Categories: പയര്‍

കുറ്റിപ്പയര്‍ കൃഷി രീതി – Bush Snake Bean Cultivation Using Organic Methods

ജൈവ വളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കുറ്റിപ്പയര്‍ കൃഷി രീതി

Payar krishi Kerala

പയര്‍ , ചിലയിടങ്ങളില്‍ അച്ചിങ്ങ എന്നും അറിയപ്പെടുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ്. കുറ്റിപ്പയര്‍ കൃഷി രീതി തുടക്കക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന പയര്‍ പലയിനങ്ങള്‍ ഉണ്ട്, കുറ്റി പയര്‍ , ഭാഗികമായി പടരുന്നവ, വള്ളി പയര്‍ . നമുക്ക് ആദ്യം കുറ്റിപയര്‍ പരിചയപ്പെടാം. ഇവര്‍ക്ക് പടര്‍ന്നു കയറാന്‍ പന്തലും താങ്ങും ഒന്നും വേണ്ട.

ഭാഗികമായി പടരുന്ന കുറ്റിപയര്‍ ഇനങ്ങള്‍ ആണ് കനകമണി, കൈരളി, വരൂൺ, അനശ്വര തുടങ്ങിയവ. ഇതില്‍ തന്നെ കനകമണി ആണ് എനിക്ക് ഏറെ പ്രിയം. വലുപ്പമുള്ള കായകള്‍ , കൂടുതല്‍ കാലം വിളവ്‌ , അധികം പരിപാലനം ആവശ്യമില്ല ഇതൊക്കെ ആണ് മേന്മകള്‍ . ഗ്രോ ബാഗ് / ചട്ടി / പ്ലാസ്റ്റിക്‌ ചാക്ക് ഇവയിലൊക്കെ പയര്‍ കൃഷി ചെയ്യാം.

Payar krishi Kerala

വിത്ത് പാകി ആണ് തൈകള്‍ മുളപ്പിക്കുക. വിത്ത് നേരിട്ട് തടങ്ങളില്‍ പാകുകയും ചെയ്യാം. വിത്ത് പാകി പറിച്ചു നടുകയാണെങ്കില്‍ , മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞ ശേഷം മാറ്റി നടാം. ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക. ഇനി നേരിട്ടാണെങ്കില്‍ തടങ്ങളില്‍ 3-4 വിത്തുകള്‍ ഇടുക, വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള മാത്രം നിര്‍ത്തുക. നടുന്നതിന് മുന്‍പ് വിത്തുകള്‍ അര മണിക്കൂര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്.

വിത്തുകള്‍ വേഗം മുളക്കാന്‍ ഇത് സഹായിക്കും. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ ആകരുത്. തടത്തില്‍ നനവ്‌ ഉണ്ടാകണം. രാവിലെയും വൈകുന്നേരവും ചെറുതായി നനച്ചു കൊടുക്കാം. വിത്ത് പാകിയ ശേഷം ഒരു ഓലമടല്‍ പകുതി വെട്ടി ഇട്ട് തടം സംരക്ഷിക്കാം.

Download Malayalam Krishi App

കുറ്റിപ്പയര്‍ കൃഷി ചെയ്യുമ്പോള്‍ താഴെ നിലത്താണ് നടുന്നതെങ്കില്‍ തടം എടുക്കണം, മണ്ണ് നന്നായി കിളച്ചു അടിവളം ആയി ഉണങ്ങിയ ചാണകപ്പൊടി ,എല്ലുപൊടി കൂടെ ഒരു ചെടിക്ക് 100 ഗ്രാം എന്ന കണക്കില്‍ വേപ്പിന്‍ പിണ്ണാക്കും ഇടാം. വേനല്‍ക്കാലത്ത് വെള്ളം തടത്തില്‍ സംരക്ഷിക്കാന്‍ ഇവിടെ നേരത്തെ സൂചിപ്പിച്ച സി പോം ഇടുന്നതും നല്ലതാണ്. വൈകുന്നേരം വേണം പയര്‍ പറിച്ചു നടാന്‍ . രണ്ടു നേരവും മിതമായി നനക്കാം. നട്ടു കഴിഞ്ഞു കുറച്ചു ദിവസത്തേക്ക് വളം ഒന്നും വേണ്ട. മുകളില്‍ സൂചിപ്പിച്ച സി പോം ഉണ്ടെകില്‍ അത് തന്നെ ധാരാളം.

ചെടി വളര്‍ന്നു ഒരു രണ്ടു-മൂന്നു ആഴ്ചക്ക് ശേഷം കടല പിണ്ണാക്ക് കൊടുക്കാം. ചെടി ഒന്നിന് 50-100 ഗ്രാം , കുറച്ചു വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് (ഉറുമ്പിനെ അകറ്റാന്‍ ) ചെടിയുടെ ചുവട്ടില്‍ നിന്നും ഒരടി മാറി (ചെടിയുടെ വേരുകള്‍ മുറിയാതെ) മണ്ണ് മാറ്റി ഇട്ടു കൊടുക്കാം. പയറിനു ചെയ്യാവുന്ന ഏറ്റവും മികച്ച വളം ആണിത്. രണ്ടാഴ്ച്ച കൂടുബോള്‍ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) ചുവട്ടില്‍ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ഫിഷ്‌ അമിനോ ആസിഡ്, കടല പിണ്ണാക്ക് (ഒന്ന് രണ്ടു പിടി) വെള്ളത്തില്‍ 2-3 ദിവസം ഇട്ടു പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ചത് ഒക്കെ വളമായി നല്‍കാം. കൃത്യമായ ഇടവേളകളില്‍ ഇവ നല്‍കുക.

കീടബാധ

മുഞ്ഞയുടെ ആക്രമണം ഉണ്ടാകാറുണ്ട് , പുളിയുറുമ്പ് പ്രയോഗം നടത്താം. തണ്ട് തുരപ്പന്‍ , ഇതിനെ പ്രതിരോധിക്കുന്നത് തന്നെ നല്ലത്. തടത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിടുക, ഇടയ്ക്ക് വേപ്പെണ്ണ എമല്‍ഷന്‍ തളിക്കുക. കാ പൊഴിച്ചില്‍ – ചെടിയുടെ ആരോഗ്യക്കുറവ് കൊണ്ടും ചൂട് കൊണ്ടും കായ പൊഴിയാം. കീടങ്ങള്‍ അകറ്റാന്‍ ഗോമൂത്രത്തില്‍ കാന്താരി മുളക് അരച്ചത്‌ ചേര്‍ത്ത് നേര്‍പ്പിച്ചത് സ്പ്രേ ചെയ്യാം.

ടിപ് – കുറ്റിപ്പയര്‍ കൃഷി ചെയ്യുമ്പോള്‍ കായകള്‍ അധികം മൂക്കുന്നതിനു മുന്‍പ് പറിക്കുക, വിളയാന്‍ നിര്‍ത്തിയാല്‍ കായഫലം കുറയും.

making pukayila kashayam

കമന്‍റുകള്‍

കമന്‍റുകള്‍

Share

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

ടെറസ്സ് കൃഷി - സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ പച്ചക്കറിചെടികൾക്ക്…

2 years ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

2 years ago

മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala

കൃഷിപാഠം വീഡിയോ സീരീസ് - മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം…

3 years ago

പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം

ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…

3 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

3 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

4 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S