1

ആട്ടിന്‍ കാഷ്ട്ടം (ഉണങ്ങിയത്‌) ജൈവ വളമായി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

ആട്ടിന്‍ കാഷ്ട്ടം

Goat Manure Fertilizer

ജൈവ കൃഷി രീതിയില്‍ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം. ഇതുപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതു നല്ലതാണു. ഗ്രോ ബാഗുകള്‍ നിറയ്ക്കാന്‍ നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ ഇവ മണ്ണിനോട് ചേര്‍ത്ത് ഇളക്കി നിറയ്ക്കുന്നത് നല്ലതാണു. താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക, ചെറിയ പാറ്റയുടെ സാനിധ്യം ഇവയില്‍ കാണപ്പെടാറുണ്ട്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പാറ്റയുടെ ചിത്രമാണിത്.

സാദാരണയായി ആട്ടിന്‍കാഷ്ട്ടത്തില്‍ ഇവയുടെ സാനിധ്യം ഉണ്ടാകാറുണ്ട്. ജൈവ വളമായി ഉപയോഗിക്കുമ്പോള്‍ പ്രത്യേകിച്ച് ഗ്രോ ബാഗ്‌ അല്ലെങ്കില്‍ ചെടിച്ചട്ടികളില്‍ ഇവയെ നീക്കം ചെയ്യണം. അല്ലെങ്കില്‍ ഇവ വിളകളെ സാരമായി ബാധിക്കും, നടുന്ന ചെടികളുടെ തണ്ടുകള്‍ മുറിച്ചു കളയും. കൂര്‍ക്ക പോലെയുള്ള (മണ്ണിനടിയില്‍ ഉണ്ടാകുന്ന വിളകള്‍) ആണെങ്കില്‍ അവ കരണ്ട് നശിപ്പിക്കും.

Cabbage Growing Without Seeds

Cabbage Growing Without Seeds

ജൈവ വളങ്ങള്‍

ആട്ടിന്‍കാഷ്ട്ടം നന്നായി വെയിലു കൊള്ളിച്ചാല്‍ ഇവയെ ഒഴിവാക്കാം. നല്ല സൂര്യപ്രകാശത്തില്‍ 1-2 മണിക്കൂര്‍ നിരത്തിയിട്ടാല്‍ ഇവ ഒഴിവായിക്കിട്ടും. സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇതെഴുതുന്നത്, ഇത്തവണ ഗ്രോ ബാഗുകളില്‍ കൂര്‍ക്ക നട്ടപ്പോള്‍ നന്നായി ആട്ടിന്‍ കാഷ്ട്ടം ചേര്‍ത്തിരുന്നു. വിളവെടുത്തപ്പോള്‍ കൂര്‍ക്കയില്ല, പകരം നിറച്ചു പാറ്റകള്‍.

അതെ പോലെ കാബേജ് തൈകള്‍ നട്ടപ്പോള്‍ അവയെല്ലാം ഇവ മുറിച്ചു കളഞ്ഞു. ജൈവ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ നമുക്ക് ധാരാളമായി ഇത്തരം വളങ്ങള്‍ ഉപയോഗിക്കേണ്ടി വരും. ആട്ടിന്‍ കാഷ്ട്ടം ഉപയോഗിക്കുമ്പോള്‍ കുറച്ചു മുന്‍കരുതലുകള്‍ എടുക്കുന്നത് വിള നഷ്ട്ടം ഉണ്ടാകാതെ പോകാന്‍ സഹായിക്കും. ജൈവ കൃഷി സംബന്ധിച്ച കൂടുതല്‍ പോസ്റ്റുകള്‍ക്ക് സബ്സ്ക്രൈബ് ചെയ്യുക, ഫേസ്ബുക്ക്, ട്വിട്ടര്‍ പേജുകള്‍ ഫോളോ ചെയ്യുക.

ആട്ടിന്‍ കാഷ്ട്ടം

Goat manure usage tips

കൃഷിപാഠം യൂട്യൂബ് ചാനല്‍

This article is about usage and benefits of Goat Manure Fertilizer. It’s a commonly using organic fertilizer, but we need to check it before using it. you can read about more organic agriculture related posts from here. subscribe to us for more updates regarding organic farming. follow us on facebook, twitter, google plus etc for instant updates.

കമന്‍റുകള്‍

കമന്‍റുകള്‍