0

Neem Oil Emulsion – വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കുന്ന വിധം

വേപ്പെണ്ണ എമള്‍ഷന്‍ – making and usage of neem oil emulsion

neem oil based organic pest control

neem oil based organic pest control

ഇതിനു വേണ്ട സാധനങ്ങള്‍ വേപ്പെണ്ണ , ബാര്‍ സോപ്പ് ഇവയാണ്. ബാര്‍ സോപ്പ് വങ്ങുമ്പോള്‍ ശ്രദ്ധിക്കുക , ഡിറ്റെര്‍ജെന്റ് സോപ്പ് വാങ്ങരുത് , 501 പോലെയുള്ള സോപ്പ് ആണ് ഉപയോഗിക്കേണ്ടത്. ഒരു ലിറ്റര്‍ വേപ്പെണ്ണയ്ക്ക് 60 ഗ്രാം ബാര്‍ സോപ്പ് ആണ് വേണ്ടത്. ബാര്‍ സോപ്പ് അര ലിറ്റര്‍ ചൂട് വെള്ളത്തില്‍ ലയിപ്പിക്കുക, സോപ്പ് ലയിപ്പിചെടുക്കാന്‍ ബുദ്ധിമുട്ടാണ്, സോപ്പ് ചെറുതായി ചീകി വെള്ളത്തില്‍ ലയിപ്പിക്കുക.

ജൈവ കീടനാശിനി

അല്ലെങ്കില്‍ ഒഴിഞ്ഞ മിനല്‍ വാട്ടര്‍ /കോള ബോട്ടില്‍ എടുക്കുക, അതിലേക്കു വെള്ളം ഒഴിച്ച് ബാര്‍ സോപ്പ് ഇട്ടു അടപ്പ് കൊണ്ട് അടച്ചു നന്നായി കുലുക്കുക, പല പ്രാവശ്യം ആവര്‍ത്തിക്കുക, ഈ രീതിയില്‍ വളരെ എളുപ്പത്തില്‍ സോപ്പ് നമുക്ക് ലയിപ്പിചെടുക്കാം. ഇങ്ങിനെ ലയിപ്പിച്ച് പതപ്പിച്ചെടുത്ത ബാര്‍സോപ്പ് വേപ്പെണ്ണയുമായി ചേര്‍ത്ത് ഇളക്കണം.

ഈ ലായനി 40 ഇരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചു വേണം ചെടികളില്‍ തളിക്കേണ്ടത്. ഇത്തരം ജൈവ കീടനാശിനികള്‍ ഉണ്ടാക്കി അധിക ദിവസം വെക്കരുത്, അത് കൊണ്ട് ചെറിയ അളവില്‍ ഉണ്ടാക്കുക്ക. ഇവിടെ ബാര്‍ സോപ്പിന്‍റെ ധര്‍മം വേപ്പെണ്ണയെ ചെടികളില്‍ പറ്റിപിടിപ്പിക്കുക എന്നതാണ്, നല്ല വെയില്‍ ഉള്ള സമയം വേണം ഇത് തളിക്കുവാന്‍ .

ഉപയോഗം

ഇലതീനിപ്പുഴുക്കള്‍ , ചിത്രകീടം, വെളളീച്ച, പയര്‍പ്പേന്‍ എന്നിവയ്ക്കെതിരെ വളരെ ഫലപ്രദം ആണ് ഈ വേപ്പെണ്ണ എമള്‍ഷന്‍ .

കമന്‍റുകള്‍

കമന്‍റുകള്‍