വളരെ ചുരുങ്ങിയ ചെലവില്‍ നിര്‍മിക്കാവുന്ന ഒരു ഹോം കമ്പോസ്റ്റ് യുണിറ്റിനെക്കുറിച്ച് പറയാം. അടുക്കളയിലെ അഴുകുന്ന അവശിഷ്ട്ടങ്ങള്‍ ഇതിനായി ഉപയോഗിക്കാം. പച്ചക്കറി വേസ്റ്റ് , ഭക്ഷണ അവശിഷ്ട്ടങ്ങള്‍ ഒക്കെ ഇതിനായി ഉപയോഗിക്കാം. കടലാസ് , പ്ലാസ്റ്റിക് , ഉള്ളിതോലി , നാരങ്ങ തോട് ഒക്കെ ഒഴിവാക്കുക. രണ്ടു മണ്‍കലങ്ങള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ബക്കെറ്റ് എടുകുക. ഏകദേശം 20 ലിറ്റര്‍ എങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നവ വേണം. പെയിന്‍റ് വരുന്ന വലിയ പ്ലാസ്റ്റിക് ബക്കെറ്റ് നല്ലതാണ്. ഇതിന്റെ അടിയില്‍ 4-6 ചെറിയ ദ്വാരങ്ങള്‍ ഇടുക. വെസ്റ്റിലെ വെള്ളം ഊര്‍ന്നു താഴെ വീഴാന്‍ ആണിത്. ഇവ രണ്ടും 15 സെന്റി മീറ്റര്‍ ഉയരമുള്ള വെവ്വേറെ ഇരുമ്പ് സ്റ്റാന്‍ഡില്‍ വെക്കുക. പകരം ഇഷ്ടിക ഉപയോഗിച്ചു വേണെങ്കിലും ഇവ ഉറപ്പിക്കാം.
ഇനി പത്രത്തിന് താഴെ ഊറിവരുന്ന വെള്ളം ശേഖരിക്കാന്‍ ഒരു ചെറിയ പാത്രം വെക്കാം.ഇനി അടുക്കള മാലിന്യം ദിവസവും ഇതിലെ ഒരു പാത്രത്തില്‍ ഇട്ടു കൊടുക്കാം. ഒന്നാമത്തെ പാത്രം നിറയുന്നത് വരെ മാലിന്യ നിക്ഷേപം തുടരാം. ഒന്ന് – രണ്ടു മാസം കൊണ്ട് ഒരു പാത്രം നിറയും. അതിനു ശോഷം രണ്ടാമത്തെ പാത്രത്തില്‍ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങുക. ആദ്യപാത്രം രണ്ടുമാസത്തേക്ക് വെറുതെ ഇടുക. രണ്ടുമാസത്തിന് ശേഷം ആദ്യ പത്രത്തിലെ കമ്പോസ്റ്റ് ഉപയോഗത്തിന് പാകമായിരിക്കും. ഈ കമ്പോസ്റ്റ് വളമായി ഉപയോഗിക്കാം. ഊര്‍ന്നിറങ്ങിയ വെള്ളം അതിന്റെ രണ്ടിരട്ടി വെള്ളം ചേര്‍ത്ത് വെര്‍മിവാഷായി ഉപയോഗിക്കാം.
കമന്‍റുകള്‍
ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…
Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…
കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…
ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…
മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം - ഗ്രോ ബാഗിലെ വളപ്രയോഗം ഗ്രോ ബാഗ് ,…
ടെറസിലെ കൈതച്ചക്ക കൃഷി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും…