ചെമ്പരത്തിപൂവ് കൊണ്ട് എങ്ങിനെ ഒരു ആരോഗ്യധായകമായ ശീതള പാനീയം തയാറാക്കാം. ഈ വേനല്‍ കാലത്ത് നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ടുള്ള പാനീയങ്ങള്‍ ഉപയോഗിക്കാം. നമുക്ക് ഏറ്റവും പരിചിതമായ ചെമ്പരത്തി കൊണ്ട് നല്ല ഒരു സ്ക്വാഷ് ഉണ്ടാക്കാം. ചുവന്ന നാടന്‍ ചെമ്പരത്തിപൂവാണ് ഇതിലെ പ്രധാന ചേരുവ. ചെമ്പരത്തിയില കൊണ്ട് തലയില്‍ തേക്കുന്ന താളിയെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. ചെമ്പരത്തിപൂവ് കൊണ്ട് എങ്ങിനെ രുചികരമായ പാനീയം തയ്യാറാക്കാം എന്ന് നോക്കാം.
വേണ്ട ചേരുവകള്‍
1, ചെമ്പരത്തിപൂവ് – 5 ഗ്രാം
2, വെള്ളം – 250 മില്ലി
3, പഞ്ചസാര – 100 ഗ്രാം
ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെമ്പരത്തിപൂവ് ഇട്ടു നന്നായി തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം തീ കേടുത്തുക. ഒരു പാട് നേരം തിളപ്പിക്കണ്ട. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. ഇനി പഞ്ചസാര ചേര്‍ക്കാം. ചെറിയ തീയില്‍ ചൂടാക്കുക, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക. സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കാം. തണുത്തു കഴിഞ്ഞാല്‍ കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
നാരങ്ങ വെള്ളം ഉണ്ടാക്കുബോള്‍ കൂടെ ഈ ചെമ്പരത്തിപൂവ് സിറപ്പ് കൂടി ചേര്‍ക്കാം. നല്ല രുചികരമായ കൂടെ ആരോഗ്യപ്രദമായ ഒരു പാനീയം ആണിത്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക.
കമന്‍റുകള്‍
ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…
Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…
കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…
ഫിഷ് അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…
മട്ടുപ്പാവ് തോട്ടത്തില്‍ നിന്നും മികച്ച വിളവു നേടുവാന്‍ എന്തൊക്കെ ചെയ്യണം - ഗ്രോ ബാഗിലെ വളപ്രയോഗം ഗ്രോ ബാഗ് ,…
ടെറസിലെ കൈതച്ചക്ക കൃഷി വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും…