കേരളത്തിലെ നദികൾ, തോടുകൾ, കായലുകൾ എന്നിവ വൈവിധ്യമാർന്ന ശുദ്ധജല മത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങളാണ്. ഓരോ പ്രദേശത്തും വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന നിരവധി പുഴമത്സ്യങ്ങൾ കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെയും ഭക്ഷ്യസംസ്കാരത്തിന്റെയും പ്രധാന ഭാഗമാണ്.
ഈ പോസ്റ്റിൽ കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന പ്രധാന പുഴമത്സ്യങ്ങളുടെ ചിത്രങ്ങളും പ്രാദേശിക പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യങ്ങളെ തിരിച്ചറിയാൻ ആഗ്രഹിക്കുന്നവർക്കും മത്സ്യബന്ധനത്തിൽ താൽപര്യമുള്ളവർക്കും വിദ്യാർത്ഥികൾക്കും പ്രകൃതിസ്നേഹികൾക്കും ഈ ശേഖരം ഉപകാരപ്പെടും.
📋 കേരളത്തിൽ ലഭിക്കുന്ന പ്രധാന പുഴമത്സ്യങ്ങൾ
കേരളത്തിലെ നദികളിലും ശുദ്ധജലാശയങ്ങളിലും സാധാരണയായി കാണപ്പെടുന്ന ചില പ്രധാന മത്സ്യങ്ങൾ:
- 🐟 വരാൽ
- 🐟 ആരൽ
- 🐟 പള്ളത്തി
- 🐟 മുരശ്
- 🐟 വാള
- 🐟 കാരി
- 🐟 കല്ലുമുട്ടി
- 🐟 വാഹ
- 🐟 കുറുവ
- 🐟 പരൽ
- 🐟 തൂളി
- 🐟 കട്ടള
- 🐟 കരിമീൻ
- 🐟 വയമ്പ്
- 🐟 മഞ്ഞക്കൂരി
- 🐟 മലഞ്ഞിൽ
- 🐟 ചെമ്പല്ലി
- 🐟 കോലാ
- 🐟 മുതുക്കിലാ
- 🐟 മുള്ളി
- 🐟 മുഷി
🖼️ കേരള പുഴമത്സ്യങ്ങളുടെ ചിത്രങ്ങൾ
ആരകൻ – ആരല്‍ എന്ന പേരിലും ഇവ അറിയപെടുന്നു. പനയാരകന്‍ എന്നത് ആരകന്റെ വലിയ വിഭാഗമാണ്. അഴുക്ക് നിറഞ്ഞ സാഹചര്യത്തിൽ വസിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ആരകന്‍ പൊത്തുകളിലും മറ്റും കയറി ഇരിക്കാറുണ്ട്. പാമ്പിന്റെ രൂപമാണ് ഈ പുഴ മത്സ്യത്തിന്. കൂര്‍ത്ത മുഖമാണ്, മഞ്ഞ നിറത്തില്‍ കാണപ്പെടുന്നു, ഭക്ഷ്യയോഗ്യമാണ്.
Fish Names Kerala
ബ്ലാഞ്ഞിൽ – തല മീൻ പോലെയും ഉടൽ പാമ്പു പോലെ യുമുള്ള വലഞ്ഞില്‍ അഥവാ ബ്ലാഞ്ഞിൽ രണ്ടു മൂന്നടി നീളമുള്ള ഒരു പുഴ മത്സ്യമാണ്.
കോലാ – നീണ്ട മൂക്കുള്ള വെള്ളത്തിന്റെ മുകള്‍ഭാഗത്ത് കാണപ്പെടുന്ന മത്സ്യമാണ് കോലാ. ഇതേ രൂപത്തില്‍ മൊരശ് എന്നൊരു മത്സ്യം കൂടിയുണ്ട് , കോലാ മീനിനു കൊമ്പ് പോലെ രണ്ടു വായ ഭാഗം ആണു മൊരശിന് ഒരു കൊമ്പ് മാത്രം.
ചേറ് മീൻ – ഓറഞ്ച് നിറംകലർന്ന കറുപ്പ് നിറമുള്ള ഈ മത്സ്യം ചേറിൽ വസിക്കുന്നതിനിഷ്ടപ്പെടുന്നു.വലിയ കുളങ്ങളിലും, പാറനിറഞ്ഞ നദികളിലും കാണപ്പെടുന്നു. ഇതിന്റെ മാംസത്തിനും ചേറിന്റെ രുചി അനുഭവപ്പെടാറുണ്ട്.
വരാൽ കുടുംബം – ബ്രാൽ, കൈച്ചൽ എന്നൊക്കെ അറിയപ്പെടാറുണ്ട് വരാല്‍ മത്സ്യങ്ങള്‍. പുള്ളിവരാൽ, വാകവരാൽ ഇവയൊക്കെ വരാൽ കുടുംബത്തില്‍പ്പെട്ടതാണ്.
കരിമീൻ – കേരളം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുക കരിമീന്‍ ആണു. ഇവ പുഴകളില്‍ കാണപ്പെടാറുണ്ട് എങ്കിലും കായലുകളിലാണ് കൂടുതലായും കണ്ടു വരുന്നത്.
പള്ളത്തി – രണ്ടിഞ്ച് വലിപ്പമുള്ള ഈ കേരള പുഴമീന്‍ കരിമീനിന്റെ ചെറിയപതിപ്പാണ്, മഞ്ഞ കളര്‍ ഉള്ളവയെ മഞ്ഞപള്ളത്തി എന്ന് വിളിക്കുന്നു.
കല്ലെടമുട്ടി – കരിപ്പിടി, കല്ലേമുട്ടി, കല്ലട, കല്ലത്തി, കറൂപ്പ്, കല്ലേമുട്ടി, കരട്ടി, കൈതമുള്ളൻ എന്നിങ്ങിനെ പല പ്രാദേശിക പേരുകളിലും ഈ പുഴ മീനുകള്‍ അറിയപ്പെടുന്നു. അഴുക്ക് സാഹചര്യങ്ങളിൽ വസിക്കുന്നതിന് താല്പര്യപ്പെടുന്ന കല്ലേമുട്ടി കരയിലിട്ടാലും പെട്ടെന്ന് ചാവുകയില്ല. തോടുകളിലും കുളങ്ങളിലും സുലഭമായി കണ്ടുവരുന്ന ഇവ ചൂണ്ടയില്‍ ധാരാളം ലഭിക്കുന്നു.
തൂളി – ധാരാളം ചെറിയ മുള്ളുകളുള്ള ശുദ്ധജലമത്സ്യമാണ് തൂളി , ചെറിയ ചെതുമ്പലും വെള്ളി നിറവുമുള്ള ഇവ ഒരടിവരെ നീളം വെക്കുന്നു.
പരൽ കുടുംബം – കുയിൽ മത്സ്യം, കുറുവ, മുണ്ടത്തി, കുറുക, പരൽ, കൂരൽ, ചെങ്കണിയാൻ, ചെമ്പാലൻ കൂരൽ, വയമ്പ് മീൻ, വാഴക്കാവരയൻ തുടങ്ങിയവ

മുഷി കുടുംബം – Cat fish family
ആറ്റുവാള, ഏരിവാള, കാരി, കൂരി (ഏട്ട), ചൊട്ടാവാള (ധർമ്മൻ) മഞ്ഞക്കൂരി, മുഷി മുഴി, മുഴു, മുശി, വാള തുടങ്ങിയവ.
ചെമ്പല്ലി, രോഹു, കട്‌ല, തിലാപ്പിയ, കാർപ്പ് (ഗ്രാസ് കാർപ്പ്), ആഫ്രിക്കൻ വാള, വട്ടവൻ, തുപ്പലുകുത്തി തുടങ്ങിയവും കേരളത്തില്‍ ലഭ്യമായ പുഴ മീനുകളാണ്.











🌊 കേരളത്തിലെ പുഴമത്സ്യങ്ങളുടെ പ്രാധാന്യം
കേരളത്തിലെ ശുദ്ധജല മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമെന്നതിലുപരി നമ്മുടെ നദീ ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളുമാണ്.
പ്രധാന സവിശേഷതകൾ
- 🌿 കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെ ഭാഗമാണ്.
- 🎣 മത്സ്യബന്ധന മേഖലയിലെ പ്രധാന വിഭവം.
- 🍽️ പരമ്പരാഗത കേരള ഭക്ഷണത്തിന്റെ പ്രധാന ഘടകം.
- 🌊 നദികളുടെയും തോടുകളുടെയും ആവാസവ്യവസ്ഥ സംരക്ഷിക്കാൻ സഹായിക്കുന്ന ജീവിവർഗങ്ങൾ.
- 📚 വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപകാരപ്രദമായ പഠനവിഷയം.
🍛 കേരളത്തിന്റെ ഭക്ഷ്യസംസ്കാരവും പുഴമത്സ്യങ്ങളും
കേരളത്തിലെ വിവിധ ജില്ലകളിൽ പുഴമത്സ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. വരാൾ, കരിമീൻ, വാള തുടങ്ങിയ മത്സ്യങ്ങൾ കറി, പൊരിച്ചത്, പൊള്ളിച്ചത് എന്നിവയായി വ്യാപകമായി ഉപയോഗിക്കുന്നു.
ചില മത്സ്യങ്ങൾ പ്രത്യേക പ്രദേശങ്ങളിൽ മാത്രമേ സാധാരണയായി ലഭിക്കാറുള്ളൂ. അതിനാൽ ഓരോ പ്രദേശത്തിനും സ്വന്തമായ മത്സ്യബന്ധന പാരമ്പര്യവും പ്രാദേശിക പേരുകളും നിലനിൽക്കുന്നു.
📸 ചിത്രശേഖരത്തിന്റെ പ്രയോജനം
ഈ ചിത്രശേഖരം സഹായകരമാകുന്നത്:
| 🧑🎓 ഉപയോഗം | 📌 പ്രയോജനം |
|---|---|
| 🎓 വിദ്യാർത്ഥികൾ | മത്സ്യങ്ങളെ തിരിച്ചറിയാൻ |
| 🎣 മത്സ്യബന്ധന പ്രേമികൾ | വിവിധ ഇനങ്ങൾ മനസ്സിലാക്കാൻ |
| 🌿 പ്രകൃതി സ്നേഹികൾ | കേരളത്തിന്റെ ജൈവവൈവിധ്യം അറിയാൻ |
| 📷 ഫോട്ടോഗ്രാഫർമാർ | മത്സ്യ ഇനങ്ങളെ തിരിച്ചറിയാൻ |
| 🍽️ പൊതുജനങ്ങൾ | പ്രാദേശിക മത്സ്യങ്ങളുടെ പേരുകൾ മനസ്സിലാക്കാൻ |
📝 ശ്രദ്ധിക്കുക
- 📍 ഒരേ മത്സ്യത്തിന് വിവിധ ജില്ലകളിൽ വ്യത്യസ്ത പ്രാദേശിക പേരുകൾ ഉണ്ടായേക്കാം.
- 🌊 മത്സ്യങ്ങളുടെ ലഭ്യത കാലാവസ്ഥ, നദിയുടെ സ്വഭാവം, ജലനിരപ്പ് എന്നിവയെ ആശ്രയിച്ച് മാറാം.
- 🐟 ഈ പോസ്റ്റ് കേരളത്തിൽ സാധാരണയായി അറിയപ്പെടുന്ന പുഴമത്സ്യങ്ങളെ പരിചയപ്പെടുത്തുന്നതിനായാണ് തയ്യാറാക്കിയിരിക്കുന്നത്.
🌍 English Summary
Kerala River Fish Images – High Clarity Images of Freshwater Fish Found in Kerala
This collection showcases high-quality images of popular freshwater fish found in the rivers, streams, and inland water bodies of Kerala. It includes commonly known species such as Varal, Pearl Spot (Karimeen), Vaal, Paral, Aaral, and many other locally recognized fish. The gallery serves as a useful reference for students, anglers, nature enthusiasts, and anyone interested in Kerala’s rich freshwater biodiversity. Since local fish names may vary across different regions of Kerala, this guide helps readers identify and learn more about these important native fish species.















