കാബേജ് കൃഷി രീതിയും പരിചരണവും ജൈവ രീതിയില്‍ – cabbage cultivation kerala

കാബേജ് കൃഷി ജൈവ രീതിയില്‍

കാബേജ് കൃഷി

cabbage cultivation kerala

കാബേജ് തോരന്‍ ഇഷ്ട്ടമല്ലാത്ത മനുഷ്യരുണ്ടോ ?. പക്ഷെ വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും വിഷമയം ആയ ഒന്നാണ് കാബേജ്. അത് കൊണ്ട് തന്നെ ഇഷ്ട്ട വിഭവം ഒഴിവാക്കിയിട്ട്‌ വര്‍ഷങ്ങള്‍ ആയി. ഈ വര്‍

ഷം കാബേജ് ട്രൈ ചെയ്യാന്‍ തീരുമാനിച്ചു. കാബേജ് ഒരു ശീതകാല വിളയാണ്. കാബേജ് ഹെഡ് (ഇതാണ് കാബേജ് ആകുന്നത്) വിരിയാന്‍ തണുപ്പ് ആവശ്യം ആണ്. കോളി ഫ്ലവര്‍ നടീല്‍ രീതി മുന്‍പേ പോസ്റ്റ് ചെയ്തല്ലോ. അത് ഒന്ന് പരിശോധിക്കുക. ഇവ രണ്ടിന്‍റെയും കൃഷി രീതി ഒരേ പോലെ ആണ്. ഒരു കാബേജ് ചെടിയില്‍ നിന്നും ഒരു കാബേജ് മാത്രമേ ലഭിക്കു. പത്തു മൂട് നട്ടാല്‍ പത്തു കാബേജ് കിട്ടും.

മുന്‍പ് സൂചിപിച്ച പോലെ നമ്മുടെ നാടിനു ഇണങ്ങുന്ന വിത്തുകള്‍ / തൈകള്‍ തിരഞ്ഞെടുക്കുക. സീസണ്‍ ആകുമ്പോള്‍ വി എഫ് പി സി കെ എല്ലാ ജില്ലകളിലും കാബേജ്, കോളി ഫ്ലവര്‍ തൈകള്‍ വിലപ്പനയ്ക്ക് വെയ്ക്കാറുണ്ട്. ഒരു തൈ രണ്ടു രൂപ നിരക്കില്‍ ലഭിക്കും. ഞാന്‍ വാങ്ങിയത് പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ്‌ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും ആണ്. തൈ രണ്ടു രൂപ നിരക്കില്‍ ലഭിച്ചു.

cabbage krishi

cabbage krishi

നടീല്‍ രീതി – ഒരു ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി കാബേജ് തൈകള്‍ നട്ടു. ആദ്യതെ കുറച്ചു ദിവസം തണല്‍ കൊടുത്തു. ദിവസവും മിതമായ നിരക്കില്‍ നനച്ചു. രണ്ടാഴ്ച ഇടവിട്ട്‌ ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുത്തു. മണ്ണ് കയറ്റി കൊടുത്തു. രാസവളം ഉപയോഗിച്ചതെ ഇല്ല. കടല പിണ്ണാക്ക് പുളിപ്പിച്ചത്, ഫിഷ്‌ അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളം മാത്രം നല്‍കി.

കീട ബാധയും പ്രതിവിധിയും – തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ വിതറുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ കാന്താരി മുളക് ലായനി നേര്‍പ്പിച്ചു സ്പ്രേ ചെയ്യുക. സ്യുടോമോണാസ് രണ്ടാഴ്ച കൊടുമ്പോള്‍ ഇരുപതു ശതമാനം വീര്യത്തില്‍ ഒഴിച്ച് കൊടുക്കുന്നത് കട ചീയല്‍ , അഴുകല്‍ രോഗങ്ങളെ പ്രതിരോധിക്കും.

കമന്‍റുകള്‍

കമന്‍റുകള്‍

Post a Reply