സി-പോം – 100 % പ്രകൃതിദത്തമായ ജൈവവളം (കയര്‍ ബോര്‍ഡില്‍ നിന്നും)

സി-പോം – കയര്‍ ബോര്‍ഡില്‍ നിന്നും ജൈവവളം

സി പോം ജൈവവളം

സി പോം ജൈവവളം

കയര്‍ വ്യവസായ മേഖലയില്‍ ഉപോല്പനന്മായി പുറം തള്ളുന്ന ചകിരിച്ചോര്‍ ഉപോഗിച്ചാണ് സി-പോം തയ്യാര്‍ ചെയുന്നത്. ചകിരിച്ചോര്‍ വിഘടിക്കാതെ മണ്ണില്‍ കുമിഞ്ഞു കൂടി പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ലിഗ്നിന്‍ എന്ന സങ്കീര്‍ണ്ണ പദാര്‍ഥത്തിന്‍റെ സാനിധ്യം ആണ് ഇതിനു കാരണം. പിത്ത് പ്ലസ്‌ എന്നൊരു സൂഷ്മാണു മിശ്രിതത്തെ കയര്‍ ബോര്‍ഡ്‌ വികസിപ്പിച്ചെടുതിട്ടുണ്ട്. ഇവയെ ഉപയോഗിച്ച് കമ്പോസ്റ്റിംഗ് പ്രക്രിയയിലൂടെ എല്ലാ വിധ കാര്‍ഷിക വിളകള്‍ക്കും ഉപയോഗിക്കാവുന്ന ജൈവവളം ആക്കുന്നു.

സി-പോം ന്‍റെ സവിശേഷതകള്‍

natural manure

natural manure

സസ്യ വളര്‍ച്ചയ്ക്കുള്ള ഏറ്റവും നല്ല മാദ്ധ്യമമായി നിലകൊള്ളുന്നു. മണ്ണില്‍ വായു സഞ്ചാരം വര്‍ദ്ധിപ്പിച്ചു സസ്യ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. ചെടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ മൂലകങ്ങളായ നൈട്രജന്‍ , ഫോസ്ഫറസ് , പൊട്ടാസ്യം (എന്‍ പി കെ) ഗണ്യമായ രീതിയില്‍ പ്രധാനം ചെയുന്നതോടൊപ്പം സൂഷ്മ മൂലകങ്ങളായ Ca, Mg, Fe, Mn, Zn എന്നിവയുടെ സാനിധ്യവും സി-പോം ന്‍റെ സവിശേഷതയാണ്. ജല സംഭരണ ശേഷി ഉള്ളതിനാല്‍ വരണ്ട കാലാവസ്ഥയിലും ഈര്‍പ്പം നിലനിര്‍ത്തി വിളകളെ സംരക്ഷിക്കുന്നു. വിത്തുകളുടെയും കായകളുടെയും ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. സസ്യഹോര്‍മോണുകളുടെയും രാസാഗ്നികളുടെയും ഉത്പാദനത്തെ ഉത്തേജിപ്പിച്ചു ചെടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നു.

സി-പോം രണ്ടു കിലോ (14 രൂപ),പത്തു കിലോ (67 രൂപ), ഇരുപത്തിയഞ്ച് കിലോ (140 രൂപ) , നാല്‍പതു കിലോ (വില ലഭ്യമല്ല) പാക്കുകളില്‍ ലഭ്യം ആണ്.

സി-പോം എവിടെ ലഭിക്കും ? – ആലപ്പുഴ ജില്ലയിലെ കലവൂരുള്ള ഹിന്ദുസ്ഥാന്‍ കയര്‍ വിപണന കേന്ദ്രത്തില്‍ ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് – വീവിംഗ് മാസ്റ്റര്‍ , ഹിന്ദുസ്ഥാന്‍ കയര്‍ ബോര്‍ഡ്‌ , കലവൂര്‍ പി. ഓ ,ആലപ്പുഴ 688522, ഫോണ്‍ 04772258339, 9846002920 ഇമെയില്‍ വിലാസം – hindcoir@gmail.om

സി-പോം ഉപയോഗക്രമം

 തെങ്ങ്  12 കി. ഗ്രാം റബ്ബര്‍  2 കി. ഗ്രാം
 വാഴ  5 കി. ഗ്രാം നെല്ല്  150 കി. ഗ്രാം/ഏക്കര്‍
 കുരുമുളക്  5 കി. ഗ്രാം കപ്പ  2 കി. ഗ്രാം
 കമുക്  5 കി. ഗ്രാം വെറ്റില  2 കി. ഗ്രാം
 ഏലം  5 കി. ഗ്രാം/കൂട്ടം കൊക്കോ  2 കി. ഗ്രാം
 കാപ്പി  5 കി. ഗ്രാം/ചെടി വാനില  1 കി. ഗ്രാം
 തേയില  0.5 കി. ഗ്രാം/ചെടി ജാതി  5 കി. ഗ്രാം
 തക്കാളി  0.3 കി. ഗ്രാം കാബേജ്  0.3 കി. ഗ്രാം
 പയര്‍  0.3 കി. ഗ്രാം കാരറ്റ്  0.1 കി. ഗ്രാം
 പടവലം  0.5 കി. ഗ്രാം ബീട്രൂറ്റ്  0.1 കി. ഗ്രാം
 ചേന  0.5 കി. ഗ്രാം മുളക്  0.3 കി. ഗ്രാം
 ചേമ്പ്  0.5 കി. ഗ്രാം വെണ്ടയ്ക്ക  0.3 കി. ഗ്രാം
 മഞ്ഞള്‍  0.1 കി. ഗ്രാം വഴുതന  0.3 കി. ഗ്രാം
 ഇഞ്ചി  0.1 കി. ഗ്രാം വെള്ളരി  25 ടണ്‍ / ഹെക്റ്റര്‍
 മാവ്  6 കി. ഗ്രാം/മരം മുന്തിരി  1 കി. ഗ്രാം/ചെടി
 പൈനാപ്പിള്‍  1 കി. ഗ്രാം/ചെടി സപ്പോട്ട  3 കി. ഗ്രാം/ചെടി
 റോസ്  0.75 കി. ഗ്രാം/ചെടി സൂര്യകാന്തി  500 ഗ്രാം/ചെടി
 ആന്തൂറിയം  500 ഗ്രാം/ചെടി ചെത്തി  300 ഗ്രാം/ചെടി
ഓര്‍ക്കിഡ്  250 ഗ്രാം/ചെടി ജമന്തി  300 ഗ്രാം/ചെടി
 സീനിയ  250 ഗ്രാം/ചെടി തുളസി  300 ഗ്രാം/ചെടി
 മുല്ല  300 ഗ്രാം/ചെടി

കമന്‍റുകള്‍

കമന്‍റുകള്‍

Post a Reply