ചെമ്പരത്തി പൂവ് കൊണ്ട് ശീതള പാനീയം – Hibiscus Syrup

ചെമ്പരത്തി പൂവ് സ്ക്വാഷ്‌

ചെമ്പരത്തി പൂവ് കൊണ്ട് ശീതള പാനീയം
Hibiscus Syrup

ചെമ്പരത്തിപൂവ് കൊണ്ട് എങ്ങിനെ ഒരു ആരോഗ്യധായകമായ ശീതള പാനീയം തയാറാക്കാം. ഈ വേനല്‍ കാലത്ത് നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിച്ചു കൊണ്ടുള്ള പാനീയങ്ങള്‍ ഉപയോഗിക്കാം. നമുക്ക് ഏറ്റവും പരിചിതമായ ചെമ്പരത്തി കൊണ്ട് നല്ല ഒരു സ്ക്വാഷ്‌ ഉണ്ടാക്കാം. ചുവന്ന നാടന്‍ ചെമ്പരത്തിപൂവാണ് ഇതിലെ പ്രധാന ചേരുവ. ചെമ്പരത്തിയില കൊണ്ട് തലയില്‍ തേക്കുന്ന താളിയെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാകും. ചെമ്പരത്തിപൂവ് കൊണ്ട് എങ്ങിനെ രുചികരമായ പാനീയം തയ്യാറാക്കാം എന്ന് നോക്കാം.

വേണ്ട ചേരുവകള്‍

1, ചെമ്പരത്തിപൂവ് – 5 ഗ്രാം
2, വെള്ളം – 250 മില്ലി
3, പഞ്ചസാര – 100 ഗ്രാം

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ചെമ്പരത്തിപൂവ് ഇട്ടു നന്നായി തിളപ്പിക്കുക. ഒന്ന് തിളച്ച ശേഷം തീ കേടുത്തുക. ഒരു പാട് നേരം തിളപ്പിക്കണ്ട. ഏകദേശം 15 മിനിറ്റ് വെക്കുക. ഇനി ഇത് അരിച്ചെടുക്കുക, തിരികെ വീണ്ടും പാത്രത്തിലേക്ക് ഒഴിക്കുക. ഇനി പഞ്ചസാര ചേര്‍ക്കാം. ചെറിയ തീയില്‍ ചൂടാക്കുക, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക. സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കി കൊണ്ടിരിക്കുക. സിറപ്പ് പരുവം ആയാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കാം. തണുത്തു കഴിഞ്ഞാല്‍ കുപ്പിയില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

നാരങ്ങ വെള്ളം ഉണ്ടാക്കുബോള്‍ കൂടെ ഈ ചെമ്പരത്തിപൂവ് സിറപ്പ് കൂടി ചേര്‍ക്കാം. നല്ല രുചികരമായ കൂടെ ആരോഗ്യപ്രദമായ ഒരു പാനീയം ആണിത്. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക.

Purchase Vegetable Seeds Online
Purchase Vegetable Seeds Online

കമന്‍റുകള്‍

കമന്‍റുകള്‍