1

Liquid Organic Fertilizers – കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം

കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ജൈവ വളം – Liquid Organic Fertilizers

Liquid Organic Fertilizers For Terrace Garden

Liquid Organic Fertilizers For Terrace Garden

അടുക്കളത്തോട്ടത്തിലേക്ക് മറ്റൊരു ജൈവവളം :ഒരുകിലോ കടലപ്പിണ്ണാക്ക്,ഒരുകിലോ പച്ചചാണകം,ഒരു ലിററര്‍ ഗോമൂത്രം,ഒരുലിററര്‍ കഞ്ഞിവെളളം ഇവ എടുത്ത് വെളളത്തില്‍ കലക്കുക.(കലക്കി കഴിയുമ്പോള്‍ മിശ്രിതം കുഴമ്പ് പരുവത്തിലാകാന്‍ മാത്രം വെളളം ചേര്‍ത്താല്‍ മതി) ഒന്നോ,രണ്ടോ നന്നായി പഴുത്ത പാളയംതോടന്‍ പഴം തൊലിയുള്‍പ്പടെ ഞെരടിച്ചേര്‍ത്ത് 7 ദിവസം പുളിക്കാന്‍ വെക്കണം.ദിവസവും 2 നേരം നന്നായി ഇളക്കികൊടുക്കണം.മിശ്രിതം കട്ടയായി ഇരിക്കുന്നുവെങ്കില്‍ ഓരോ ദിവസവും വെളളം ചേര്‍ത്ത് അയച്ച് കുഴമ്പ് പരുവത്തിലാക്കണം.

ഇത് പത്തിരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ചേര്‍ത്താല്‍ വളര്‍ച്ചയും ആരോഗ്യവും കൂടും.പൂവിടാന്‍ പ്രായമായ ചെടികള്‍ക്ക് പുളിപ്പിക്കാന്‍ വെക്കുന്ന ചേരുവകള്‍ക്കൊപ്പം ഒരോ പിടി ചാരവും എല്ലുപൊടിയും ചേര്‍ക്കാം.ഇത് കൂടുതല്‍ പൂവും കായും ഉണ്ടാകാന്‍ സഹായിക്കും.

An effective Organic Liquid Fertilizer using low cost materials. You can use this type of simple and useful organic fertilizers for better results.

Pachamulaku Krishi Tips

Pachamulaku Krishi Tips

കമന്‍റുകള്‍

കമന്‍റുകള്‍