Kerala River Fish Images – കേരളത്തില്‍ ലഭ്യമായിട്ടുള്ള പുഴ മത്സ്യങ്ങള്‍
കേരളത്തില്‍ ലഭിക്കുന്ന പ്രധാന പുഴ മീനുകള്‍ – High Clarity Images of Kerala River Fish
കേരളത്തില്‍ ലഭ്യമായിട്ടുള്ള പുഴ മീനുകള്‍ ഇവയാണ് വരാല്‍, ആരല്‍, പള്ളത്തി, മുരശ്, വാള, കാരി, കല്ലുമുട്ടി, വാഹ, കുറുവ, പരല്‍, തൂളി, കട്ടള, കരിമീന്‍, വയമ്പ്, മഞ്ഞക്കൂരി, മലഞ്ഞില്‍, ചെമ്പല്ലി , കോലാ, മുതുക്കിലാ , മുള്ളി, മുഷി തുടങ്ങിയവ

ആരകൻ – ആരല്‍ എന്ന പേരിലും ഇവ അറിയപെടുന്നു. പനയാരകന്‍ എന്നത് ആരകന്റെ വലിയ വിഭാഗമാണ്. അഴുക്ക് നിറഞ്ഞ സാഹചര്യത്തിൽ വസിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ആരകന്‍ പൊത്തുകളിലും മറ്റും കയറി ഇരിക്കാറുണ്ട്. പാമ്പിന്റെ രൂപമാണ് ഈ പുഴ മത്സ്യത്തിന്. കൂര്‍ത്ത മുഖമാണ്, മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു, ഭക്ഷ്യയോഗ്യമാണ്.

Green Grow Bag
Fish Names Kerala




ബ്ലാഞ്ഞിൽ – തല മീൻ പോലെയും ഉടൽ പാമ്പു പോലെ യുമുള്ള വലഞ്ഞില്‍ അഥവാ ബ്ലാഞ്ഞിൽ രണ്ടു മൂന്നടി നീളമുള്ള ഒരു പുഴ മത്സ്യമാണ്.
കോലാ – നീണ്ട മൂക്കുള്ള വെള്ളത്തിന്റെ മുകള്‍ഭാഗത്ത് കാണപ്പെടുന്ന മത്സ്യമാണ് കോലാ. ഇതേ രൂപത്തില്‍ മൊരശ് എന്നൊരു മത്സ്യം കൂടിയുണ്ട് , കോലാ മീനിനു കൊമ്പ് പോലെ രണ്ടു വായ ഭാഗം ആണു മൊരശിന് ഒരു കൊമ്പ് മാത്രം.
ചേറ് മീൻ – ഓറഞ്ച് നിറംകലർന്ന കറുപ്പ് നിറമുള്ള ഈ മത്സ്യം ചേറിൽ വസിക്കുന്നതിനിഷ്ടപ്പെടുന്നു.വലിയ കുളങ്ങളിലും, പാറനിറഞ്ഞ നദികളിലും കാണപ്പെടുന്നു. ഇതിന്റെ മാംസത്തിനും ചേറിന്റെ രുചി അനുഭവപ്പെടാറുണ്ട്.

വരാൽ കുടുംബം – ബ്രാൽ, കൈച്ചൽ എന്നൊക്കെ അറിയപ്പെടാറുണ്ട് വരാല്‍ മത്സ്യങ്ങള്‍. പുള്ളിവരാൽ, വാകവരാൽ ഇവയൊക്കെ വരാൽ കുടുംബത്തില്‍പ്പെട്ടതാണ്.

കരിമീൻ – കേരളം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുക കരിമീന്‍ ആണു. ഇവ പുഴകളില്‍ കാണപ്പെടാറുണ്ട് എങ്കിലും കായലുകളിലാണ് കൂടുതലായും കണ്ടു വരുന്നത്.

പള്ളത്തി – രണ്ടിഞ്ച് വലിപ്പമുള്ള ഈ കേരള പുഴമീന്‍ കരിമീനിന്റെ ചെറിയപതിപ്പാണ്, മഞ്ഞ കളര്‍ ഉള്ളവയെ മഞ്ഞപള്ളത്തി എന്ന് വിളിക്കുന്നു.

കല്ലെടമുട്ടി – കരിപ്പിടി, കല്ലേമുട്ടി, കല്ലട, കല്ലത്തി, കറൂപ്പ്, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ എന്നിങ്ങിനെ പല പ്രാദേശിക പേരുകളിലും ഈ പുഴ മീനുകള്‍ അറിയപ്പെടുന്നു. അഴുക്ക് സാഹചര്യങ്ങളിൽ വസിക്കുന്നതിന് താല്പര്യപ്പെടുന്ന കല്ലേമുട്ടി കരയിലിട്ടാലും പെട്ടെന്ന് ചാവുകയില്ല. തോടുകളിലും കുളങ്ങളിലും സുലഭമായി കണ്ടുവരുന്ന ഇവ ചൂണ്ടയില്‍ ധാരാളം ലഭിക്കുന്നു.

തൂളി – ധാരാളം ചെറിയ മുള്ളുകളുള്ള ശുദ്ധജലമത്സ്യമാണ് തൂളി , ചെറിയ ചെതുമ്പലും വെള്ളി നിറവുമുള്ള ഇവ ഒരടിവരെ നീളം വെക്കുന്നു.
പരൽ കുടുംബം – കുയിൽ മത്സ്യം, കുറുവ, മുണ്ടത്തി, കുറുക, പരൽ, കൂരൽ, ചെങ്കണിയാൻ, ചെമ്പാലൻ കൂരൽ, വയമ്പ് മീൻ, വാഴക്കാവരയൻ തുടങ്ങിയവ

മുഷി കുടുംബം – Cat fish family
ആറ്റുവാള, ഏരിവാള, കാരി, കൂരി (ഏട്ട), ചൊട്ടാവാള (ധർമ്മൻ) മഞ്ഞക്കൂരി, മുഷി മുഴി, മുഴു, മുശി, വാള തുടങ്ങിയവ.

ചെമ്പല്ലി, രോഹു, കട്‌ല, തിലാപ്പിയ, കാർപ്പ് (ഗ്രാസ് കാർപ്പ്), ആഫ്രിക്കൻ വാള, വട്ടവൻ, തുപ്പലുകുത്തി തുടങ്ങിയവും കേരളത്തില്‍ ലഭ്യമായ പുഴ മീനുകളാണ്.

