ഗ്രോ ബാഗില്‍ വിത്ത് പാകല്‍ /മുളപ്പിക്കല്‍ – Prepare Vegetable Seedlings
Terrace Gardening Tips For All – ഗ്രോ ബാഗിലെ വിത്ത് പാകലും മുളപ്പിക്കലും
ഗ്രോ ബാഗില്‍ വിത്ത് പകാമോ ?. ഒരു സുഹൃത്ത് ചോദിച്ച ചോദ്യം ആണ്. അങ്ങിനെയൊരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ ?. തീര്‍ച്ചയായും പാകാം. ചീര, തക്കാളി, വെണ്ട, വഴുതന തുടങ്ങി എല്ലാം പാകി മുളപ്പിച്ചു പറിച്ചു നടാം. ചീര പാകാന്‍ ഏറ്റവും മികച്ച സ്ഥലം ആണ് ഗ്രോ ബാഗ്. ഇനി എങ്ങിനെ നടണം/പാകണം എന്ന് വിവരിക്കാം.
Watch malayalam agriculture videos – ഗ്രോ ബാഗില്‍ വിത്ത് പാകല്‍
കഴിഞ്ഞ പോസ്റ്റുകളില്‍ ഗ്രോ ബാഗ് എന്താണെന്നും അതിലെ നടീല്‍ മിശ്രിതം എന്താണെന്നും ഒക്കെ പറഞ്ഞുവല്ലോ. ആ പോസ്റ്റുകള്‍ വായിക്കുക. ഗ്രോ ബാഗ് നടീല്‍ മിശ്രിതം നിറച്ചു റെഡി ആക്കുക. മുഴുവന്‍ ഭാഗവും നിറയ്ക്കണ്ട. കുറച്ചു ഇടഞ്ഞ മണ്ണും (അരിച്ചെടുത്തത്), ചാണകം ഭംഗിയായി പൊടിച്ചതും (അല്ലെങ്കില്‍ മണ്ണിര കമ്പോസ്റ്റ്) ചേര്‍ത്ത് ഇളക്കി ഗ്രോ ബാഗിന്റെ മുകള്‍ ഭാഗത്ത് ഇടുക.
ഇനി മണ്ണ് ഒന്ന് നനയ്ക്കാം. കുറച്ചു വെള്ളം തളിച്ച് മണ്ണ് നനക്കുക. സ്യുഡോമോണസ് കലര്‍ത്തിയ വെള്ളം എങ്കില്‍ കൂടുതല്‍ നല്ലത്. സ്യുടോമോണസിനെ ക്കുറിച്ച് കൂടുതല്‍ ഉടനെ പോസ്റ്റ് ചെയ്യാം. ഇനി നടേണ്ട വിത്തുകള്‍ അധികം ആഴത്തില്‍ ആകാതെ ഇടുക. വിത്തുകള്‍ ഒരുപാടു താണ് പോകരുത്. വെണ്ട, പയര്‍ പോലത്തെ വിത്തുകള്‍ കൃത്യമായ അകലം പാലിച്ചു ഇടുന്നതാണ് നല്ലത്.
ചീര, തക്കാളി , വഴുതന പോലത്തെ ചെറിയ വിത്തുകള്‍ ആകുമ്പോള്‍ , അവ ഇടഞ്ഞ മണ്ണ് ചേര്‍ത്ത് കലര്‍ത്തി വിതറാം. വിത്തുകള്‍ തമ്മില്‍ കുറച്ചു അകലം കിട്ടാന്‍ ഈ വിദ്യ ഉപകരിക്കും. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം വെള്ളത്തില്‍ /സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് ഉപകരിക്കും. ചെറിയ വിത്തുകള്‍ ഒരു വെള്ള തുണിയില്‍ കെട്ടി വെള്ളത്തില്‍ /സ്യുഡോമോണസ് ലായനിയില്‍ കെട്ടിയിടാം.
ഗ്രോ ബാഗില്‍ നടുന്ന വിത്തുകള്‍ വേഗം മുളക്കാനും കീടങ്ങളെ പ്രതിരോധിക്കാനും ഇത് ഉപകരിക്കും. നട്ടു കഴിഞ്ഞു കൃത്യമായി ജലസേചനം ചെയ്യണം. ചെറിയ മഗ്ഗില്‍ എടുത്തു തളിച്ച് കൊടുക്കുന്നതാണ് നല്ലത്. വെള്ളം ഒഴിക്കല്‍ ഒരുപാടാകരുത്. രാവിലെയും വൈകിട്ടും നനയ്ക്കാം. ചീര വിത കഴിഞ്ഞു ശ്രദ്ധിക്കണം. ഉറുമ്പ് കൊണ്ട് പോകാന്‍ സാധ്യത ഉണ്ട്. അത് ഒഴിവാക്കാന്‍, അല്‍പ്പം മണ്ണെണ്ണ/ഡീസല്‍ ഒരു തുണിയില്‍ മുക്കി ഗ്രോ ബാഗിന്റെ ചുറ്റും പുരട്ടുക. ഇങ്ങിനെ ചെയ്താല്‍ ഉറുമ്പ് അടുക്കില്ല. വളരെ കുറച്ചു അളവില്‍ എടുത്തു പുരട്ടിയാല്‍ മതി.
ഗ്രോ ബാഗില്‍ വിത്തുകള്‍ മുളച്ചു വരുമ്പോള്‍ വളം ഒന്നും ചേര്‍ക്കരുത്, നമ്മള്‍ ഇട്ട ചാണകപ്പൊടി ഒക്കെ മതി തൈകള്‍ കരുത്തോടെ വളരാന്‍ . രണ്ടാഴ്ച കഴിഞ്ഞു വേണമെങ്കില്‍ ചാണകപ്പൊടി/ മണ്ണിര കമ്പോസ്റ്റ് ഇട്ടു കൊടുക്കാം. മണ്ണിര കമ്പോസ്റ്റ് കിട്ടുന്നില്ല എങ്കില്‍ , നമ്മുടെ പറമ്പിലെ നാടന്‍ മണ്ണിര ഇടുന്ന വേസ്റ്റ് ഉപയോഗിക്കാം. അത് നന്നായി പൊടിച്ചു ഇട്ടു കൊടുക്കുക.