തക്കാളി – Krishipadam https://www.krishipadam.com മലയാളം ജൈവ കൃഷി പോര്‍ട്ടല്‍ Fri, 15 Feb 2019 02:49:48 +0000 en-US hourly 1 https://wordpress.org/?v=5.1.1 https://www.krishipadam.com/media/2017/05/cropped-krishipadam-icon-60x60.png തക്കാളി – Krishipadam https://www.krishipadam.com 32 32 61977690 Tomato cultivation kerala tips for better results – തക്കാളി കൃഷി ടിപ്സ് https://www.krishipadam.com/tomato-cultivation-kerala/ https://www.krishipadam.com/tomato-cultivation-kerala/#comments Mon, 12 Nov 2018 13:37:59 +0000 http://www.krishipadam.com/?p=1902 തക്കാളി കൃഷി ടിപ്സ്Tomato cultivation kerala – തക്കാളി കൃഷി ടിപ്സ് തക്കാളി കൃഷി യുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. തക്കാളി വാട്ട രോഗം (bacterial wilt), കൃഷി ചെയ്യുന്ന വിധം തുടങ്ങിയവ. ഇനി നമുക്ക് ഇവയില്‍ നിന്നും മെച്ചപ്പെട്ട വിളവു എങ്ങിനെ ലഭിക്കും എന്ന് പരിശോധിക്കാം. വിത്തുകള്‍ വളരെ പ്രധാനമായ കാര്യമാണിത്. നല്ല വിത്തുകള്‍ തിരഞ്ഞെടുത്തു കൃഷി ചെയ്യാന്‍ ശ്രമിക്കുക്ക. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് തുടങ്ങിയവ നമുക്ക് പറ്റിയ വിത്തുകളാണ്. കേരള കാര്‍ഷിക […]]]> തക്കാളി കൃഷി ടിപ്സ്

Tomato cultivation kerala – തക്കാളി കൃഷി ടിപ്സ്

Tomato cultivation
tomato cultivation kerala

തക്കാളി കൃഷി യുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. തക്കാളി വാട്ട രോഗം (bacterial wilt), കൃഷി ചെയ്യുന്ന വിധം തുടങ്ങിയവ. ഇനി നമുക്ക് ഇവയില്‍ നിന്നും മെച്ചപ്പെട്ട വിളവു എങ്ങിനെ ലഭിക്കും എന്ന് പരിശോധിക്കാം.

വിത്തുകള്‍

വളരെ പ്രധാനമായ കാര്യമാണിത്. നല്ല വിത്തുകള്‍ തിരഞ്ഞെടുത്തു കൃഷി ചെയ്യാന്‍ ശ്രമിക്കുക്ക. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് തുടങ്ങിയവ നമുക്ക് പറ്റിയ വിത്തുകളാണ്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇനങ്ങളാണ് ഇവ.

തക്കാളി വിത്തുകള്‍ കേരള കാര്‍ഷിക സര്‍വകലാശാല, സീഡ് അതോറിറ്റി, വി.എഫ്.പി.സി.കെ, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ ഇവ വഴി ലഭ്യമാണ്. കടയില്‍ നിന്നു വാങ്ങിയ തക്കാളിയുടെ അരികള്‍ കഴിവതും ഒഴിവാക്കുക, ഹൈബ്രിഡ് ഇനങ്ങള്‍ ആണെങ്കില്‍ വലിയ വിളവു അവയില്‍ നിന്നും ലഭിക്കില്ല.

Purchase tomato seeds online from amazon – click here

സൂര്യപ്രകാശം നന്നായി ലഭിക്കണം, മെച്ചപ്പെട്ട വിളവു ലഭിക്കാന്‍ ഇത് സഹായിക്കും. തക്കാളി കൃഷിയിലെ പ്രധാന രോഗങ്ങള്‍ ആണ്, മുകളില്‍പ്പറഞ്ഞ വാട്ട രോഗം. വെളുത്ത നിറത്തിലുള്ള ഈച്ചയുടെ ആക്രമണം ഇതില്‍ കൂടുതലാണ്. മഞ്ഞക്കെണി അതിനായി ഉപയോഗിക്കാം, കഴിഞ്ഞ പോസ്റ്റില്‍ മഞ്ഞക്കെണി തയ്യാറാക്കുന്ന വിധം പ്രതിപാധിച്ചിട്ടുണ്ട്.

micronutrient deficiency in tomato
micronutrient deficiency in tomato

tomato tips

പൂക്കള്‍ കൊഴിഞ്ഞു പോകുക, മഞ്ഞ നിറത്തില്‍ ഉണങ്ങി കായ ആകാതെ നഷ്ട്ടപ്പെടുക. Thakkali കൃഷി ചെയ്യുന്ന ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു വിഷയമാണിത് (ചിത്രം നോക്കുക). സൂഷ്മമൂലകങ്ങളുടെ അഭാവം ആണ് ഇതിനു കാരണം. ഇവിടെ ഇത്തിരി അജൈവം ആകാം, ഏതെങ്കിലും മൈക്രോ ന്യൂട്രിയന്റ്റ് സപ്ലിമെന്റ് നല്‍കിയാല്‍ കായ കൊഴിഞ്ഞുപോകല്‍ നിയന്ത്രിക്കാന്‍ സാധിക്കും. കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ ഇത്തരം മൈക്രോ ന്യൂട്രിയന്റ്റ് സപ്ലിമെന്റുകള്‍ പുറത്തിറക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ് – കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമായ ഒന്നാണ് ” വെജിറ്റബിള്‍ മാജിക് “.

vegetable magic – micronutrient foliar formulation for vegetables

This post is about Tomato cultivation in kerala tips for better results using simple and effective methods.

]]>
https://www.krishipadam.com/tomato-cultivation-kerala/feed/ 7 1902
തക്കാളി കൃഷി രീതിയും പരിപാലനവും – Tomato Cultivation Organic Methods https://www.krishipadam.com/tomato-cultivation/ https://www.krishipadam.com/tomato-cultivation/#respond Sat, 06 Oct 2018 15:39:41 +0000 http://www.krishipadam.com/?p=98 tomato cultivation tipsതക്കാളി കൃഷി രീതിയും പരിപാലനവും തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. ഇത് ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ  സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം […]]]> tomato cultivation tips

തക്കാളി കൃഷി രീതിയും പരിപാലനവും

തക്കാളി കൃഷി രീതി
tomato cultivation tips

തക്കാളി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തൈകള്‍ പറിച്ചു നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. ഇത് ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ  സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ളയിനങ്ങളാണ്.

Purchase tomato seeds online from amazon – click here

മലയാളം വീഡിയോ

വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത്  മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

തക്കാളി തൈകള്‍
തൈകള്‍

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും.

ടോമാറ്റൊയെ പ്രധാന രോഗങ്ങൾ

ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക. Tomato cultivation tips in malayalam using organic pesticides and organic fertilizers.

]]>
https://www.krishipadam.com/tomato-cultivation/feed/ 0 98
തക്കാളി കൃഷിയിലെ വാട്ടം എങ്ങിനെ പ്രതിരോധിക്കാം – Tomato Bacterial Wilt https://www.krishipadam.com/tomato-bacterial-wilt/ https://www.krishipadam.com/tomato-bacterial-wilt/#comments Mon, 26 Feb 2018 02:50:58 +0000 http://www.krishipadam.com/?p=390 തക്കാളി വാട്ട രോഗം – Tomato Bacterial Wilt പല പച്ചക്കറികളും വിജയകരമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും തക്കാളി കൃഷി ഒരു കീറാമുട്ടി ആയിരുന്നു. നട്ട മുഴുവന്‍ ചെടികളും പൂവിടാറാകുബോള്‍ വാടുന്നു. മനസ്സ് മടുത്തു പോകുന്ന കാര്യം തന്നെ ഇത്. പുളിരസം അഥവാ അമ്ലതം ഉള്ള മണ്ണാണ് പ്രധാന വില്ലന്‍ . പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിക്ക്‌ ബാക്‌ടീരിയ മൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണു. കുമ്മായം ഇട്ടു പുളിപ്പ് മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം. ഫെട്രാന്‍ […]]]>

തക്കാളി വാട്ട രോഗം – Tomato Bacterial Wilt

തക്കാളി വാട്ട രോഗം
Tomato Bacterial Wilt decease

പല പച്ചക്കറികളും വിജയകരമായി കൃഷി ചെയ്തിട്ടുണ്ടെങ്കിലും തക്കാളി കൃഷി ഒരു കീറാമുട്ടി ആയിരുന്നു. നട്ട മുഴുവന്‍ ചെടികളും പൂവിടാറാകുബോള്‍ വാടുന്നു. മനസ്സ് മടുത്തു പോകുന്ന കാര്യം തന്നെ ഇത്. പുളിരസം അഥവാ അമ്ലതം ഉള്ള മണ്ണാണ് പ്രധാന വില്ലന്‍ . പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിക്ക്‌ ബാക്‌ടീരിയ മൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണു. കുമ്മായം ഇട്ടു പുളിപ്പ് മാറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം. ഫെട്രാന്‍ എന്ന കുമിള്‍നാശിനി മണ്ണില്‍ ഒഴിച്ചു കൊടുത്താല്‍ വാട്ടം പ്രതിരോധിക്കാം എന്ന് അടുത്തുള്ള കൃഷി ഓഫീസര്‍ പറഞ്ഞു . പക്ഷെ അതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു.

പ്രതിവിധി എന്താണ് ?

Purchase tomato seeds online from amazon – click here

എങ്ങിനെ പ്രതിരോധിക്കാം എന്ന ചിന്ത , ഗൂഗിള്‍ സേര്‍ച്ചുകളില്‍ കൊണ്ടെത്തിച്ചു. വാട്ടം പ്രതിരോധിക്കുന്ന കുറെ ഇനങ്ങളുടെ പേരുകള്‍ ലഭിച്ചു. പക്ഷെ അതൊന്നും കിട്ടിയില്ല. കുറെ അന്വേഷിച്ചു, അല്‍പ്പമെങ്കിലും പോസിറ്റീവായ ഒരു മറുപടി ലഭിച്ചത് കൃഷി വിജ്ഞാന കേന്ദ്രം എറണാകുളത്തിന്‍റെ ഫേസ് ബുക്ക്‌ പേജില്‍ നിന്നായിരുന്നു. അത്തരം വിത്തുകള്‍ /തൈകള്‍ അവിടെ ലഭ്യമാണ് , പക്ഷെ സീസണുകളില്‍ മാത്രം.

ഒടുവില്‍ പ്രതിരോധം എന്ന അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു. സൂര്യപ്രകാശം ധാരാളമായി വേണ്ട ചെടിയാണ് Thakkali. കൃഷി ടെറസ്സില്‍ ആക്കാന്‍ തീരുമാനിച്ചു (അത് വരെ താഴെ മണ്ണില്‍ ആയിരുന്നു കൃഷി ചെയ്തത്) . ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗ് നെ ക്കുറിച്ച് വളരെ വിശധമായി ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. എടുക്കുന്ന മണ്ണ് ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. മണ്ണ് നന്നായി  വെയില്‍ കൊള്ളിച്ചു. മണ്ണ് ഇടഞ്ഞു കല്ലും കട്ടയും നീക്കം ചെയ്തു നിരത്തി രണ്ടു-മൂന്നു ദിവസം നല്ല വെയിലത്ത്‌ ഇട്ടു. ആ മണ്ണ് നടീല്‍ മിശ്രിതം ആക്കി, ഗ്രോ ബാഗിലെ നടീല്‍ മിശ്രിതത്തെ പറ്റി കൂടുതല്‍ ഇവിടെയുണ്ട്. വിത്തുകള്‍ പാകി തൈകള്‍ ആക്കി. ഗ്രോ ബാഗിലെ വിത്ത് പാകല്‍ കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്. വിത്തുകള്‍ നടുന്നതിന് മുന്‍പ് അര മണിക്കൂര്‍ സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. വിത്തുകള്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞു കെട്ടി മുക്കി വെക്കുക.

tomato cultivation tips

രണ്ടാഴ്ച്ച കൊണ്ട് തൈകള്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്നു. പിന്നീടു പറിച്ചു നട്ടു. എല്ലാം നന്നായി വന്നു, വാട്ടം പിടിപെട്ടില്ല. ഒരു മാസം കൊണ്ട് ചെടി പൂവിട്ടു. നല്ല കായ്ഫലം ലഭിച്ചു. ഗ്രോ ബാഗില്‍ ടെറസ്സില്‍ നട്ട തക്കാളി വാട്ടത്തെ വെള്ളിവിളിച്ചു ഇപ്പോഴും നില്‍ക്കുന്നു. ലഘുവായ വളങ്ങള്‍ ആണ് കൊടുത്തത്. ഫിഷ്‌ അമിനോ ആസിഡ് , ചാണകപ്പൊടി , കയര്‍ ബോര്‍ഡിന്‍റെ ജൈവ വളം ആയ സി പോം ഇവ നല്‍കി. നിങ്ങള്‍ക്കും പരീക്ഷിക്കാം , നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. ഞാന്‍ ഈ കൃഷിക്ക് ഉപയോഗിച്ച വിത്ത് , കൃഷി ഭവന്‍ തന്നതാണ്.

പരീക്ഷണം താഴെയും ആവര്‍ത്തിച്ചു. കുറച്ചു തൈകള്‍ താഴെ മണ്ണില്‍ നട്ടു. കൃത്യം രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ എല്ലാം വാടി :).

]]>
https://www.krishipadam.com/tomato-bacterial-wilt/feed/ 8 390
ചെറി തക്കാളി കൃഷി ജൈവ രീതിയില്‍ – cherry tomato cultivation using organic methods https://www.krishipadam.com/cherry-tomato/ https://www.krishipadam.com/cherry-tomato/#comments Sun, 15 Jan 2017 13:37:13 +0000 http://www.krishipadam.com/?p=1853 ചെറി തക്കാളിചെറി തക്കാളി കൃഷിയും പരിചരണവും ജൈവ രീതിയില്‍ ചെറി തക്കാളി, ഒരു ബന്ധുവിന്റെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി ഈ തക്കാളി കണ്ടത്. നന്നായി പഴുത്ത ഒരെണ്ണം വിത്തിനായി എടുത്തു, പകിയതില്‍ മിക്കതും കിളിര്‍ത്തു വന്നു. ഗ്രോ ബാഗില്‍ ആണ് വിത്തുകള്‍ പാകിയത്‌ (അതെ പറ്റി വിശദമായി ഇവിടെ കുറിച്ചിട്ടുണ്ട്), തൈകള്‍ നന്നായി വളര്‍ന്നു വന്നു. സാദാരണ തക്കാളി പോലെ തന്നെയാണ് അവ നട്ടത്. വളര്‍ന്നു വന്ന തൈകളില്‍ നല്ല ആരോഗ്യമുള്ള കുറെയെണ്ണം പറിച്ചു നട്ടു. തൈകള്‍ കിളിര്‍പ്പിക്കുമ്പോള്‍ […]]]> ചെറി തക്കാളി

ചെറി തക്കാളി കൃഷിയും പരിചരണവും ജൈവ രീതിയില്‍

ചെറി തക്കാളി
ചെറി തക്കാളി

ചെറി തക്കാളി, ഒരു ബന്ധുവിന്റെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി ഈ തക്കാളി കണ്ടത്. നന്നായി പഴുത്ത ഒരെണ്ണം വിത്തിനായി എടുത്തു, പകിയതില്‍ മിക്കതും കിളിര്‍ത്തു വന്നു. ഗ്രോ ബാഗില്‍ ആണ് വിത്തുകള്‍ പാകിയത്‌ (അതെ പറ്റി വിശദമായി ഇവിടെ കുറിച്ചിട്ടുണ്ട്), തൈകള്‍ നന്നായി വളര്‍ന്നു വന്നു. സാദാരണ തക്കാളി പോലെ തന്നെയാണ് അവ നട്ടത്. വളര്‍ന്നു വന്ന തൈകളില്‍ നല്ല ആരോഗ്യമുള്ള കുറെയെണ്ണം പറിച്ചു നട്ടു. തൈകള്‍ കിളിര്‍പ്പിക്കുമ്പോള്‍ ആരോഗ്യത്തോടെ വളര്‍ന്നു വരുന്നവ തിരഞ്ഞെടുത്തു പറിച്ചു നടുക, മെച്ചപ്പെട്ട വിളവിനും രോഗ പ്രതിരോധ ശേഷിക്കും ഇത് സഹായിക്കും. ഗ്രോ ബാഗുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിച്ചത്. തീര്‍ത്തും ജൈവ രീതിയില്‍ ചെറിതക്കാളി തൈകള്‍ പരിപാലിച്ചു.

ഗ്രോ ബാഗുകളില്‍ മേല്‍ മണ്ണ് (മുകള്‍ ഭാഗത്തെ മണ്ണ്, ഇവയ്ക്കാണ് ഫലഭൂയിഷ്ടത കൂടുതല്‍) , ഉണങ്ങി പ്പൊടിച്ച കരിയില, ഉണങ്ങിയ ചാണകപ്പൊടി , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ഇവ നന്നായി മിക്സ് ചെയ്തു നിറച്ചു. ശേഷം തക്കാളി തൈകള്‍ പറിച്ചു നട്ടു, സി പോം ആണ് പിന്നീട് നല്‍കിയ വളം. വളരെ കുറച്ചു സമയം കൊണ്ട് തന്നെ തൈകള്‍ നന്നായി വളര്‍ന്നു വന്നു പൂവിട്ടു. ഓരോ ഇതളുകളിലും 6 തക്കാളികള്‍ വീതം ഉണ്ടായി, പേര് പോലെ തന്നെ ഇവ വലുപ്പത്തില്‍ ചെറിപ്പഴം പോലെയിരിക്കും. നന്നായി പഴുത്ത തക്കാളികള്‍ വെറുതെ കഴിക്കുവാന്‍ നല്ല രുചിയുണ്ട്. ഇതുപയോഗിച്ച് എന്തൊക്കെ കറികള്‍ ഉണ്ടാക്കാമെന്ന് അറിയില്ല, നല്ല വിളവുണ്ട്. അടുക്കളത്തോട്ടത്തില്‍ ഇതൊരു മസ്റ്റ്‌ അല്ല, വെറുതെ ഒരു രസത്തിനു വേണമെങ്കില്‍ 2-3 തൈകള്‍ നട്ടു നോക്കാം.

വെള്ളീച്ചയുടെ ഉപദ്രവം കലശായി ഉണ്ടായിരുന്നു, മഞ്ഞക്കെണി ഇവയെ പ്രതിരോധിക്കാന്‍ സഹായിക്കും. വേറെ കാര്യമായ കീടാക്രമണങ്ങള്‍ ഒന്നുമുണ്ടായില്ല. മുകളില്‍ പറഞ്ഞപോലെ വീട്ടിലെ ആവശ്യത്തിനു തക്കാളി ഉപയോഗത്തിന് സാദാരണ തക്കാളി തന്നെ കൃഷി ചെയ്യുന്നതാണ്‌ ഉചിതം. ചെറി തക്കാളികളുടെ പ്രത്യേകതകള്‍, അവയുടെ ഉപയോഗം ഇവ അറിയാവുന്ന ആളുകള്‍ കമന്റ് ആയി ഇട്ടാല്‍ നന്നായിരിക്കും. ജൈവ കൃഷി സംബന്ധമായ കൂടുതല്‍ ലേഖനങ്ങള്‍ക്ക് സബ്സ്ക്രൈബ് ചെയ്യുക (വലതു വശം നോക്കുക), ഫേസ്ബുക്ക്, ട്വിട്ടര്‍ പേജുകള്‍ ലൈക് ചെയ്യുക.

This article is about cultivation of cherry tomatoes using organic methods. you can very easily cultivate good and healthy cherry tomatoes using organic pesticides and organic fertilizers. Cherry tomato benefits, each tomatoes contains Vitamin A (3%) and Vitamin C (4%), Potassium 40 mg and Sodium 1 mg.

]]>
https://www.krishipadam.com/cherry-tomato/feed/ 3 1853