വീട്ടില്‍ തയ്യാറാക്കാവുന്ന ജൈവ വളങ്ങള്‍ – Egg Amino Acid Advantages and Making
അധികം ചിലവില്ലാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ് Egg Amino Acid. മുട്ട, നാരങ്ങാ നീര്, ശര്‍ക്കര ഇവയാണ് ഇതിലെ പ്രധാന ഘടകങ്ങള്‍. രണ്ടു ഘട്ടങ്ങളായി ആണ് മുട്ട അമ്ല്വം തയ്യാറാക്കുന്നത് , ഇത് സംബന്ധിച്ച ഒരു വീഡിയോ നമ്മുടെ യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പല ലേഖനങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ടാകും, അവയിലൊക്കെ 25 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മുട്ടകള്‍ ഉപയോഗിച്ച് ഇത് തയ്യാറാക്കുന്ന വിധമാകും പ്രതിപാദിച്ചിരിക്കുക.
നമ്മുടേത് ചെറിയ അടുക്കളത്തോട്ടം ആണെങ്കില്‍ അത്രയും അളവു ആവശ്യമില്ല, ചെറിയ ഒരു തോട്ടത്തിലേക്ക് ഒരു മുട്ട ഉപയോഗിച്ച് എഗ്ഗ് അമിനോ ആസിഡ് ഉണ്ടാക്കിയാല്‍ മതിയാകും. 1 മില്ലി – 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്, നമുക്ക് വെണ്ട അളവില്‍ ഉണ്ടാക്കിയെടുക്കുകയാകും ഉചിതം. ചെടികളിലെ കായ പിടിത്തം ഉഷാറാക്കും, ഉണ്ടാകുന്ന പൂക്കള്‍ കൊഴിഞ്ഞു പോകില്ല, വലിപ്പമുള്ള കായകള്‍ ലഭിക്കും. അങ്ങിനെ മുട്ട അമ്ല്വം ചെടികളില്‍ വളര്‍ച്ചാ സഹായി എന്നതിനപ്പുറം ഒരു പാട് ഗുണങ്ങള്‍ പ്രധാനം ചെയ്യുന്നു.
Ingredients for Egg amino
1, മുട്ട – നാടന്‍ കോഴിയുടെ മുട്ടയാണ് നല്ലത്. ഫ്രഷ് ആയ കേടുപാടുകള്‍ ഇല്ലാത്ത ഫ്രിഡ്ജില്‍ വെയ്ക്കാത്ത ഒരു മുട്ട ഇവിടെ ഉപയോഗിക്കുന്നു.
2, നാരങ്ങ – ഇതിന്റെ നീര് എടുക്കണം, മുട്ട മുങ്ങി കിടക്കുന്ന അളവില്‍ വേണം, ഏകദേശം 4-5 നാരങ്ങയുടെ നീര് ആവശ്യമായി വരും.
3, ശര്‍ക്കര – 30 ഗ്രാം മുതല്‍ 50 ഗ്രാം വരെ ആവശ്യമായി വരും, ഖര രൂപത്തിലുള്ള ശര്‍ക്കര എടുക്കുക
4, പ്ലാസ്റ്റിക് ജാര് – കഴിവതും കുഴിവുള്ള , വിസ്താരം അധികമില്ലാത്ത ഒരെണ്ണം ഉപയോഗിക്കുക, വിസ്താരം കൂടിയാല്‍ നാരങ്ങ നീരിന്റെ അളവും അധികം വേണ്ടിവരും.
മുട്ട പ്ലാസ്റ്റിക്ക് ജാറില്‍ ഇറക്കി വെയ്ക്കുക, അവ മുങ്ങിക്കിടക്കത്തക്ക വിധം ചെറുനാരങ്ങനീര് ഒഴിച്ച് ജാര് അടച്ച് 15 ദിവസം വയ്ക്കുക. 15 ദിവസത്തിനുശേഷം ജാര് തുറന്നു മുട്ട നന്നായി ഉടയ്ക്കുക, ശേഷം തുല്യ അളവില്‍ ശര്‍ക്കര ചേര്‍ക്കുക, വീണ്ടും ജാര് അടച്ച് 15 ദിവസം വയ്ക്കുക. ഇനി ലഭിക്കുന്ന എഗ്ഗ് അമിനോ ആസിഡ് ഫില്‍ട്ടര്‍ ചെയ്തു സൂക്ഷിക്കുക, 1 മില്ലി മുതല്‍ 3 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസത്തില്‍ ഒരിക്കല്‍ ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കാം.
Egg Amino acid Making Video
This post is about the advantages of egg amino acid and it’s preparations. it’s made in two stages, it’s good for flowering and better yield. egg, lemon, jaggery are the ingredients. you have seen many articles about preparing egg amino acid, we are making low quality. it’s enough for small gardens, only 1 egg is using in this videos. please check video description for the ingredients list and quantity. place egg in the plastic jar carefully, pour lemon juice in it, eggs should completely immersed in the juice.
close the lid and keep it for 10-15 days under shade. after 10-15 days open the jar smash the egg, our first stage is completed now. then add equal quantity of jaggery to the solution close lid again for 10-15 days. we need 20-30 days for complete the procedure. Open the lid and filter it and keep in a plastic jar. you can apply 2 to 3ml of egg amino solution with 1 liter water on vegetable plants. This is a great nutrient for the plants, boost plant growth.
കൂനൻ ഉറുമ്പിനെ ഓടിക്കുന്നതിന് മാർഗ്ഗമുണ്ടോ?