ജൈവ രീതിയില്‍ ഇലതീനി പുഴുക്കള്‍ എങ്ങിനെ പ്രതിരോധിക്കാം
തികച്ചും ജൈവ രീതിയില്‍ ഇലതീനി പുഴുക്കളുടെ ആക്രമണം നിയന്ത്രിക്കുവാനും ചെടികളെ സംരക്ഷിക്കുവാനും കഴിയും. ഇവയുടെ സാനിധ്യം കണ്ടുപിടിക്കുക എന്നന്താണ് ഏറ്റവും പ്രധാനം. ദിവസും രാവിലെയും വൈകുന്നേരവും ചെടികളെ നിരീക്ഷിക്കുക. താഴെ കാണുന്ന ചിത്രം നോക്കുക, ഇതേ പോലെയുള്ള വസ്തുക്കള്‍ ഇലകളില്‍ കണ്ടാല്‍ ഉറപ്പിക്കാം ആരോ ചെടികളില്‍ കയറിപ്പറ്റിയിട്ടുണ്ട്. ഇത്തരം കീടങ്ങള്‍ ചെടിയുടെ ഇലകളുടെ അടിവശങ്ങളില്‍ ആകും ഉണ്ടാകുക, ഇലകള്‍ മറിച്ചു നോക്കി അവയെ കണ്ടെത്തി നശിപ്പിക്കാം. ശീതകാല വിളകളില്‍ ഇത്തരം പുഴുക്കളുടെ ആക്രമണം രൂക്ഷമാണ്. കാബേജ് പോലെയുള്ള വിളകില്‍ ഇത്തരം പുഴുക്കള്‍ കയറിപ്പറ്റിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കാമ്പ് തിന്നു നശിപ്പിക്കും.
Low Cost Pest Control
1, നിരീക്ഷണം – മേല്‍ പറഞ്ഞപോലെ ചെടികള്‍ നിരീക്ഷിക്കുക, ഇലകളില്‍ കാണപ്പെടുന്ന കാഷ്ട്ടം, തിന്നു തുടങ്ങുന്ന ഇലകള്‍ ഇവയാണ് ലക്ഷണങ്ങള്‍. ചെടിയുടെ ഇലകള്‍ പരിശോധിക്കുക, പ്രത്യേകം ശ്രദ്ധിക്കുക, ഇലകളുടെ അടിഭാഗം വേണം ചെക്ക് ചെയ്യേണ്ടത്. കൃഷിപാഠം യൂട്യൂബ് ചാനല്‍ , ചിത്രം ശ്രദ്ധിക്കുക, ചെടികളുടെ ഇലകള്‍, മണ്ണ് ഇവയില്‍ ഇത്തരം കാഷ്ട്ടങ്ങള്‍ വീഴുന്നതു കണ്ടാല്‍ ഉറപ്പിക്കാം. അവയെ കണ്ടെത്തി നശിപ്പിക്കാം.
2, ജൈവ കീട നാശിനികള്‍ – എളുപ്പത്തില്‍ തയ്യാറാക്കാവുന്ന അനേകം ജൈവ കീടനാശിനികളുടെ ലിസ്റ്റ് ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാന്താരി – ഗോമൂത്ര ലായനി , പുകയില കഷായം, വേപ്പെണ്ണ എമല്‍ഷന്‍ ഇവ പ്രയോഗിക്കാം. കാന്താരി, ഗോ മൂത്രം ഇവ ലഭ്യമല്ലെങ്കില്‍ താഴെ കാണുന്ന ജൈവ നീടനാശിനി തയ്യാറാക്കി പ്രയോഗിക്കാം.
പച്ചമുളക് – എരിവുള്ളത് (4-5 എണ്ണം)
വെളുത്തുള്ളി – 4-5 അല്ലികള്‍
ഇഞ്ചി – ഒരു ചെറിയ കഷണം
കൃഷിപാഠം യൂട്യൂബ് ചാനല്‍
ഇവ മിക്സിയില്‍ നന്നായി അരച്ചെടുക്കുക, 2 ലിറ്റര്‍ വെള്ളത്തിലേക്ക് ഇത് ലയിപ്പിക്കുക. നന്നായി അരിച്ചെടുത്ത് ചെടികളില്‍ സ്പ്രേ ചെയ്യുക, 2 ആഴ്ച കൂടുമ്പോള്‍ ഇങ്ങിനെ ചെയ്താല്‍ ഒരു പരിധിവരെ ചെടികളെ ഇലതീനി പുഴുക്കള്‍ കീട ആക്രമണങ്ങളില്‍ നിന്നും പ്രതിരോധിക്കാം. ഇതിലേക്ക് കുറച്ചു ബാര്‍ സോപ്പ് കൂടി ചേര്‍ത്താല്‍ നല്ലതാണു, തളിക്കുന്ന ലായനി ചെടികളില്‍ പറ്റിപ്പിടിക്കാന്‍ അത് സഹായിക്കും. ഈ പോസ്റ്റ് (വേപ്പെണ്ണ എമല്‍ഷന്‍) നോക്കിയാല്‍ കൂടുതല്‍ വിവരം അതെ പറ്റി ലഭിക്കും.
കാബേജ് ചെടികളില്‍ പുഴുക്കളുടെ ആക്രമണം – കടപ്പാട് – Manoj Karingamadathil
Can you pl. include a printable version?
there is already print button, we will very soon add download as pdf.