വീഡിയോകള്‍

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം – mint growing at home

ഗ്രോ ബാഗിലെ പുതിന കൃഷി

ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് ഇനി വെറുതെ കളയണ്ട, അടുത്ത തവണ നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിന്നും പൊതിന കറികളില്‍ ചേര്‍ക്കാം, mint growing home. തണ്ടുകള്‍ ഉപയോഗിച്ചാണ്‌ ഇവയുടെ കൃഷി, ഒന്ന് ശ്രദ്ധിച്ചാല്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന വിഷമടിച്ച പൊതിനയുടെ ഉപയോഗം ഇല്ലാതാക്കാന്‍ കഴിയും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള മണ്ണില്‍ പുതിന നന്നായി വളരും, കാര്യമായ പരിചരണം ആവശ്യമില്ല താനും.

ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ വല്ലപ്പോഴും കൊടുത്താല്‍ ഇഷ്ട്ടം പോലെ ഫ്രഷ്‌ puthina നമുക്കും കൃഷി ചെയ്യാം. കറികള്‍ക്ക് രുചി കൂട്ടുക എന്നതിനപ്പുറം പുതിനയ്ക്ക് ഔഷധ പ്രാധാന്യവുമുണ്ട്. ഉദരസംബന്ധമായ ഏതു രോഗത്തിനും ഇത് നല്ലൊരു ഔഷധമാണ്. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ ഒഴിവാക്കാനും കരള്‍, വൃക്ക, മൂത്രസഞ്ചിയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവയ്ക്കും puthina സഹായിക്കും. ഭാഗികമായി തണലും, മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്.

കൃഷി രീതി

തണ്ടുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യാം എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ, ചെറിയ കവറുകള്‍ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ മണ്ണും ജൈവ വളങ്ങളും (ഉണങ്ങി പൊടിഞ്ഞ ചാണകം നല്ലത്) നിറയ്ക്കുക. അതിലേക്കു പുതിനയുടെ തണ്ടുകള്‍ നടുക, മിതമായി നനച്ചു കൊടുക്കുക. ഇവ തണലത്തു തന്നെ സൂക്ഷിക്കുക, കുറച്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ മുളച്ചു തുടങ്ങും. ചെറിയ കവറുകളില്‍ നട്ട തണ്ടുകള്‍ വളര്‍ന്ന ശേഷം മണ്ണിലേക്ക് അല്ലെങ്കില്‍ ഗ്രോ ബാഗ് , ചട്ടികള്‍ ഇവയിലേക്കു മാറ്റി നടാം. വളര്‍ച്ച തുടങ്ങിയശേഷം ഭാഗികമായി സൂര്യ പ്രകാശം കിട്ടുന്ന ഇടങ്ങളിലേക്ക് ചട്ടികള്‍ മാറ്റുക.

easy way to grow mint leaves at home

പലരും ഈ രീതി പിന്തുടര്‍ന്ന് പരാജയപെടാറുണ്ട്, എനിക്കും കുറെയധികം തവണ പരീക്ഷിച്ച ശേഷമാണ് ചെടികള്‍ പിടിച്ചു കിട്ടിയത്. ഞാന്‍ തണ്ടുകള്‍ പല രീതിയില്‍ നടുകയാണ്‌ അവസാനം ചെയ്തത്, ചിലത് നേരെ കുത്തി നിര്‍ത്തി. മറ്റു ചിലവ ചരിച്ചു കിടത്തി മുകളില്‍ മണ്ണിട്ടു (തണ്ടിന്റെ ഒരു ഭാഗം മണ്ണിനു മുകളില്‍ നിര്‍ത്തി, ആദ്യ ചിത്രം നോക്കുക). 2 ആഴ്ച കൊണ്ട് തന്നെ പുതിന നന്നായി വളര്‍ന്നു തുടങ്ങി. നമ്മുടെ യൂടൂബ് ചാനലില്‍ (click here to subscribe malayalam agriculture videos) ഇത് സംബന്ധിച്ച വീഡിയോകള്‍ കുറെയധികം ഇട്ടിട്ടുണ്ട്.

mint growing home Youtube videos

This article is about easy way to growing mint leaves at home vegetable garden. we are using it’s cutting, fill small covers or grow bags with potting mix. it contains soil and other organic fertilizers, rotten cow dung is ideal. put the stems, i have tried this method several times and succeed after several attempts. lay some cutting horizontal ans some other vertical, please refer first picture for clarification. we can grow pothina in home terrace garden without any special care. mint having many medical values, it’s ideal for all stomach deceases like acidity etc.

Solutions For Tomato Bacterial Wilt

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

ടെറസ്സ് കൃഷി - സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ പച്ചക്കറിചെടികൾക്ക്…

2 years ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

2 years ago

മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala

കൃഷിപാഠം വീഡിയോ സീരീസ് - മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം…

3 years ago

പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം

ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…

3 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

3 years ago

ഗ്രോ ബാഗിലെ വളപ്രയോഗം – List Of Organic Fertilizers For Grow Bag

മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം - ഗ്രോ ബാഗിലെ വളപ്രയോഗം ഗ്രോ ബാഗ്‌ ,…

4 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S