Showing: 1 - 10 of 14 RESULTS

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

Fish Amino Acid Making

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം – Fish Amino Acid (FAA)

Fish Amino Acid Making
ചെലവ് കുറഞ്ഞ വളങ്ങള്‍

ഒരു നല്ല ജൈവ വളം ആണ് ഫിഷ്‌ അമിനോ ആസിഡ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കും. ചെറിയ മീന്‍ (മത്തി/ചാള, തുടങ്ങിയവ) അല്ലെങ്കില്‍ മീനിന്റെ വേസ്റ്റ് (തലയും കുടലും ഒക്കെ) , ശര്‍ക്കര ഇവയാണ് ഫിഷ്‌ അമിനോ ആസിഡ് (Read this text in english) ഉണ്ടാക്കുവാന്‍ വേണ്ട സാധനങ്ങള്‍ . മീന്‍ അല്ലെങ്കില്‍ മീന്‍ വേസ്റ്റ് വൃത്തിയാക്കുക, ഇവിടെ വൃത്തി എന്നത് അതില്‍ മണല്‍ പോലെയുള്ള സാധനങ്ങള്‍ നീക്കം ചെയ്യല്‍ ആണ്. മീന്‍ മുഴുവനോടെ ആണെങ്കില്‍ ചെറുതായി നുറുക്കാം. ഇപ്പോള്‍ ചെറിയ മത്തി/ചാള വിലക്കുറവില്‍ ലഭ്യമാണ് അത് ഉപയോഗിക്കാം. ശര്‍ക്കര ഖര രൂപത്തില്‍ ഉള്ളതാണ് വേണ്ടത്. അത് ചെറുതായി ചീകിയെടുക്കണം.

FAA Preparation Video In Malayalam

മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിനു ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ . രണ്ടും കൂടി ഒരു എയര്‍ ടൈറ്റ് ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിഞ്ഞു ഈ ലായനി അരിച്ചെടുക്കുക. അരിച്ചെടുത്ത ലായനി നാല്‍പതു ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. ചെടികളുടെ ചുവട്ടില്‍ തളിക്കാന്‍ ഈ വീര്യം മതി, ചെടികളുടെ ഇലകളില്‍ തളിക്കാന്‍ അല്‍പ്പം കൂടി വീര്യം കുറയ്ക്കാം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ ഉപയോഗിക്കരുത്. ഇവ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത്തരം ജൈവ വളങ്ങള്‍ നിങ്ങള്‍ക്ക് സാമ്പത്തിക ലാഭവും കൂടുതല്‍ വിളവും നല്‍കും.

Fish Amino Acid Fertilizer Usage On Vegetable Plants

തിരുവനന്തപുരത്തുള്ള ശ്രീ രവീന്ദ്രന്‍ എന്ന കര്‍ഷകന്‍ ആണ് ഈ വിദ്യ പറഞ്ഞു തന്നത്, അദ്ധേഹത്തോടുള്ള നന്ദി രേഖപെടുത്തുന്നു. ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും ഉള്ള നിങ്ങളുടെ സംശയങ്ങള്‍ , നിര്‍ദേശങ്ങള്‍ , വിമര്‍ശനങ്ങള്‍ , അഭിപ്രായങ്ങള്‍ ഒക്കെ ഇവിടെ രേഖപ്പെടുത്താം.

fish amino acid preparation details and it’s usage. check the ingredients for making fish amino acid organic fertilizer.

Solutions For Tomato Bacterial Wilt
Solutions For Tomato Bacterial Wilt
Egg Amino Acid Usage

Egg Amino Acid Making Video and it’s Usage – എഗ്ഗ് അമിനോ ആസിഡ് ഉപയോഗം ടെറസ് കൃഷിയില്‍

വീട്ടില്‍ തയ്യാറാക്കാവുന്ന ജൈവ വളങ്ങള്‍ – Egg Amino Acid Advantages and Making

Egg Amino Acid Usage
Low Cost Plant Growing Making Video

അധികം ചിലവില്ലാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ് Egg Amino Acid. മുട്ട, നാരങ്ങാ നീര്, ശര്‍ക്കര ഇവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. രണ്ടു ഘട്ടങ്ങളായി ആണ് മുട്ട അമ്ല്വം തയ്യാറാക്കുന്നത് , ഇത് സംബന്ധിച്ച ഒരു വീഡിയോ നമ്മുടെ യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പല ലേഖനങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും, അവയിലൊക്കെ 25 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മുട്ടകള്‍ ഉപയോഗിച്ച് ഇത് തയ്യാറാക്കുന്ന വിധമാകും പ്രതിപാദിച്ചിരിക്കുക.

നമ്മുടേത്‌ ചെറിയ അടുക്കളത്തോട്ടം ആണെങ്കില്‍ അത്രയും അളവു ആവശ്യമില്ല, ചെറിയ ഒരു തോട്ടത്തിലേക്ക് ഒരു മുട്ട ഉപയോഗിച്ച് എഗ്ഗ് അമിനോ ആസിഡ് ഉണ്ടാക്കിയാല്‍ മതിയാകും. 1 മില്ലി – 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്, നമുക്ക് വെണ്ട അളവില്‍ ഉണ്ടാക്കിയെടുക്കുകയാകും ഉചിതം. ചെടികളിലെ കായ പിടിത്തം ഉഷാറാക്കും, ഉണ്ടാകുന്ന പൂക്കള്‍ കൊഴിഞ്ഞു പോകില്ല, വലിപ്പമുള്ള കായകള്‍ ലഭിക്കും. അങ്ങിനെ മുട്ട അമ്ല്വം ചെടികളില്‍ വളര്‍ച്ചാ സഹായി എന്നതിനപ്പുറം ഒരു പാട് ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു.

Ingredients for Egg amino

1, മുട്ട – നാടന്‍ കോഴിയുടെ മുട്ടയാണ്‌ നല്ലത്. ഫ്രഷ്‌ ആയ കേടുപാടുകള്‍ ഇല്ലാത്ത ഫ്രിഡ്ജില്‍ വെയ്ക്കാത്ത ഒരു മുട്ട ഇവിടെ ഉപയോഗിക്കുന്നു.
2, നാരങ്ങ – ഇതിന്റെ നീര് എടുക്കണം, മുട്ട മുങ്ങി കിടക്കുന്ന അളവില്‍ വേണം, ഏകദേശം 4-5 നാരങ്ങയുടെ നീര് ആവശ്യമായി വരും.
3, ശര്‍ക്കര – 30 ഗ്രാം മുതല്‍ 50 ഗ്രാം വരെ ആവശ്യമായി വരും, ഖര രൂപത്തിലുള്ള ശര്‍ക്കര എടുക്കുക
4, പ്ലാസ്റ്റിക് ജാര്‍ – കഴിവതും കുഴിവുള്ള , വിസ്താരം അധികമില്ലാത്ത ഒരെണ്ണം ഉപയോഗിക്കുക, വിസ്താരം കൂടിയാല്‍ നാരങ്ങ നീരിന്റെ അളവും അധികം വേണ്ടിവരും.

മുട്ട പ്ലാസ്റ്റിക്ക് ജാറില്‍ ഇറക്കി വെയ്ക്കുക, അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീര്‍ ഒഴിച്ച് ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. 15 ദിവസത്തിനുശേഷം ജാര്‍ തുറന്നു മുട്ട നന്നായി ഉടയ്ക്കുക, ശേഷം തുല്യ അളവില്‍ ശര്‍ക്കര ചേര്‍ക്കുക, വീണ്ടും ജാര്‍ അടച്ച് 15 ദിവസം വയ്ക്കുക. ഇനി ലഭിക്കുന്ന എഗ്ഗ് അമിനോ ആസിഡ് ഫില്‍ട്ടര്‍ ചെയ്തു സൂക്ഷിക്കുക, 1 മില്ലി മുതല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കാം.

Egg Amino acid Making Video

This post is about the advantages of egg amino acid and it’s preparations. it’s made in two stages, it’s good for flowering and better yield. egg, lemon, jaggery are the ingredients. you have seen many articles about preparing egg amino acid, we are making low quality. it’s enough for small gardens, only 1 egg is using in this videos. please check video description for the ingredients list and quantity. place egg in the plastic jar carefully, pour lemon juice in it, eggs should completely immersed in the juice.

close the lid and keep it for 10-15 days under shade. after 10-15 days open the jar smash the egg, our first stage is completed now. then add equal quantity of jaggery to the solution close lid again for 10-15 days. we need 20-30 days for complete the procedure. Open the lid and filter it and keep in a plastic jar. you can apply 2 to 3ml of egg amino solution with 1 liter water on vegetable plants. This is a great nutrient for the plants, boost plant growth.

waste management using grow bags
waste management using grow bags
Goat manure usage tips

ആട്ടിന്‍ കാഷ്ട്ടം (ഉണങ്ങിയത്‌) ജൈവ വളമായി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക ജൈവ കൃഷി രീതിയില്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം. ഇതുപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നല്ലതാണു. ഗ്രോ ബാഗുകള്‍ നിറയ്ക്കാന്‍ നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ ഇവ മണ്ണിനോട് ചേര്‍ത്ത് ഇളക്കി നിറയ്ക്കുന്നത് …

Peanut Cake Fertilizer

കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) – ടെറസ്സ് കൃഷിയിലെ വളങ്ങള്‍

ടെറസ്സ് കൃഷിയില്‍ ഉപയോഗിക്കാവുന്ന വളങ്ങള്‍ – കടല പിണ്ണാക്ക് (കപ്പലണ്ടി പിണ്ണാക്ക്) കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. ടെറസ് കൃഷി ചെയ്യുമ്പോള്‍ ചാണകം പോലെയുള്ള ജൈവ വളങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെകില്‍ നമുക്ക് കടല …

Mannira Compost Making

വെര്‍മി കമ്പോസ്റ്റ് (മണ്ണിര കമ്പോസ്റ്റ് ) തയ്യാറാക്കുന്ന വിധം – Prepare Vermicompost

വെര്‍മി കമ്പോസ്റ്റ് അഥവാ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്ന വിധം മണ്ണിര ഉപയോഗിച്ച് പാഴ് വസ്തുക്കളെ കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ജൈവ വളം ആക്കുന്നതിനെ മണ്ണിര കമ്പോസ്റ്റിംഗ് എന്ന് വിളിക്കുന്നു. ആഫ്രിക്കന്‍ മണ്ണിരയാണ് സാദാരണയായി ഇതിനു ഉപയോഗിക്കുന്നത്. ഇവ കൃഷി വിജ്ഞാന കേന്ദ്രം …

Usage of Pseudomonas in Terrace Garden

സ്യുഡോമോണസ് എങ്ങിനെ ടെറസ്സ് കൃഷിയില്‍ ഉപയോഗിക്കാം – Usage of Pseudomonas

രോഗങ്ങള്‍ വരുന്നത് തടയാനും, ചെടികള്‍ ആരോഗ്യത്തോടെ വളരാനും സ്യുഡോമോണസ് ഉപയോഗിക്കാം കൃഷിപാഠം വെബ്സൈറ്റ് തുടങ്ങിയ സമയം മുതല്‍ പലയിടത്തും പ്രയോഗിച്ചു കണ്ടിട്ടുള്ളതാണ് സ്യുഡോമോണസ്. പലരും ഇതേ പറ്റി എഴുതണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യമായി എന്താണ് സ്യുഡോമോണസ് എന്ന് നോക്കാം. ഒരു …

Liquid Organic Fertilizers – കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം

കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം ഉപയോഗിച്ചു ഉണ്ടാക്കാവുന്ന ജൈവ വളം – Liquid Organic Fertilizers അടുക്കളത്തോട്ടത്തിലേക്ക് മറ്റൊരു ജൈവവളം :ഒരുകിലോ കടലപ്പിണ്ണാക്ക്,ഒരുകിലോ പച്ചചാണകം,ഒരു ലിററര്‍ ഗോമൂത്രം,ഒരുലിററര്‍ കഞ്ഞിവെളളം ഇവ എടുത്ത് വെളളത്തില്‍ കലക്കുക.(കലക്കി കഴിയുമ്പോള്‍ മിശ്രിതം കുഴമ്പ് പരുവത്തിലാകാന്‍ മാത്രം …

Cow Dung Fertilizer

പച്ച ചാണകം ഉപയോഗിച്ചുണ്ടാക്കുന്ന ജൈവ വളം – cow dung fertilizer

ജൈവ വളം പച്ച ചാണകം ഉപയോഗിച്ച് പച്ചചാണകം ഉപോഗിച്ചു അടുക്കള തോട്ടത്തിലേക്ക് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ജൈവ വളം. വേണ്ട സാധനങ്ങള്‍ 1, മുളപ്പിച്ച വന്‍പയര്‍ അരച്ചത് – കാല്‍ കിലോ (1/4 കിലോ) 2, നന്നായി പഴുത്ത ഏതെങ്കിലും പഴം (കേടായതും …

Pseudomonas Fluorescens Purchase Online

ജൈവ കൃഷിക്കാവശ്യായ സൂക്ഷ്മാണുക്കള്‍ തപാല്‍ മാര്‍ഗം – Pseudomonas Online

സ്യൂഡോമോണസ്, ട്രൈക്കോഡെര്‍മ തുടങ്ങിയവ തപാല്‍ മാര്‍ഗം ലഭിക്കുന്നതിന് – ജൈവ കൃഷി ജൈവ കൃഷിയില്‍ തല്‍പരരായ ഒരുപാടു ആളുകള്‍ സ്യൂഡോമോണാസ് ഫ്ലൂറസന്‍സ് , ട്രൈക്കോഡെര്‍മ ഇവയെ പറ്റി അന്വേഷിക്കാറുണ്ട്. ഇവ എവിടെ ലഭിക്കും. എന്താണ് വില, എങ്ങിനെ വാങ്ങാം എന്നൊക്കെ. ജൈവ …