ഇലതീനി പുഴുക്കള്‍ – Leaf Eating Insects Attack In Vegetable Plants

ഇലതീനി പുഴുക്കളുടെ അക്രമണം എങ്ങിനെ പ്രതിരോധിക്കാം

Leaf Eating Insects Attack In Vegetable Plants

പൂര്‍ണ്ണമായും ജൈവ കൃഷി രീതി അവലംബിക്കുമ്പോള്‍ നാം കൂടുതല്‍ ശ്രദ്ധിക്കണം. കൃത്യമായ നിരീക്ഷണം ഇല്ലെങ്കില്‍ നട്ടു നനച്ചു വളര്‍ത്തുന്ന പച്ചക്കറികളെ കീടങ്ങള്‍ ആക്രമിച്ചു നശിപ്പിക്കും. അടുത്തിടെ ഞാന്‍ നട്ട കോളി ഫ്ലവര്‍ ചെടികളില്‍ കണ്ട ഇല തീനി പുഴുക്കള്‍ ആണ് ഇവ. ഒറ്റ ദിവസം കൊണ്ട് 2 ഇലകള്‍ തീര്‍ത്തു കളഞ്ഞു. ഭാഗ്യത്തിന് ശ്രദ്ധയില്‍ പെട്ടു, അവയെ നശിപ്പിക്കാന്‍ സാധിച്ചു. ഇപ്പോള്‍ ജൈവ കീടനാശിനികള്‍ പോലും അങ്ങിനെ ഉപയോഗിക്കാറില്ല. പകരം ദിവസവും രണ്ടു നേരം ചെടികളെ ശ്രദ്ധിക്കുന്നു. കണ്ടെതുന്നവയെ എടുത്തു നശിപ്പിച്ചു കളയുന്നു. ഇലതീനി പുഴുക്കളെ പ്രതിരോധിക്കാന്‍ ജൈവ കീടനാശിനികള്‍ ഉണ്ട്. പലതും ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

മലയാളം കൃഷി പോസ്റ്റ്‌

അടുത്തിടെ പോസ്റ്റ്‌ ചെയ്ത ഗോമൂത്ര കാന്താരി മുളക് മിശ്രിതം ഇലതീതി പുഴുക്കള്‍ക്കെതിരെ ഏറെ ഫലപ്രദം ആണ്.നാറ്റപൂച്ചെടി മിശ്രിതം, കിരിയത് സോപ്പ് വെളുത്തുള്ളി മിശ്രിതം ഇവയും ഇലതീനി പുഴുക്കള്‍ക്കെതിരെ പ്രയോഗിക്കാം. ഇവ സ്പ്രേ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം ഇലകളുടെ അടിവശത്ത് വേണം കൂടുതല്‍ പ്രയോഗിക്കേണ്ടത്. 10 ദിവസം കൂടുമ്പോള്‍ ഉപയോഗിക്കാം. വീര്യം കൂടിപ്പോകാതെ ശ്രദ്ധിക്കണം. നന്നായി വെയില്‍ ഉള്ളപ്പോള്‍ സ്പ്രേ ചെയ്യുക.സോപ്പ് എളുപ്പത്തില്‍ പറ്റിപ്പിടിക്കാന്‍ ആണ് ഇത്. സ്പ്രേ ചെയ്യുന്നതിന് മുന്‍പ് ചെടികള്‍ക്ക് ജലസേചനം ചെയ്യുന്നതും നല്ലതാണ്.

ടെറസ്സ് കൃഷി

This article is about leaf attacking insects, we can prevent this using organic methods. with the help of organic pesticides we can prevent these kind of attacks. please browse our old posts for more details about organic farming tips. we have publishing content in malayalam and english. subscribe to us, follow us on social media etc for all the latest updates. krishipadam.com is publishing content about organic farming.

Pest Control in Terrace Garden

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

ടെറസ്സ് കൃഷി - സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ പച്ചക്കറിചെടികൾക്ക്…

2 years ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

2 years ago

മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala

കൃഷിപാഠം വീഡിയോ സീരീസ് - മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം…

3 years ago

പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം

ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…

3 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

3 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

4 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S