8

തക്കാളി കൃഷിയിലെ വാട്ടം എങ്ങിനെ പ്രതിരോധിക്കാം – Tomato Bacterial Wilt

മട്ടുപ്പാവ് തോട്ടത്തിലെ കൃഷികള്‍, തക്കാളി വാട്ട രോഗം കാരണവും പ്രതിവിധിയും

തക്കാളി കൃഷിയിലെ വാട്ടം

Solutions For Tomato Bacterial Wilt

പല പച്ചക്കറികളും വിജയകരമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും തക്കാളി കൃഷി ഒരു കീറാമുട്ടി ആയിരുന്നു. നട്ട മുഴുവന്‍ ചെടികളും പൂവിടാറാകുബോള്‍ വാടുന്നു. മനസ്സ് മടുത്തു പോകുന്ന കാര്യം തന്നെ ഇത്. പുളിരസം അഥവാ അമ്ലതം ഉള്ള മണ്ണാണ് പ്രധാന വില്ലന്‍ . പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിക്ക്‌ ബാക്‌ടീരിയ മൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണു. കുമ്മായം ഇട്ടു പുളിപ്പ് മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം. ഫെട്രാന്‍ എന്ന കുമിള്‍നാശിനി മണ്ണില്‍ ഒഴിച്ചു കൊടുത്താല്‍ വാട്ടം പ്രതിരോധിക്കാം എന്ന് അടുത്തുള്ള കൃഷി ഓഫീസര്‍ പറഞ്ഞു . പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു.

പ്രതിവിധി എന്താണ് ?

എങ്ങിനെ പ്രതിരോധിക്കാം എന്ന ചിന്ത , ഗൂഗിള്‍ സേര്‍ച്ചുകളില്‍ കൊണ്ടെത്തിച്ചു. വാട്ടം പ്രതിരോധിക്കുന്ന കുറെ ഇനങ്ങളുടെ പേരുകള്‍ ലഭിച്ചു. പക്ഷെ അതൊന്നും കിട്ടിയില്ല. കുറെ അന്വേഷിച്ചു, അല്‍പ്പമെങ്കിലും പോസിറ്റീവായ ഒരു മറുപടി ലഭിച്ചത് കൃഷി വിജ്ഞാന കേന്ദ്രം എറണാകുളത്തിന്‍റെ ഫേസ് ബുക്ക്‌ പേജില്‍ നിന്നായിരുന്നു. അത്തരം വിത്തുകള്‍ /തൈകള്‍ അവിടെ ലഭ്യമാണ് , പക്ഷെ സീസണുകളില്‍ മാത്രം.

ഒടുവില്‍ പ്രതിരോധം എന്ന അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു. സൂര്യപ്രകാശം ധാരാളമായി വേണ്ട ചെടിയാണ് Thakkali. കൃഷി ടെറസ്സില്‍ ആക്കാന്‍ തീരുമാനിച്ചു (അത് വരെ താഴെ മണ്ണില്‍ ആയിരുന്നു കൃഷി ചെയ്തത്) . ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗ് നെ ക്കുറിച്ച് വളരെ വിശധമായി ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എടുക്കുന്ന മണ്ണ് ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. മണ്ണ് നന്നായി  വെയില്‍ കൊള്ളിച്ചു. മണ്ണ് ഇടഞ്ഞു കല്ലും കട്ടയും നീക്കം ചെയ്തു നിരത്തി രണ്ടു-മൂന്നു ദിവസം നല്ല വെയിലത്ത്‌ ഇട്ടു.

Online Purchase of Grow Bags from Amazon and Flipkart

Online Purchase of Grow Bags from Amazon and Flipkart

ആ മണ്ണ് നടീല്‍ മിശ്രിതം ആക്കി, ഗ്രോ ബാഗിലെ നടീല്‍ മിശ്രിതത്തെ പറ്റി കൂടുതല്‍ ഇവിടെയുണ്ട്. വിത്തുകള്‍ പാകി തൈകള്‍ ആക്കി. ഗ്രോ ബാഗിലെ വിത്ത് പാകല്‍ കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്. വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടി മുക്കി വെക്കുക.

Tomato Cultivation Tips

രണ്ടാഴ്ച്ച കൊണ്ട് തൈകള്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്നു. പിന്നീടു പറിച്ചു നട്ടു. എല്ലാം നന്നായി വന്നു, വാട്ടം പിടിപെട്ടില്ല. ഒരു മാസം കൊണ്ട് ചെടി പൂവിട്ടു. നല്ല കായ്ഫലം ലഭിച്ചു. ഗ്രോ ബാഗില്‍ ടെറസ്സില്‍ നട്ട തക്കാളി വാട്ടത്തെ വെള്ളിവിളിച്ചു ഇപ്പോഴും നില്‍ക്കുന്നു. ലഘുവായ വളങ്ങള്‍ ആണ് കൊടുത്തത്. ഫിഷ്‌ അമിനോ ആസിഡ് , ചാണകപ്പൊടി , കയര്‍ ബോര്‍ഡിന്‍റെ ജൈവ വളം ആയ സി പോം ഇവ നല്‍കി. നിങ്ങള്‍ക്കും പരീക്ഷിക്കാം , നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. ഞാന്‍ ഈ കൃഷിക്ക് ഉപയോഗിച്ച വിത്ത് , കൃഷി ഭവന്‍ തന്നതാണ്.

പരീക്ഷണം താഴെയും ആവര്‍ത്തിച്ചു. കുറച്ചു തൈകള്‍ താഴെ മണ്ണില്‍ നട്ടു. കൃത്യം രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ എല്ലാം വാടി :).

Growing Pineapple at Terrace Garden

Growing Pineapple at Terrace Garden

കമന്‍റുകള്‍

കമന്‍റുകള്‍