കാബേജ് കൃഷി ജൈവ രീതിയില്‍ – Methods of Cabbage Growing Kerala കാബേജ് തോരന്‍ ഇഷ്ട്ടമല്ലാത്ത മനുഷ്യരുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും വിഷമയം ആയ ഒന്നാണ് കാബേജ്. അത് കൊണ്ട് തന്നെ ഇഷ്ട്ട വിഭവം ഒഴിവാക്കിയിട്ട് …
ശീതകാല പച്ചക്കറികള്‍ – ബീറ്റ് റൂട്ട് ജൈവ കൃഷി രീതി തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ് റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വര്‍ഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. …
Cauliflower Growing Guide – കോളി ഫ്ലവര്‍ കൃഷി ജൈവ രീതിയില്‍ കോളി ഫ്ലവര്‍ , കാബേജ്, ബീന്‍സ് , ക്യാരറ്റ് തുടങ്ങിയ ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്യുക എന്നത് കഴിഞ്ഞ കുറെ നാളുകള്‍ ആയി ഉണ്ടായിരുന്ന ആഗ്രഹം ആയിരുന്നു . ഇവ …
കോളിഫ്ലവര്‍, കാബേജ്, ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ വിളകള്‍ ശീതകാലത്ത് കേരളത്തിലും നന്നായി വളരുന്നതാണ്, growing cauliflower. വിത്തുകള്‍ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യുന്നത്. ശീതകാല വിളകളുടെ കൃഷി രീതി നമ്മള് ഇവിടെ നേരത്തെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇവിടെ വിത്തുകള്‍ അല്ലാതെ, കോളി ഫ്ലവറിന്റെ എത്തുകള്‍ (തണ്ടുകള്‍) ഉപയോഗിച്ച് എങ്ങിനെ കൃഷി ചെയ്യാം എന്ന് നമുക്ക് നോക്കാം.
cauli flowers cultivation without seeds – കോളിഫ്ലവര്‍ കൃഷി ചെയ്യാം വിത്തുകള്‍ ഇല്ലാതെയും
കഴിഞ്ഞ തവണ കോളിഫ്ലവര്‍ കൃഷിചെയ്തിരുന്നു. നന്നായി വിളവു ലഭിക്കുകയും ചെയ്തു. വിളവെടുപ്പ് കഴിഞ്ഞു അതില്‍ ഒരു ചെടി നശിപ്പിക്കാതെ നില നിര്‍ത്തിയിരുന്നു. കോളി ഫ്ലവര്‍ അതിന്റെ പൂവ് മാത്രം കട്ട് ചെയ്ത് ബാക്കി ചെടി നിലനിര്‍ത്തി. കുറെ കഴിഞ്ഞപ്പോള്‍ ചെടിയില്‍ വളരെയധികം എത്തുകള്‍ ഉണ്ടായി, അവ നല്ല രീതിയില്‍ വളര്‍ന്നു വന്നു. അവ അടര്‍ത്തിയെടുത്ത് ഗ്രോ ബാഗില്‍ വളര്‍ത്തി. അതിലൊന്നിന് ഇപ്പോള്‍ പൂവ് ആയി, വിളവെടുപ്പ് ആകാറായി വരുന്നു.
കൃഷി രീതി
ഗ്രോ ബാഗില്‍ ആണ് cauliflower കൃഷി ചെയ്തത്. ഗ്രോ ബാഗ്, നടീല്‍, കോളി ഫ്ലവര്‍ കൃഷി രീതി ഇവ നേരത്തെ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വിവരങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ പോസ്റ്റുകള്‍ വായിച്ചു നോക്കുക. cauliflower ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന രീതി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. തണ്ടുകള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗിലേക്കു മാറ്റി നട്ട് കുറെ ദിവസം തണലത്തു വെച്ച ശേഷം മാത്രം സൂര്യ പ്രകാശം ലഭിക്കുന്ന ഇടത്തില്‍ വെക്കുക. വേരുകള്‍ ഉണ്ടായി ചെടി വളരാന്‍ തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ കൊടുക്കാം. എളുപ്പത്തില്‍ ജൈവ വളങ്ങള്‍ ഉണ്ടാക്കുന്ന വിധം, ജൈവ വളങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പരിചരണം
Germinate Seeds Using Grow Gags
we can cultivate Cauliflower without using the seeds or seedlings.this post is about organic farming methods of Cauliflower without using its seeds. stay tuned here for more organic farming posts written in malayalam language.
Radish Growing Guide – ജൈവ കീടനാശിനികളും വളങ്ങളും ഉപയോഗിച്ച് റാഡിഷ് കൃഷി ചെയ്യുന്ന വിധം ഒരു ശീതകാല വിളയാണ് റാഡിഷ് , ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ ഇത് കൃഷി ചെയ്യാം. വിത്തുകള്‍ പാകിയാണ് തൈകള്‍ ഉണ്ടാക്കിയെടുക്കുന്നത്. വിത്തുകള്‍ പാകി …
കാബേജ് കൃഷി ടിപ്സ് – വിത്തുകള്‍ ഇല്ലാതെ എങ്ങിനെ പുതിയ തൈകള്‍ തയ്യാറാക്കാം കോളി ഫ്ലവര്‍ വിത്തുകളില്ലാതെ പുതിയ തൈകള്‍ എങ്ങിനെ തയ്യാറാക്കാം എന്ന് പഴയൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. അതെ പോലെ കാബേജ് തൈകളും തയ്യാറാക്കാന്‍ സാധിക്കും. വിളവെടുപ്പ് കഴിഞ്ഞ കാബേജ് …