ചീര പ്ലാസ്റ്റിക് ബോട്ടിലില്‍
ഇതൊരു പരീക്ഷണം ആയിരുന്നു. ചീര പ്ലാസ്റ്റിക് കുപ്പികളില്‍ വളര്‍ത്തി. സംഗതി ക്ലിക്ക് ആയി. രണ്ടു തവണ തണ്ട് മുറിച്ചു, ഇപ്പോളും വളരുന്നുണ്ട് തണ്ട്. cheera നല്ല വെയില്‍ ആവശ്യം ആണ്, കൃഷി ചെയ്യാന്‍ സ്ഥലം എന്നത് ഒരു വലിയ പ്രശനം ആയവര്‍ക്ക് ട്രൈ ചെയ്യാവുന്ന ഒരു മാര്‍ഗം ആണ് ഇത്. വളരെ ഈസി ആയി വളര്‍ത്താം. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക്, കുറച്ചെങ്കിലും സ്ഥലം ഉള്ളവര്‍ക്ക് ഒക്കെ ഇതൊന്നു ചെയ്തു നോക്കാം. ഇത്തരം ഒരു പത്തു യുണിറ്റ് ഉണ്ടെങ്കില്‍ ഒരു ചെറിയ കുടുംബത്തിനു സുഖമായി ഉപയോഗിക്കാം.
വിളവായി വരുമ്പോള്‍ തണ്ട് കുറച്ചു നിര്‍ത്തി മുറിച്ചു എടുക്കാം (അധികം താഴ്ത്തി മുറിക്കാതെ, കിളിര്‍പ്പുകള്‍ ഉള്ള ഭാഗം നിര്‍ത്തി മുറിച്ചാല്‍ വീണ്ടും നന്നായി കിളിര്‍ത്തു വരും ). രണ്ടു മൂന്നു തവണ കൂടി വിളവെടുക്കാന്‍ സാധിക്കും. കൃഷി തുടങ്ങാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഹരീ ശ്രീ കുറിക്കാന്‍ പറ്റിയ സംഭവം ആണിത്. വിജയിക്കാന്‍ സാധ്യത ഏറ്റവം കൂടുതല്‍ ഉണ്ട് ചീരയ്ക്ക്. വര്‍ഷത്തില്‍ എല്ലാ സമയവും (പടു മഴ ഒഴികെയുള്ള) cheera കൃഷി ചെയ്യാം.
cheera krishi video – ചീര കൃഷി വീഡിയോകള്‍
ഒഴിഞ്ഞ പെപ്സി (കോളാ, മിനെറല്‍ വാട്ടര്‍ ) കുപ്പികള്‍ ഉപയോഗിക്കാം. രണ്ടു ലിറ്റര്‍ കുപ്പികള്‍ ആണ് കൂടുതല്‍ നല്ലത്. കുപ്പിയുടെ മുകള്‍ ഭാഗം മുറിക്കുക (മുക്കാല്‍ ഭാഗം നിര്‍ത്തുക , ചിത്രം നോക്കുക). ഇനി കുപ്പിയുടെ അടി ഭാഗത്ത് ചെറിയ 3-4 തുളകള്‍ ഇടാം. അധികം വലുപ്പം വേണ്ട തുളകള്‍ക്ക് , അധികമായി വരുന്ന വെള്ളം ഒലിച്ച് താഴേക്ക് ഇറങ്ങാന്‍ ആണ് ഈ ദ്വാരങ്ങള്‍ . വെള്ളം കെട്ടി നിന്നാല്‍ വേരുകള്‍ ചീഞ്ഞു പോകാന്‍ സാദ്യത ഉണ്ട്. ഇനി ഇതില്‍ മണ്ണ് നിറയ്ക്കാം. ചാണകപ്പൊടി, ചകിരിചോര്‍ (സാദാ അല്ല, പാക്കെറ്റില്‍ വാങ്ങാന്‍ ലഭിക്കുന്നത്) , മണ്ണിര കമ്പോസ്റ്റ് (ലഭ്യം എങ്കില്‍ ) ഒക്കെ ചേര്‍ത്ത് മണ്ണ് നന്നായി ഇളക്കി നിറയ്ക്കാം. കുറച്ചു വേപ്പിന്‍ പിണ്ണാക്ക് പൊടിച്ചിട്ടാല്‍ വളരെ നല്ലത്. ചാരം ഒരിക്കലും ഇടരുത്, ചെടി അവിഞ്ഞു പോകും. കുപ്പിയുടെ 80-90 ശതമാനം വരെ ഈ നടീല്‍ മിശ്രിതം നിറയ്ക്കാം. മണ്ണ് ഒരിക്കലും ഇടിച്ചു നിറയ്ക്കാന്‍ ശ്രമിക്കരുത്.
വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം(amaranthus seeds online)
ഇനി ഇതില്‍ ചീര തൈ നടാം. അല്ലെങ്കില്‍ 3-4 വിത്തുകള്‍ ഇട്ടു, നല്ല ആരോഗ്യത്തോടെ വരുന്ന ഒരെണ്ണം നിര്‍ത്താം. ഈ രീതിയില്‍ വളര്‍ത്തുമ്പോള്‍ ഒരിക്കലും രാസവളം ഇടരുത്. ചെടി വളരുന്ന മുറയ്ക്ക് കുറച്ചു ചാണകപ്പൊടി നന്നായി പൊടിച്ചു മുകള്‍ ഭാഗത്ത് വിതറി കൊടുക്കാം. നല്ല വെയില്‍ ഉള്ള ഭാഗത്ത് ആണെങ്കില്‍ ചീര നല്ല സുന്ദരിയായി തന്നെ വളരും. ഒന്ന് രണ്ടു ദിവസം കൂടുമ്പോള്‍ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കാം. ഒന്നിച്ചു ഒഴിക്കാതെ രാവിലെയും വൈകുന്നേരവും ആയി ജലസേചനം ചെയ്യുന്നത് കൂടുതല്‍ നന്ന്.
Cheera Fertilizers
ദ്രവ രൂപത്തിലുള്ള വളങ്ങള്‍ ലഭ്യമെങ്കില്‍ പ്രയോഗിക്കാം. ഗോമൂത്രം (നേര്‍പ്പിച്ചത്) വളരെ നന്ന്. ഫിഷ് അമിനോ ആസിഡ് (ഉണ്ടാക്കുന്ന വിധം ഇവിടെയുണ്ട്) നേര്‍പ്പിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കാം. ഈ പറയുന്ന ഒന്നും ലഭ്യമല്ലെങ്കില്‍ കടല പിണ്ണാക്ക് പുളിപ്പിച്ചത് ഒഴിച്ച് കൊടുക്കാം. അതിനായി ഒരു പിടി കടല പിണ്ണാക്ക് ഒരു ലിറ്റര്‍ വെള്ളത്തില്‍ 3-4 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു കുറച്ചു വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ചെടി കുറച്ചു വലുതായ ശേഷം മാത്രം ഇതൊക്കെ പ്രയോഗിക്കാം. സി പോം എന്ന ജൈവ വളവും വളരെ നല്ലതാണ്.