0

ചീര കൃഷി ടിപ്സ് – Cheera Krishi Tips Using Simple Organic Methods

എളുപ്പത്തില്‍ ചീര കൃഷി നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചെയ്യാന്‍ സാധിക്കും

ചീര കൃഷി ടിപ്സ്

Cheera Krishi Tips Malayalam

ഇവിടെ ഏറ്റവും കൂടുതല്‍ തവണ പരാമര്‍ശിക്കപ്പെട്ട ഇലക്കറിയാണ്‌ ചീര. മലയാളികള്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകള്‍ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളര്‍ ചീരയാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ പച്ച ചീരയും ഏറെ രുചികരവും കൃഷി ചെയ്യാന്‍ എളുപ്പമുള്ളതും ആണ്. പച്ചച്ചീര ഇലപ്പുള്ളി രോഗം പ്രതിരോധിക്കുന്നതും കീട ആക്രമണങ്ങള്‍ കുറവുള്ളതും ആണ്.

മണ്ണിലും, സ്ഥല പരിമിതി ഉള്ളവര്‍ക്ക് ടെറസിലും ഈസി ആയി ചീര കൃഷി ചെയ്യാം. പ്ലാസ്റിക് ബോട്ടിലില്‍ വളര്‍ത്തുന്ന വിധം ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഗ്രോ ബാഗ്‌, പ്ലാസ്റ്റിക്‌ കവറുകള്‍, ചെടിച്ചട്ടി തുടങ്ങിയവയും ചീര കൃഷി ചെയ്യാന്‍ ഉപയോഗപ്പെടുത്താം. വിത്തുകള്‍ക്കായി അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിച്ചാല്‍ മതി, തികച്ചും സൌജന്യമായി ചീര വിത്തുകള്‍ അവിടെ നിന്നും ലഭിക്കും. ചീര വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം (You can Purchase Amaranthus seeds online via Amazon or VFPCK Website)

cheera krishi video – ചീര കൃഷി ടിപ്സ് വീഡിയോകള്‍

മലയാളം കൃഷി വീഡിയോകള്‍ ഉള്‍പ്പെടുത്തിയ കൃഷിപാഠം യൂട്യൂബ് ചാനല്‍ സബ്ക്രൈബ് ചെയ്താല്‍ ചീര കൃഷി സംബന്ധിച്ച മഴുവന്‍ വിവരങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. വിത്തുകള്‍ പാകുക, തൈകള്‍ മാറ്റി നടുക, പരിചരണം തുടങ്ങിയ നിരവധി വിഷയങ്ങള്‍ (ചീര കൃഷി ടിപ്സ് ) അവിടെ പങ്കുവച്ചിട്ടുണ്ട് – Agriculture Videos Malayalam YouTube Channel

ചീര കൃഷിയുടെ പ്രധാന മേന്മകള്‍

എളുപ്പത്തില്‍ കൃഷി ചെയ്യാം – ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര. കടുത്ത മഴ സമയം ഒഴികെ എല്ലാ സമയത്തും ചെയ്യാം. കാര്യമായ പരിചരണം ആവശ്യമില്ല, വള പ്രയോഗം കുറച്ചു മതി. വേനല്‍ക്കാലത്ത് ഇട വിട്ടു നനയ്ക്കണം.

making pukayila kashayam

making pukayila kashayam

കീട ബാധ കുറവ് – കാര്യമായ കീട ആക്രമണം ഇല്ലാത്ത ഒന്നാണ് ചീര. ഇലപ്പുള്ളി രോഗം, ഇലചുരുട്ടി പുഴുക്കള്‍ ഇവയാണ് പ്രധാന ശത്രുക്കള്‍. കൃത്യമായ പരിചരണം പുഴുക്കളെ കണ്ടു പിടിച്ചു നശിപ്പിക്കാന്‍ സഹായിക്കും. ഇലപ്പുള്ളി രോഗം തടയാന്‍ പച്ച/ചുവപ്പ് ചീരകള്‍ ഇടകലര്‍ത്തി നട്ടാല്‍ മതി. ഇലപ്പുള്ളി രോഗത്തിനെതിരെ പ്രയോഗിക്കാന്‍ ജൈവ കീടനാശിനി ഒരെണ്ണം ഉണ്ട്, ഇവിടെ നിന്നും അത് വായിക്കാം.

മുറിച്ചെടുക്കുക – ചീര മുറിച്ചെടുത്താല്‍ വീണ്ടും വിളവെടുക്കാം. വേരോടെ പിഴുതു എടുക്കാതെ തണ്ട് മുറിച്ചാല്‍ ചീര വീണ്ടും വളരും. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടായി വീണ്ടും വീണ്ടും വിളവെടുക്കാന്‍ കഴിയും. തണ്ട് മുറിക്കുമ്പോള്‍ 2-3 ഇലകള്‍ എങ്കിലും നിര്‍ത്തണം, ഇല്ലെങ്കില്‍ ശേഷിച്ച തണ്ട് അഴുകി പോകും. 10 ചീര ഇതേ പോലെ നിര്‍ത്തിയാല്‍ നമുക്ക് കൂടുതല്‍ വിളവു എടുക്കാം, വേനല്‍ക്കാലത്ത് നട്ട ചീരകള്‍ ഇതേ പോലെ മുറിച്ചു നിര്‍ത്തിയാല്‍ മഴക്കാലം നമുക്ക് വിളവെടുക്കാം.

ചീര കൊണ്ട് കറികള്‍ – ചീര കൊണ്ട് തോരന്‍ മാത്രമല്ല ഉണ്ടാക്കാന്‍ സാധിക്കുന്നത്‌. അവിയലില്‍ ഇട്ടാല്‍ നല്ല സ്വാദാണ്, ചക്കക്കുരു , പയര്‍ ഇവയും ചേര്‍ത്ത് തോരന്‍ ഉണ്ടാക്കാം, ചീര കൃഷി ടിപ്സ് .

Online Purchase of Grow Bags from Amazon and Flipkart

Online Purchase of Grow Bags from Amazon and Flipkart

This post discussing about the cultivation and tips about amaranth, it’s one of the easy growing vegetable in all seasons. This post talking about the seeds, germination, fertilizers, pesticides etc in cheera. we have also attached some videos about cheera cultivation, subscribe to us for more posts. it’s one of the best leafy vegetable that can we start with gardening.

കമന്‍റുകള്‍

കമന്‍റുകള്‍