പോര്‍ട്ടബിള്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് വിവരങ്ങളും വിലയും പ്രവര്‍ത്തനവും – Portable Vermi Compost
കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ് – കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ പോര്‍ട്ടബിള്‍ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ഒരെണ്ണം ശ്രദ്ധയില്‍ പെട്ടു. ഒരു ചെറിയ പ്ലാസ്റ്റിക് യുണിറ്റ് ആണ് അത്. വില 1100 രൂപ. നില്‍കമല്‍ കമ്പനിയുടെ ആണ് ഈ ചെറിയ യുണിറ്റ്. അതില്‍ നിക്ഷേപിക്കാനുള്ള 200 മണ്ണിരകള്‍ കൂടി അവര്‍ ഈ വിലയ്ക്ക് തരും. വില അല്‍പ്പം കൂടുതല്‍ ആയി തോന്നുമെങ്കിലും ഒരു പാട് ഗുണങ്ങള്‍ ഉണ്ട് ഇത് കൊണ്ട്. ഒരു പാട് കാലം ഈട് നില്‍ക്കും, മണ്ണിരകളെ ചെറിയ കീടങ്ങളുടെ ആക്രമണത്തില്‍ നിന്നും രെക്ഷിക്കുകയും ചെയ്യാം.
തടിയൂര്‍ കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രം വിലാസം
ഈ മണ്ണിര കമ്പോസ്റ്റ് യൂണിറ്റിന് രണ്ടു അറകള്‍ ഉണ്ട്, രണ്ടും ഒരു ചെറിയ പ്ലാസ്റ്റിക് കഷണം വെച്ച് വേര്‍തിരിച്ചിരിക്കുന്നു. 40 ദിവസം കൊണ്ട് ഒരു അറയിലെ വേസ്റ്റ് കമ്പോസ്റ്റ് ആകുമെന്നും അപ്പോള്‍ അത് എടുത്തു അടുത്ത അറയില്‍ വേസ്റ്റ് ഇടാം എന്നും അവര്‍ പറഞ്ഞു. ഒരു ചെറിയ അടുക്കള തോട്ടം ഉള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നായി തോന്നി. നല്ല ഒരു അടപ്പ് ഉണ്ട് ഈ യുണിട്ടിനു, അത് കൊണ്ട് എളുപ്പത്തില്‍ നമുക്ക് അത് തുറന്നു നോക്കാം. അടപ്പിനു മുകളില്‍ ചെറിയ സുഷിരങ്ങളും ഉണ്ട്. വായു സഞ്ചാരം സുഗമമാക്കാന്‍ അവ ഉപകരിക്കും. വെര്‍മി വാഷ് എടുക്കുവാന്‍ ഉള്ള ടാപ്പ് ഒന്നും ഇതില്‍ കണ്ടില്ല.
കോളഭാഗം പി. ഓ,
തടിയൂര്‍ ,
തിരുവല്ല ,
പത്തനംതിട്ട ജില്ല , പിന്‍ കോഡ് – 689645
ഫോണ്‍ നമ്പര്‍ – 04692662094
മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് ചിത്രങ്ങള്‍
(വലിപ്പമുള്ള ചിത്രങ്ങള്‍ക്ക് അതാതു ഇമേജുകളില്‍ ക്ലിക്ക് ചെയ്യുക)