സ്യൂഡോമോണസ്, ട്രൈക്കോഡെര്‍മ തുടങ്ങിയവ തപാല്‍ മാര്‍ഗം ലഭിക്കുന്നതിന് – ജൈവ കൃഷി

ജൈവ കൃഷിയില്‍ തല്‍പരരായ ഒരുപാടു ആളുകള്‍ സ്യൂഡോമോണാസ് ഫ്ലൂറസന്‍സ് , ട്രൈക്കോഡെര്‍മ ഇവയെ പറ്റി അന്വേഷിക്കാറുണ്ട്. ഇവ എവിടെ ലഭിക്കും. എന്താണ് വില, എങ്ങിനെ വാങ്ങാം എന്നൊക്കെ. ജൈവ കൃഷിക്കാവശ്യമായ മിത്ര സൂക്ഷ്മാണു ഉല്‍പന്നങ്ങള്‍ ഇനി നേരിട്ട് തപാല്‍ മാര്‍ഗം നിങ്ങള്‍ക്ക് വാങ്ങാം. വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും ആണ് ഇവ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. കൊറിയര്‍ വഴി ആണ് ഇവ അയച്ചു തരിക. ആവശ്യമുള്ളവര്‍ ഉത്പന്ന വിലയും പാക്കിംഗ് പാഴ്സല്‍ ചാര്‍ജും ചേര്‍ത്ത് ” Principal Investigator, Biotech Keralam Project “, എന്ന പേരില്‍ ” SBT, Vellayani ” ശാഖയില്‍ മാറാവുന്ന ” DD ” അയച്ചു കൊടുക്കണം. DD ലഭിച്ചു ഒരാഴ്ച്ചയ്ക്കകം തപാല്‍ വഴി ഉത്പന്നം എത്തിക്കും.
ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ ആദ്യം വിളിക്കുക, പാക്കിംഗ് പാഴ്സല്‍ ചാര്‍ജ് വിവരങ്ങള്‍ ഒക്കെ തിരക്കി വേണ്ട തുക എത്രയെന്നു മനസ്സിലാക്കാം. വിളിക്കേണ്ട നമ്പര്‍ – 8289945595 (വിളിക്കേണ്ട സമയം രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 3.00 മണി വരെ, പ്രവര്‍ത്തി ദിവസങ്ങള്‍ മാത്രം).
DD അയക്കേണ്ട വിലാസം
പ്രോഫെസ്സര്‍ ആന്‍ഡ് ഹെഡ്,
മൈക്രോ ബയോളജി വിഭാഗം,
കാര്‍ഷിക കോളേജ് ,
വെള്ളായണി , തിരുവനന്തപുരം , പിന്‍ 695522
ലഭ്യമായ ഉത്‌പന്നങ്ങളും അവയുടെ വിലയും
പേര് | വില |
സ്യൂഡോമോണസ് | 60.00 കിലോ ഗ്രാം |
ട്രൈക്കോഡെര്‍മ | 70.00 കിലോ ഗ്രാം |
പി. ജി. പി. ആര്‍ മിക്സ് I | 70.00 കിലോ ഗ്രാം |
പി. ജി. പി. ആര്‍ മിക്സ് II | 70.00 കിലോ ഗ്രാം |
അസോസ്പെറില്ലം | 50.00 കിലോ ഗ്രാം |
അസറ്റോബാക്ട്ടര്‍ | 50.00 കിലോ ഗ്രാം |
ഫോസ്ഫറസ് സോലുബിലൈസര്‍ | 50.00 കിലോ ഗ്രാം |
റൈസോബിയം | 50.00 കിലോ ഗ്രാം |
മൈക്കോറൈസ | 60.00 കിലോ ഗ്രാം |
ബിവേറിയ | 50.00 കിലോ ഗ്രാം |
കംബോസ്റിംഗ് ഇനോക്കുലം | 80.00 കിലോ ഗ്രാം |
Purchase good quality Pseudomonas and other Online from government organization.
കമന്‍റുകള്‍
Table of Contents (ഉള്ളടക്കം)