മത്സ്യം – കേരളത്തില്‍ പ്രചാരത്തിലുള്ള കടല്‍ /പുഴ മീനുകള്‍ – Kerala Fish Varieties

Discover the diverse fish varieties of Kerala, showcasing unique flavors and culinary traditions. Explore our comprehensive guide to enhance your seafood experience.

Kerala Fish Names and Images – മത്സ്യം

കേരളത്തില്‍ ലഭ്യമായ കടല്‍ /പുഴ മീനുകള്‍ ഇവയൊക്കെയാണ്, മത്തി (ചാള), അയല, വറ്റ, കരിമീന്‍, ചെമ്മീന്‍, കിളിമീന്‍, നെയ്മീന്‍, മുള്ളന്‍ – Kerala Fish Varieties.

അയല –

കേരളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒരു കടല്‍ മീനാണ് അയല.

ചെമ്പല്ലി – പുഴമീന്‍ ആണ്, കേരളത്തിന്റെ തെക്ക് ഭാഗത്ത്‌ ഇവയെ ചെമ്പല്ലി എന്ന് വിളിക്കുന്നു. ചിലയിടങ്ങളില്‍ കല്ലടമുട്ടിയുടെ മറ്റൊരു പേരാണ് ചെമ്പല്ലി. ചുവപ്പ് നിറമുള്ള ചില കടല്‍ മീനുകള്‍ക്കും ചെമ്പല്ലി എന്ന വിളിപ്പേരുണ്ട്. ചിത്രത്തില്‍ കാണുന്ന മീന്‍, പുഴകള്‍, ചെറിയ തോടുകള്‍ ഇവയില്‍ നിന്നും ലഭിക്കുന്നതാണ്.

ചെമ്പല്ലി

ചെമ്മീന്‍/കൊഞ്ച് – കടലിലും പുഴയിലും ലഭ്യമാണ്. പല വലുപ്പത്തിലുള്ള കൊഞ്ച് ലഭ്യമാണ്. ചുവടെ ചേര്‍ത്ത ചിത്രം കടല്‍ കൊഞ്ചിന്റെയാണ്.

ചെമ്മീന്‍/കൊഞ്ച്

വറ്റ – പല വകഭേദങ്ങളില്‍ ഈ മത്സ്യം ലഭ്യമാണ്, ഇവിടെ ഇതിനു കണ്ണാടി വറ്റ എന്ന് പറയും. ആവോലി എന്ന പേരിലും കച്ചവടക്കാര്‍ ഈ മീന്‍ വില്‍ക്കാറുണ്ട്.

കണ്ണാടി വറ്റ

കരിമീന്‍ – കേരളം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ഈ മത്സ്യത്തിന്റെ പേരാണ്. കായല്‍, പുഴ കരിമീനുകള്‍ ലഭ്യമാണ്. ഫാമുകളില്‍ വളര്‍ത്തുന്ന കരിമീന്‍ ആണ് ഇപ്പോള്‍ അധികവും ലഭിക്കുന്നത്. നാടന്‍ കരിമീനിന്റെ രുചി അവയ്ക്കില്ല.

കരിമീന്‍

കിളിമീന്‍ – കടല്‍ മീനാണ്, ചെമ്പല്ലി , ചെങ്കലവ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

കിളിമീന്‍

മത്തി – ചാള – കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഒന്നാണ് മത്തി അഥവാ ചാള. പല വകഭേദങ്ങളില്‍ ഈ മീന്‍ ലഭ്യമാണ്. കരിംചാള, കൊക്കൊലാ അവയില്‍ ചിലതാണ്. ഒമാന്‍ മത്തി എന്നൊരു മീന്‍ ഇപ്പോള്‍ ലഭിക്കാറുണ്ട്.

മത്തി – ചാള

മുള്ളന്‍ – ഇതിനു മറ്റൊരു പേര് കൂടിയുണ്ട്, വടക്ക് ഭാഗത്ത്‌ ആ പേര് ഒരു ചീത്തവാക്കാണ്‌.

മുള്ളന്‍

നെന്മീന്‍ – അയക്കൂറ – കേരളത്തില്‍ പ്രചാരമുള്ള ഒരു മീനാണ് ഇത്, വിലയും കൂടുതല്‍ ആണ്. ചിലയിടങ്ങളില്‍ അയക്കൂറ എന്ന് വിളിക്കും.

നെന്മീന്‍

വിളമീന്‍ – ഇതിനു മറ്റു പേരുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്

വിളമീന്‍

ഉണ്ണിമേരി, ചുവന്നവരയൻ – Threadfin Bigeye

unnimeri fish

ചൂര – ട്യൂണ – സൂത –

choora fish pictures

പരവ മീന്‍

parava fish

ചേമീന്‍

chemeen

കണവ – കൂന്തല്‍

kanava – koonthal

മോത മീൻ

motha fish

നത്തോലി – കൊഴുവ

natholi – kozhuva – chooda

കൂരല്‍ – Kooral Fish

Kooral Kerala River Fish Pictures
Agriculture Website Malayalam and Videos Owned and Maintained By Anish K.S