ചെറി തക്കാളി കൃഷി ജൈവ രീതിയില്‍ – Cherry Tomato Cultivation Using Organic Methods

Cherry Tomato Growing Guide – ചെറി തക്കാളി കൃഷിയും പരിചരണവും ജൈവ രീതിയില്‍

ചെറി തക്കാളി കൃഷി
Rooftop Gardening Videos

ചെറി തക്കാളി, ഒരു ബന്ധുവിന്റെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി ഈ തക്കാളി കണ്ടത്. നന്നായി പഴുത്ത ഒരെണ്ണം വിത്തിനായി എടുത്തു, പകിയതില്‍ മിക്കതും കിളിര്‍ത്തു വന്നു. ഗ്രോ ബാഗില്‍ ആണ് വിത്തുകള്‍ പാകിയത്‌ (അതെ പറ്റി വിശദമായി ഇവിടെ കുറിച്ചിട്ടുണ്ട്), തൈകള്‍ നന്നായി വളര്‍ന്നു വന്നു. സാദാരണ തക്കാളി പോലെ തന്നെയാണ് അവ നട്ടത്. വളര്‍ന്നു വന്ന തൈകളില്‍ നല്ല ആരോഗ്യമുള്ള കുറെയെണ്ണം പറിച്ചു നട്ടു. തൈകള്‍ കിളിര്‍പ്പിക്കുമ്പോള്‍ ആരോഗ്യത്തോടെ വളര്‍ന്നു വരുന്നവ തിരഞ്ഞെടുത്തു പറിച്ചു നടുക, മെച്ചപ്പെട്ട വിളവിനും രോഗ പ്രതിരോധ ശേഷിക്കും ഇത് സഹായിക്കും. ഗ്രോ ബാഗുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിച്ചത്. തീര്‍ത്തും ജൈവ രീതിയില്‍ ചെറിതക്കാളി തൈകള്‍ പരിപാലിച്ചു.

Cherry Tomato

ഗ്രോ ബാഗുകളില്‍ മേല്‍ മണ്ണ് (മുകള്‍ ഭാഗത്തെ മണ്ണ്, ഇവയ്ക്കാണ് ഫലഭൂയിഷ്ടത കൂടുതല്‍) , ഉണങ്ങി പ്പൊടിച്ച കരിയില, ഉണങ്ങിയ ചാണകപ്പൊടി , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ഇവ നന്നായി മിക്സ് ചെയ്തു നിറച്ചു. ശേഷം തക്കാളി തൈകള്‍ പറിച്ചു നട്ടു, സി പോം ആണ് പിന്നീട് നല്‍കിയ വളം. വളരെ കുറച്ചു സമയം കൊണ്ട് തന്നെ തൈകള്‍ നന്നായി വളര്‍ന്നു വന്നു പൂവിട്ടു. ഓരോ ഇതളുകളിലും 6 തക്കാളികള്‍ വീതം ഉണ്ടായി, പേര് പോലെ തന്നെ ഇവ വലുപ്പത്തില്‍ ചെറിപ്പഴം പോലെയിരിക്കും. നന്നായി പഴുത്ത തക്കാളികള്‍ വെറുതെ കഴിക്കുവാന്‍ നല്ല രുചിയുണ്ട്. ഇതുപയോഗിച്ച് എന്തൊക്കെ കറികള്‍ ഉണ്ടാക്കാമെന്ന് അറിയില്ല, നല്ല വിളവുണ്ട്. അടുക്കളത്തോട്ടത്തില്‍ ഇതൊരു മസ്റ്റ്‌ അല്ല, വെറുതെ ഒരു രസത്തിനു വേണമെങ്കില്‍ 2-3 തൈകള്‍ നട്ടു നോക്കാം.

കൃഷിപാഠം യൂട്യൂബ് ചാനല്‍

വെള്ളീച്ചയുടെ ഉപദ്രവം കലശായി ഉണ്ടായിരുന്നു, മഞ്ഞക്കെണി ഇവയെ പ്രതിരോധിക്കാന്‍ സഹായിക്കും. വേറെ കാര്യമായ കീടാക്രമണങ്ങള്‍ ഒന്നുമുണ്ടായില്ല. മുകളില്‍ പറഞ്ഞപോലെ വീട്ടിലെ ആവശ്യത്തിനു തക്കാളി ഉപയോഗത്തിന് സാദാരണ തക്കാളി തന്നെ കൃഷി ചെയ്യുന്നതാണ്‌ ഉചിതം. ചെറി തക്കാളികളുടെ പ്രത്യേകതകള്‍, അവയുടെ ഉപയോഗം ഇവ അറിയാവുന്ന ആളുകള്‍ കമന്റ് ആയി ഇട്ടാല്‍ നന്നായിരിക്കും. ജൈവ കൃഷി സംബന്ധമായ കൂടുതല്‍ ലേഖനങ്ങള്‍ക്ക് സബ്സ്ക്രൈബ് ചെയ്യുക (വലതു വശം നോക്കുക), ഫേസ്ബുക്ക്, ട്വിട്ടര്‍ പേജുകള്‍ ലൈക് ചെയ്യുക.

This article is about cultivation of cherry tomatoes using organic methods. you can very easily cultivate good and healthy cherry tomatoes using organic pesticides and organic fertilizers. Cherry tomato benefits, each tomatoes contains Vitamin A (3%) and Vitamin C (4%), Potassium 40 mg and Sodium 1 mg.

Ivy Gourd Growing Guide
Ivy Gourd Growing Guide

കമന്‍റുകള്‍

കമന്‍റുകള്‍

You may also like