മഞ്ഞക്കെണി – ജൈവ കീട നിയന്ത്ര മാര്‍ഗങ്ങള്‍ (Yellow Trap)

മഞ്ഞക്കെണി – Yellow Trap

മഞ്ഞക്കെണി

മഞ്ഞക്കെണി

വിനാശകരമായ പല കീടങ്ങളെയും വളരെ എളുപ്പത്തില്‍ നിയന്ത്രിക്കുവാന്‍ സാധിക്കും. അത്തരത്തിലുള്ള ഒരു ജൈവ ജൈവ കീട നിയന്ത്ര മാര്‍ഗമാണ് മഞ്ഞക്കെണി അഥവാ യെല്ലോ ട്രാപ്പ്. മഞ്ഞ നിറത്തോടുള്ള കീടങ്ങളുടെ ആകര്‍ഷീയത ഉപയോഗപപെടുത്തി വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് മഞ്ഞ ക്കെണി. വളരെ ചുരുങ്ങിയ ചിലവില്‍ തയ്യാറാക്കാവുന്ന ഇത്തരം കീട നിയന്ത്രണ മാര്‍ഗങ്ങളുപയോഗിച്ചു നമുക്ക് കീടങ്ങളെ നിയന്ത്രിക്കാം. കീടനാശിനികള്‍ ഉപയോഗിച്ചാലും നിയന്ത്രിക്കാന്‍ സാധിക്കാത്ത ചെറിയ കീടങ്ങളെ നമുക്ക് ഇതുവഴി ഇല്ലാതാക്കാന്‍ സാധിക്കും. മഞ്ഞക്കെണിയില്‍ കുടുക്കാവുന്ന കീടങ്ങള്‍ ഇവയാണ് വെള്ളീച്ച, മുഞ്ഞ, തുള്ളന്‍, ഇലപ്പേന്‍, ഉള്ളി ഈച്ച, പഴ ഈച്ച, വെള്ളരി വണ്ട്, മത്തന്‍ വണ്ട്, ഇലച്ചാടി, പുല്‍ച്ചാടി, നിശാശലഭം, അരിച്ചെള്ള്, ഇലതുരപ്പന്‍, കാബേജ് ശലഭം തുടങ്ങിയവ. പൂര്‍ണ്ണമായും ജൈവ കൃഷി മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ ഇത്തരം ചെലവ് കുറഞ്ഞ കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നമുക്ക് വളരെയെധികം പ്രയോജനം ചെയ്യുന്നു.

ഇതിനായി മഞ്ഞ നിറമുള്ള പ്രതലം ആവശ്യമുണ്ട്, ചെറിയ പാട്ടകള്‍ അല്ലെങ്കില്‍ റ്റിന്നുകള്‍ ഇവ ഉപയോഗപ്പെടുത്താം. ഇവയുടെ ഒരു വശത്ത് മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിക്കുക (മഞ്ഞ നിറമുള്ള കടലാസ് ഒട്ടിച്ചാലും മതിയാകും). ഇതിലേക്ക് ഒട്ടിപ്പിടിക്കാന്‍ സാധ്യയതയുള്ള എന്തെങ്കിലും വസ്തു പുരട്ടുക. ഗ്രീസ്, വാസെലിന്‍ ക്രീം തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. മഞ്ഞ നിറത്തില്‍ ആകൃഷ്ട്ടരായി പ്രാണികള്‍ പറന്നെത്തുകയും അതില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യുന്നു. ഇലകളില്‍ മുരടിപ്പ് പടര്‍ത്തുന്ന വെള്ളീച്ചകളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ മഞ്ഞ ക്കെണികള്‍ ഉപയോഗപ്പെടുത്താം. മഞ്ഞ നിറത്തോടുള്ള പ്രാണികളുടെ ആകര്‍ഷണം, ഒട്ടിപ്പിടിക്കല്‍ ഇവയാണ് മഞ്ഞക്കെണിയുടെ അടിസ്ഥാനം. നമ്മുടെ യുക്തി ഉപയോഗിച്ച് ഫലപ്രദമായി കെണികള്‍ തയ്യാറാക്കാം. ചെറിയ തോട്ടങ്ങളില്‍ ഒരു കെണിയുടെ ആവശ്യമേയുള്ളൂ. കെണികള്‍ ഇടയ്ക്കിടെ ക്ലീന്‍ ചെയ്യുന്നത് നല്ലതാണ്, മഴവെള്ളം നേരിട്ട് കെണികള്‍ വീഴാതെ നോക്കണം.

കമന്‍റുകള്‍

കമന്‍റുകള്‍

One Response
  1. Sanjose Jose 16 January 2017 Reply

Post a Reply