0

കൊക്കോ പീറ്റ് (ചകിരി ചോറ്) ഉപയോഗിച്ചുള്ള കൃഷി രീതി – Usage of Coco Peat

Terrace Gardening Tips – കൊക്കോ പീറ്റ് ഉപയോഗിച്ചുള്ള കൃഷി രീതി

ഗ്രോ ബാഗിനെക്കുറിച്ചും അതിലെ നടീല്‍ മിശ്രിതത്തെ ക്കുറിച്ചും പറഞ്ഞപ്പോള്‍ ചകിരി ചോറ് നെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. തോണ്ടില്‍ നിന്നും നേരിട്ട് എടുക്കുന്ന ചകിരി ചോറിന്റെ കാര്യമല്ല ഇവിടെ പറയുന്നത്. കൃഷി ആവശ്യത്തിനായി പ്രോസെസ്സ് ചെയ്തു വരുന്ന കൊക്കോ പീറ്റ് ന്റെ കാര്യം ആണ്. പ്രകൃതിദത്തമായ മണ്ണിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് ഈ കൊക്കോപീറ്റ്. വിപണിയില്‍ പല കമ്പനികളുടെ പല പേരിലുള്ള കൊക്കോ പീറ്റ് ലഭ്യമാണ്.

Usage of Coco Peat

Usage of Coco Peat

സ്റെര്‍ലിംഗ് കമ്പനി ഇറക്കുന്ന കൊക്കോപീറ്റ് ന്റെ പേര് നിയോപീറ്റ് എന്നാണ്. അര കിലോ , അഞ്ചു കിലോ അളവുകളില്‍ ഇവ ലഭ്യം ആണ്. അഞ്ചു കിലോയുടെ വില 130 രൂപ ആണ്. മണ്ണിനു പകരം ആയി അല്ലെങ്കില്‍ മണ്ണും കൂടി ചേര്‍ത്ത് ഇവ കൃഷി ചെയ്യാന്‍ ഗ്രോ ബാഗുകളില്‍ നിറയ്ക്കാം.

ഉപയോഗം

കംപ്രെസ്സ് ചെയ്താണ് കൊക്കോപീറ്റ് നമ്മുടെ കൈകളില്‍ എത്തുന്നത്‌ , വെള്ളത്തില്‍ ഇട്ടാല്‍ അവ വലുപ്പത്തിന്റെ 5 ഇരട്ടി ആകും . അതായതു 1 കിലോ കൊക്കോ പീറ്റ് ആവശ്യത്തിനു വെള്ളം ചേര്‍ത്താല്‍ 5 കിലോ ആകും. ഇതും മണ്ണും തുല്യ അളവില്‍ ചേര്‍ത്ത് ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക്‌ ചാക്കില്‍ / ചെടിച്ചട്ടിയില്‍ ഒക്കെ നിറയ്ക്കാം. എന്താണ് ഇതിന്റെ മേന്മകള്‍ എന്ന് നോക്കാം. ടെറസ്സ് കൃഷിയില്‍ ഇവയുടെ ഉപയോഗം വളരെ വലുതാണ്. മണ്ണിനേക്കാള്‍ ഭാരം കുറവാണു കൊക്കോപീറ്റിന്, അത് കൊണ്ട് തന്നെ ടെറസ്സിനുണ്ടാകുന്ന സ്‌ട്രെസ് കുറയുന്നു .

വെള്ളം ആഗിരണം ചെയ്യാനുള്ള ഇവയുടെ കഴിവ് കൂടെക്കൂടെയുള്ള ജലസേചനം ഒഴിവാക്കുന്നു. വെറും 1-2 കപ്പ്‌ വെള്ളം മതിയാകും ഒരു ഗ്രോ ബാഗിന് , അതും രണ്ടു ദിവസത്തേക്ക്. കൂടാതെ ചെടികളുടെ വേരുകള്‍ നന്നായി ഇറങ്ങും. അത് കൊണ്ട് തന്നെ കൊക്കോപീറ്റ് ഉപയോഗിച്ചു കൃഷി ചെയ്യുന്ന ചെടികള്‍ ഈസി ആയി നമുക്ക് പറിച്ചു മാറ്റി നടാം.

എവിടെ ലഭിക്കും

കൊക്കോ പീറ്റ്

കൊക്കോ പീറ്റ്

വളം ഒക്കെ വില്‍ക്കുന്ന കടകളില്‍ ലഭ്യമാണ് , സ്റെര്‍ലിംഗ് കമ്പനിയുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്‍ നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

കമന്‍റുകള്‍

കമന്‍റുകള്‍