കാബേജ് കൃഷി വിത്തുകള്‍ ഇല്ലാതെ ചെയ്യുന്നവിധം – Cabbage cultivation without seeds

കാബേജ് കൃഷി ടിപ്സ് – വിത്തുകള്‍ ഇല്ലാതെ എങ്ങിനെ പുതിയ തൈകള്‍ തയ്യാറാക്കാം

കാബേജ് കൃഷി
Cabbage cultivation without seeds

കോളി ഫ്ലവര്‍ വിത്തുകളില്ലാതെ പുതിയ തൈകള്‍ എങ്ങിനെ തയ്യാറാക്കാം എന്ന് പഴയൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. അതെ പോലെ കാബേജ് തൈകളും തയ്യാറാക്കാന്‍ സാധിക്കും. വിളവെടുപ്പ് കഴിഞ്ഞ കാബേജ് തണ്ടുകള്‍ പിഴുതു കളയാതെ നിര്‍ത്തിയാല്‍ അവയില്‍ ചെറിയ മുകുളങ്ങള്‍ ഉണ്ടായി വരും. ചിത്രം നോക്കുക, ഇതേ പോലെ ഉണ്ടായി വരുന്ന മുകുളങ്ങള്‍ 4-5 ഇല പരുവമാകുമ്പോള്‍ അടര്‍ത്തിയെടുത്തു നടാം. അവ വേരുകള്‍ ഉണ്ടായി പുതിയ കാബേജ് ചെടികളാകും. കാബേജ് വിളവെടുക്കുമ്പോള്‍ 2-3 ഇലകള്‍ ചെടിയില്‍ നിര്‍ത്തിയശേഷം ഓടിച്ചെടുക്കുക. ഇലകള്‍ ഒന്നുമില്ലെങ്കില്‍ ആ തണ്ട് അഴുകി പോകുവാന്‍ സാദ്യതയുണ്ട്. 2-3 ആഴ്ചകള്‍ കൊണ്ട് പുതിയ മുകുളങ്ങള്‍ അവയില്‍ ഉണ്ടാകും. ആരോഗ്യമുള്ളവ ഇളക്കിയെടുത്തു നടാം, ഇങ്ങിനെ നടുന്നവ കുറചു ദിവസം തണലത്തു വെക്കുന്നത് നല്ലതാണു.

ഗ്രോ ബാഗ്‌, നടീല്‍ മിശ്രിതം, ജൈവ വളങ്ങള്‍ ഇവയെ പറ്റി പഴയ പോസ്റ്റുകളില്‍ എഴുതിയിട്ടുണ്ട്. സംശയമുള്ളവര്‍ ആ പോസ്റ്റുകള്‍ നോക്കുക. കാബേജ് ശീതകാല വിളയാണ്, ഇവയുടെ വിളവിന് തണുപ്പ് കാലാവസ്ഥ ആവശ്യമുണ്ട്. കേരളത്തില്‍ ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യുന്നത് നവംബര്‍ മാസത്തിലാണ്. വിളവെടുപ്പ് കഴിയുമ്പോള്‍ തണുപ്പ് കാലാവസ്ഥ മാറി ചൂട് ആകുകയാണ്. ഇതേ പോലെ കാബേജ് അല്ലെങ്കില്‍ കോളി ഫ്ലവര്‍ തൈകള്‍ ഉണ്ടാക്കി കൃഷി ചെയ്യുമ്പോള്‍ അതിരാവിലെ ചെടികളുടെ മുകളില്‍ തണുത്ത വെള്ളം (ഫ്രിഡ്ജില്‍ വെച്ച വെള്ളം) തളിച്ച് കൊടുക്കുന്നത് പ്രയോജനം ചെയ്യും. കടയില്‍ നിന്നു വാങ്ങുന്നയത്ര വലുപ്പമില്ലിനെങ്കിലും സാമാന്യം ഭേദപ്പെട്ട വിളവ്‌ ലഭിക്കാറുണ്ട്. എനിക്ക് ഈ വര്‍ഷം ലഭിച്ച കാബേജ് ഇതോടൊപ്പം ചേര്‍ക്കുന്നു.

Cabbage cultivation kerala
Cabbage cultivation kerala

വീഡിയോകള്‍ ഉള്‍പ്പെടുത്തിയ കൃഷിപാഠം യൂടുബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക.

This article is about cultivation of cabbages in kerala without using it’s seeds. you can subscribe to us for more interesting posts about organic farmings. follow us on facebook, twitter, youtube, google plus etc.

കമന്‍റുകള്‍

കമന്‍റുകള്‍

Post a Reply