പോഴേക്കും […]]]> okra plants caring without any pesticides

വെണ്ട ചെടികള്‍ പരിപാലനം വീഡിയോ – okra plants caring

കൃഷിപാഠം യൂടൂബ് ചാനല്‍ വെണ്ട കൃഷി സീരീസ് അതിന്റെ അവസാന ഭാഗങ്ങളിലേക്ക് എത്തിയിരിക്കുന്നു, okra plants video series. വിത്തുകള്‍ പാകി അവയുടെ പരിപാലനം, വളപ്രയോഗം തുടങ്ങിയ വിവിധ ഘട്ടങ്ങള്‍ ഓരോ എപ്പിസോഡിലും പ്രതിപാദിച്ചിരിക്കുന്നു. അര്‍ക്കാ അനാമിക എന്നയിനം വിത്തുകളാണ് ഞാന്‍ പാകിയത്‌, കഴിവതും പുതിയ വിത്തുകള്‍ തന്നെ പാകുവാന്‍ ശ്രദ്ധിക്കുക. 25 സെപ്റ്റംബര്‍ 2018 നു പാകിയ വിത്തുകള്‍ , രണ്ടു മാസം ആയപ്പോഴേക്കും ഔട്പുട്ട് കിട്ടിയ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.

പരിചരണം

ചെടികള്‍ ദിവസവും നിരീക്ഷിക്കുക, ഇലകളില്‍ പുഴുക്കളുടെ ഉപദ്രവം ഉണ്ടായാല്‍ അവയെ കണ്ടെത്തി നശിപ്പിക്കുക. ചെറിയ രീതിയുള്ള ആക്രമണം ഈ രീതിയില്‍ തടയാന്‍ സാധിക്കും. ഇലകളില്‍ കറുപ്പ് അല്ലെങ്കില്‍ പച്ച നിറത്തിലുള്ള പുഴുക്കളുടെ വിസര്‍ജ്യം കണ്ടാല്‍ ശ്രദ്ധിക്കുക. ഇലകളില്‍ അവയുണ്ടാകും, രാവിലെയും വൈകുന്നേരവും എല്ലാ ചെടികളും ഇതേ പോലെ ശ്രദ്ധിക്കണം. പുഴുക്കള്‍ കൂടുതലുണ്ടെങ്കില്‍ മാത്രം കീടനാശിനികള്‍ പ്രയോഗിക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇതൊക്കെ വീട്ടാവശ്യത്തിന് ചെയ്യുമ്പോള്‍ പിന്തുടരാവുന്ന മാര്‍ഗ്ഗങ്ങളാണ്. വലിയ അളവില്‍ ചെയ്യുമ്പോള്‍ ഇതൊക്കെ ഫോളോ ചെയ്യാന്‍ ബുദ്ധിമുട്ടാകും.

okra planting videos

today we are discussing about caring okra plants without using any chemical or pesticides. please be remember that this will success only for small quantity plants. don’t follow this on larger volume of okra plants. thoroughly check the leaves, especially under every day 2 or 3 times. if you finds any leaves with small holes, it’s sure that attack started. check every leaves, you can find the worms. pick them manually.

okra plants caring without any pesticides
malayalam youtube agriculture video series
]]>
https://www.krishipadam.com/okra-plants-caring/feed/ 1 2316
വെണ്ട കൃഷി രീതിയും പരിചരണവും – Ladies Finger Farming tips https://www.krishipadam.com/ladies-finger/?utm_source=rss&utm_medium=rss&utm_campaign=ladies-finger https://www.krishipadam.com/ladies-finger/#comments Fri, 06 Jan 2017 13:29:35 +0000 http://www.krishipadam.com/?p=191 Ladies Finger Farming tipsവെണ്ട കൃഷി രീതിയും പരിചരണവും കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. വെണ്ടയ്ക്ക ഉപയോഗിച്ച് സ്വാദിഷ്ട്ടമായ മെഴുക്കുപുരട്ടി […]]]> Ladies Finger Farming tips

വെണ്ട കൃഷി രീതിയും പരിചരണവും

വെണ്ട കൃഷി
Ladies Finger Farming tips

കേരളത്തിലെ കാലാവസ്ഥയില്‍ ഏറ്റവും നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ട. ടെറസ്സിലും , മണ്ണിലും നന്നായി വളരും. ടെറസ്സില്‍ ആണെങ്കില്‍ ഗ്രോ ബാഗില്‍ , ചാക്കില്‍ ഒക്കെ വളര്‍ത്താം. വെണ്ടക്കയിൽ ദഹനത്തിന് സഹായകരമായ നാരുകൾ ധാരാളം അടങ്ങിയിക്കുന്നു. കൂടാതെ ജീവകം എ, ജീവകം സി, ജീവകം കെ, കാൽ‌സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, മാംസ്യം, ഇരുമ്പ്, സിങ്ക്, ചെമ്പ് എന്നീ ഘടങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു. വെണ്ടയ്ക്ക ഉപയോഗിച്ച് സ്വാദിഷ്ട്ടമായ മെഴുക്കുപുരട്ടി , തീയല്‍ , സാമ്പാര്‍ ഇവ തയാറാക്കാം. അര്‍ക്ക അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ ചില മികച്ചയിനം വേണ്ടകള്‍ ആണ്. ശാഖകളില്ലാത്ത ഇനം ആണ് അര്‍ക്ക അനാമിക, കായ്കള്‍ പച്ചനിറത്തില്‍ ഉള്ളവയാണ്. ഇളം പച്ചനിറത്തിലുള്ള നീളം കൂടിയ കായ്കള്‍ ആണ് സല്‍കീര്‍ത്തിയുടെ പ്രത്യേകത. അരുണ ആകട്ടെ ഇളം ചുവപ്പുനിറത്തില്‍ നീളംകൂടിയ കായ്കള്‍ തരുന്നു. സുസ്ഥിര പേര് പോലെ തന്നെ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഇനമാണ്.

വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് നിമാവിരയെ അകറ്റും. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ്‌ / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികള്‍ക്ക് 3-4 ഇലകള്‍ വന്നാല്‍ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ കൊടുക്കാം.

തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

]]>
https://www.krishipadam.com/ladies-finger/feed/ 5 191
ആനക്കൊമ്പന്‍ വെണ്ട – Aanakomban venda (Elephant Tusk Okra) cultivation https://www.krishipadam.com/aanakomban-venda/?utm_source=rss&utm_medium=rss&utm_campaign=aanakomban-venda https://www.krishipadam.com/aanakomban-venda/#comments Sun, 24 Aug 2014 11:48:57 +0000 http://www.krishipadam.com/?p=704 Aanakomban venda krishiആനക്കൊമ്പന്‍ വെണ്ട കൃഷി രീതിയും പരിചരണവും ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍ നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വെണ്ട കൃഷി രീതി […]]]> Aanakomban venda krishi

ആനക്കൊമ്പന്‍ വെണ്ട കൃഷി രീതിയും പരിചരണവും

ആനക്കൊമ്പന്‍ വെണ്ട
Anakomban venda

ആനക്കൊമ്പു പോലെ വളഞ്ഞ കായ ഉണ്ടാകുന്ന ഇനമാണ്‌ ആനക്കൊമ്പന്‍ വെണ്ട. 4-5 വെണ്ട ഉണ്ടെങ്കില്‍ ഒരു കുടുംബത്തിനു ഒരു നേരം സുഖമായി കറി വെക്കാം. നന്നായി നട്ടു പരിപാലിച്ചാല്‍ അര മീറ്റര്‍ നീളം വരെയുള്ള കായ ഉല്‍പ്പാദിപ്പിക്കാം. നല്ല ഉയരത്തില്‍ വളരുന്ന ആനക്കൊമ്പന്‍ ഓരോ ചെടിയില്‍ നിന്നും 50 വെണ്ടയ്ക്കായ വരെ ലഭിക്കും. ജൈവ കൃഷി രീതി തന്നെയാണ് ഉചിതം. വിത്തുകള്‍ പാകി മുളപ്പിച്ചാണ് നടുക. വെണ്ട കൃഷി രീതി ഇവിടെ ഒരിക്കല്‍ പറഞ്ഞതാണ്‌. വിത്തുകള്‍ നടുന്നതിന് മുന്‍പേ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ 20 ശതമാനം വീര്യമുള്ള സ്യുഡോമോണസ് ലായനിയില്‍ മുക്കി വെക്കുന്നത് വേഗത്തില്‍ മുളയ്ക്കാന്‍ സഹായിക്കും. കൂടാതെ നല്ല പ്രതിരോധ ശേഷിയും ചെടികള്‍ക്ക് ലഭിക്കും. വിത്തുകള്‍ പാകി 4-5 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുക.

നടീല്‍ രീതി

Aanakomban venda krishi
Aanakomban venda krishi

അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക് ഇവയൊക്കെ നല്‍കാം. ചെടിയുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ കടല പിണ്ണാക്ക് നല്‍കിയാല്‍ നല്ലത്. അതിനായി പച്ചച്ചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്തു പുളിപ്പിച്ച വെള്ളം നേര്‍പ്പിച്ച്‌ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും സമൃദ്ധമായി കായ്‌കള്‍ ഉണ്ടാകാനും ഇത് ഉപകരിക്കും. എനിക്ക്  ഫേസ്ബുക്ക്‌ സുഹൃത്തായ ശ്രി ഉണ്ണികൃഷ്ണന്‍ ഞാറക്കല്‍ ആണ് ഇതിന്റെ വിത്തുകള്‍ നല്‍കിയത്. നല്ല രീതിയില്‍ എനിക്ക് ആനക്കൊമ്പന്‍ വെണ്ട വിളവു ലഭിച്ചു. കായകള്‍ മൂക്കുന്നതിനു മുന്‍പ് പറിച്ചെടുക്കാന്‍ ശ്രദ്ധിക്കുക, മൂക്കാന്‍ നിര്‍ത്തരുത്.

കീടാക്രമണം

വലിയ രീതിയില്‍ കീടങ്ങള്‍ ഒന്നും ബാധിച്ചില്ല, വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 1-2 ദിവസം ഇട്ടു വെക്കുക. ശേഷം അരിച്ചെടുത്ത്‌ നേര്‍പ്പിച്ചു സ്പ്രേ ചെയ്യാം. ഇത് ഒരു നല്ല പ്രതിരോധം ആണ്.

vegetable seeds purchase online
vfpck offering online vegetable seed sale
]]>
https://www.krishipadam.com/aanakomban-venda/feed/ 14 704
വെണ്ട കൃഷി രീതി – okra cultivation in grow bags using organic methods https://www.krishipadam.com/okra-in-terrace/?utm_source=rss&utm_medium=rss&utm_campaign=okra-in-terrace https://www.krishipadam.com/okra-in-terrace/#comments Wed, 16 Jul 2014 07:35:05 +0000 http://www.krishipadam.com/?p=666 okra cultivation in grow bagsടെറസ്സില്‍ വെണ്ട കൃഷി ചെയ്യുന്ന വിധം ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന വെണ്ട ഒരു അടുക്കളതോട്ടത്തിലെ ഏറ്റവും അവശ്യം വേണ്ട പച്ചക്കറികളില്‍ ഒന്നാണ്. സ്ഥലപരിമിതി ആണ് നിങ്ങളുടെ പ്രശനം എങ്കില്‍ വിഷമിക്കേണ്ട, നിങ്ങളുടെ മട്ടുപ്പാവില്‍ (ടെറസില്‍) വെണ്ട ഏറ്റവും നന്നായി കൃഷി ചെയ്യാന്‍ സാധിക്കും. അര്‍ക്ക അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ മികച്ചയിനം വെണ്ടയിനങ്ങള്‍ ആണ് കൂടാതെ ആനക്കൊമ്പന്‍ വെണ്ട എന്ന ഒരിനം കൂടി ഉണ്ട്. നല്ല വലിപ്പമുള്ള ആനകൊമ്പന്‍ വെണ്ട 4-5 എണ്ണം […]]]> okra cultivation in grow bags

ടെറസ്സില്‍ വെണ്ട കൃഷി ചെയ്യുന്ന വിധം

ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന വെണ്ട ഒരു അടുക്കളതോട്ടത്തിലെ ഏറ്റവും അവശ്യം വേണ്ട പച്ചക്കറികളില്‍ ഒന്നാണ്. സ്ഥലപരിമിതി ആണ് നിങ്ങളുടെ പ്രശനം എങ്കില്‍ വിഷമിക്കേണ്ട, നിങ്ങളുടെ മട്ടുപ്പാവില്‍ (ടെറസില്‍) വെണ്ട ഏറ്റവും നന്നായി കൃഷി ചെയ്യാന്‍ സാധിക്കും. അര്‍ക്ക അനാമിക , സല്‍കീര്‍ത്തി, അരുണ, സുസ്ഥിര തുടങ്ങിയവ മികച്ചയിനം വെണ്ടയിനങ്ങള്‍ ആണ് കൂടാതെ ആനക്കൊമ്പന്‍ വെണ്ട എന്ന ഒരിനം കൂടി ഉണ്ട്. നല്ല വലിപ്പമുള്ള ആനകൊമ്പന്‍ വെണ്ട 4-5 എണ്ണം ഉണ്ടെങ്കില്‍ തന്നെ ഒരു ചെറിയ കുടുംബത്തിനു സുഖമായി ഒരു നേരം കഴിക്കാം.

വെണ്ട കൃഷി രീതി
okra cultivation in grow bags

ഗ്രോ ബാഗില്‍ മണ്ണ് നിറച്ചു വെണ്ട കൃഷി ചെയ്യാം. മട്ടുപ്പാവ് കൃഷിക്ക് കഴിവതും ഗ്രോ ബാഗ്‌ തന്നെ ഉപയോഗിക്കുക, പ്ലാസ്റ്റിക്‌ കവറുകളില്‍ മണ്ണ് നിറച്ചു കൃഷി ചെയ്യുമ്പോള്‍ കുറെ കഴിയുമ്പോള്‍ പ്ലാസ്റ്റിക്‌ പൊടിഞ്ഞു പോകും. നിങ്ങള്‍ കൃഷി തന്നെ വെറുക്കും, ചെടിച്ചട്ടികള്‍ നല്ലതാണ് പക്ഷെ ഉയര്‍ന്ന വിലയാണ് അവയ്ക്ക്. ടെറസ് കൃഷിയ്ക്ക് ഏറ്റവും മെച്ചം ഗ്രോ ബാഗുകള്‍ തന്നെ. ഇവിടെ ഒരുപാടു തവണ ഗ്രോ ബാഗ്‌ നെ ക്കുറിച്ച് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മണ്ണ് ലഭ്യമാണെങ്കില്‍ അവ നിറയ്ക്കാം. മേല്‍ മണ്ണ് കട്ടയും കല്ലും കളയും മറ്റു അവശിഷ്ട്ടങ്ങളും കളഞ്ഞു ശരിയാക്കി എടുക്കുക. വേണമെങ്കില്‍ ഇതിന്റെ കൂടെ ചകിരിച്ചൊര്‍ ചേര്‍ക്കാം, സാദാരണ ചകിരി അല്ല വാങ്ങാന്‍ ലഭിക്കുന്ന ചകിരിചോറ്. അതെ പറ്റി ഇവിടെയുണ്ട്. മണ്ണ് ഇളക്കുമ്പോള്‍ കൂടെ വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി (ഒരു ബാഗിന് ഒരു പിടി) ചേര്‍ക്കാം. ഉണങ്ങിയ കരിയില , ഉണങ്ങിയ ചാണകപ്പൊടി, ആട്ടിന്‍ കാഷ്ട്ടം ഇവയും ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാം.

വിത്തുകള്‍ പാകിയാണ് വെണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. ഒരു ഗ്രോ ബാഗില്‍ 3-4 വിത്തുകള്‍ ഇടാം. വളര്‍ന്നു വരുമ്പോള്‍ നല്ല ആരോഗ്യമുള്ള ഒരെണ്ണം നിര്‍ത്തി മറ്റുള്ളവ പറിച്ചു കളയാം. ചെടികള്‍ വളരുന്ന മുറയ്ക്ക് ചേരിയെ രീതിയില്‍ വളം നല്‍കുക. 3-4 ഇല വരുമ്പോള്‍ ഒരു പിടി കടല പിണ്ണാക്ക് നല്‍കുന്നത് ഏറ്റവും നല്ലതാണ്. മണ്ണ് അല്‍പ്പം മാറ്റി ഇട്ടു കൊടുക്കാം. അല്ലെങ്കില്‍ ഉറുമ്പ് എടുത്തു കൊണ്ട് പോകും. ഫിഷ്‌ അമിനോ ആസിഡ് പോലെയുള്ള ദ്രവ വളങ്ങള്‍ നല്‍കുക. ” ഗ്രോ ബാഗിലെ വളപ്രയോഗം ” എന്ന പോസ്റ്റ്‌ ശ്രദ്ധിക്കുക.

തണ്ട് തുരപ്പന്‍ ആണ് വെണ്ടയെ ആക്രമിക്കുന്ന പ്രധാന കീടം. വേപ്പിന്‍കുരു പൊടിച്ച് 24 മണിക്കൂര്‍ വെള്ളത്തിലിട്ട് ചീയിച്ച മിശ്രിതം ഇരട്ടി വെള്ളം ചേര്‍ന്ന് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. വേപ്പിന്‍ കുരു ലഭ്യമല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഇതേ പോലെ വെള്ളത്തില്‍ ഇട്ടു ഉപയോഗിക്കാം. രണ്ടാഴ്ച്ച കൂടുമ്പോള്‍ ഈ പ്രയോഗം ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് തടത്തില്‍ ഇടയ്ക്കിടെ വിതറുന്നതും തുരപ്പനെ ഒഴിവാക്കും.

]]>
https://www.krishipadam.com/okra-in-terrace/feed/ 2 666