കൃഷിപാഠം വീഡിയോ സീരീസ് – മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം മുന്‍പാണ് മുന്തിരി കൃഷി ചെയ്യുന്നത് സംബന്ധിച്ച വീഡിയോ സീരീസ് ആരംഭിക്കുന്നത്. മലയാളത്തില്‍ പലരും തങ്ങളുടെ വിളവെടുപ്പ് വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്, …
വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് കൈതച്ചക്ക, കടച്ചക്ക എന്നും മറ്റു പല പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്ന പൈനാപ്പിള്‍ യാതൊരു വിധ കീടനാശിനി പ്രയോഗവും ആവശ്യമില്ലാത്ത ഒന്നാണ്. ഭാഗികമായ തണലിലും നന്നായി വളരുന്ന ഇവ ടെറസില്‍ 1 വര്‍ഷം കൊണ്ട് വിളവു തരുന്നു എന്നതാണ് എന്റെ അനുഭവം. 18 മുതല്‍ 24 മാസം കൊണ്ട് ആദ്യ വിളവു ലഭിക്കും എന്നാണ് പലയിടത്തും പറഞ്ഞു കേട്ടിട്ടുള്ളത്. എനിക്ക് 1 വര്‍ഷം കൊണ്ട് വിളവു ലഭിച്ചിരിക്കുന്നു, തീര്‍ത്തും ജൈവരീതിയില്‍ ആണ് കൃഷി ചെയ്തത്.
ഗ്രോ ബാഗിലെ പുതിന കൃഷി
നടീല്‍ വസ്തു
കൈതച്ചക്ക പഴത്തിന്റെ മുകളിലെ തലപ്പ് , ചെടിയുടെ ഇലയടുക്കില്‍ നിന്ന് വളരുന്ന കന്ന് ഇവ നടുവാന്‍ ഉപയോഗിക്കാം. ഇലയടുക്കിലെ കന്നുകള്‍ ആണ് കൈതക്കച്ചക്ക നടുവാന്‍ ഏറ്റവും ഉത്തമം. ഇവ നേരത്തെ പുഷ്പിക്കുകയും വേഗത്തില്‍ വിളവു ലഭിക്കുകയും ചെയ്യുന്നു. ഇതു ലഭ്യമല്ല എങ്കില്‍ കടയില്‍ നിന്നും വാങ്ങുന്ന പഴത്തിന്റെ മുകളിലെ തലപ്പ് നടുവാനായി ഉപയോഗപ്പെടുത്താം.
ടെറസില്‍ ചെയ്യുമ്പോള്‍ ഗ്രോ ബാഗ് ഒഴിവാക്കി പ്ലാസ്റ്റിക് ബക്കറ്റുകള്‍ (പെയിന്റ് ബക്കറ്റു) പോലെയുള്ളവ ഉപയോഗിക്കുന്നതാണ് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടിയും , കമ്പോസ്റ്റും ചേര്‍ത്ത പോട്ടിംഗ് മിക്സ് ഇതില്‍ നിറയ്ക്കുക. വെള്ളം വാര്‍ന്നു പോകുവാന്‍ ബക്കറ്റുകളില്‍ ചെറിയ ദ്വാരങ്ങള്‍ ഇടണം. മെയ്-ജൂണ്‍ ആണ് കൈതച്ചക്ക നടുവാന്‍ പറ്റിയ സമയം, ഞാന്‍ സീസണ് നോക്കാതെ ചെയ്യാറുണ്ട്.
Vegetable Growing Calendar for Kerala
വീഡിയോ
പൈനാപ്പിള്‍ കൃഷി സംബന്ധിച്ച ധാരാളം വീഡിയോകള്‍ കൃഷിപാഠം യൂട്യൂബ് ചാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള പൈനാപ്പിള്‍ തീര്‍ച്ചയായും തുടക്കാര്‍ക്ക് പോലും എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്.
ഏതൊക്കെ വിളകള്‍ എപ്പോഴൊക്കെ കൃഷി ചെയ്യാം – പച്ചക്കറി കൃഷി കലണ്ടര്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ ചീര, പയര്‍, പടവലം, പച്ചമുളക്, പാവല്‍, കോവല്‍, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ നടുവാന്‍ പറ്റിയ സമയം ഏതൊക്കെയാണ് എന്ന വിവരമാണ് ഈ പച്ചക്കറി കൃഷി …
കൃഷിപാഠം ആൻഡ്രോയ്ഡ് ആപ്പ്ളിക്കേഷന് ഡൌണ്‍ലോഡ് ചെയ്യാം – മലയാളം കൃഷി ആപ്പ് ജൈവ കൃഷി സംബന്ധിച്ച ലേഖനങ്ങള്‍ പബ്ലിഷ് ചെയ്യുന്ന മലയാളം പോര്‍ട്ടല്‍ ആണ് കൃഷിപാഠം.കോം . കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി, ജൈവ കൃഷി സംബന്ധിച്ച വിഷയങ്ങള്‍ …
ഗ്രോ ബാഗില്‍ കൃഷി ചെയ്ത ചെറിയ ഉള്ളി വിളവെടുപ്പ് വീഡിയോ – growing small onions in grow bags
growing small onion aka shallots
കടയില്‍ നിന്നും വാങ്ങുന്ന ഉള്ളികളില്‍ ചെറുതും അഴുകിയതും, മുള വന്നതുമായവ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഒരു വീഡിയോ നമ്മുടെ യൂടൂബ് ചാനല്‍ പോസ്റ്റ് ചെയ്തിരുന്നു, growing small onions വിളവെടുത്തു. ഉള്ളി കൃഷി ചെയ്യുന്ന ശരിയായ രീതി ഇങ്ങിനെയല്ല, വിത്തുകള്‍ പാകിയാണ് അവ കൃഷി ചെയ്യുന്നത്. വേസ്റ്റ് ബോക്സിലേക്ക് കളയുന്ന ഉള്ളി ഈ രീതിയില്‍ ഒന്ന് ചെയ്തു നോക്കു, ഉള്ളി കിട്ടിയില്ലെങ്കിലും അതിന്റെ തണ്ടുകള്‍ നമുക്ക് ഉപയോഗിക്കാം. ഞാന്‍ കുറെ നാളുകളായി ഇങ്ങിനെ ചെയ്തു നോക്കാറുണ്ട്, മിക്കപ്പോഴും ഔട്പുട്ട് ലഭിക്കും. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ പാകിയതെല്ലാം അഴുകി പോയിട്ടുമുണ്ട്. നന്നായി ഉണങ്ങിപ്പോടിഞ്ഞ ചാണകം മണ്ണുമായി ചേര്‍ത്താണ് വിത്തുകള്‍ പാകിയത്. കനത്ത മഴ ഉള്ളി ചെയ്യുമ്പോള്‍ വില്ലനായി വരാറുണ്ട്, ഇത്തരത്തില്‍ ഒരു പരീക്ഷണം ചെയ്തു നോക്കിയാല്‍ രുചിയുള്ള വിഷമടിക്കാത്ത ഉള്ളി ഒരു നേരമെങ്കിലും കഴിച്ചു നോക്കാന്‍ സാധിക്കും.
കൃഷി രീതി
ഒന്നു കൂടി സൂചിപ്പിക്കട്ടെ, വിത്തുകള്‍ പാകിയാണ് ശരിയായ കൃഷി രീതി. വീട്ടില്‍ അധികം വരുന്ന ചെറിയ ഉള്ളികള്‍ , അഴുകിയവ എടുക്കുക. അതൊടോപ്പമുള്ള ഉള്ളിത്തോല് കളയണ്ട, നല്ലൊരു വളമാണ് onion peels (please check our youtube channel for an onion peel as natural fertilizer). ഒരു ഗ്രോ ബാഗിലേക്കു മണ്ണും ചാണകപ്പൊടിയും മിക്സ് ചെയ്തു എടുക്കുന്നു, ബാഗിന്റെ 40% ഭാഗം നിറയ്ക്കുന്നു. ഇനി ഇതിലേക്ക് ചെറിയ ഉള്ളികള്‍ പാകുന്നു, മുകളിലേക്ക് ചെറിയ ഒരു ലെയര്‍ മണ്ണിടുന്നു. ഒന്ന് നനച്ചു കൊടുക്കാം, കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ മുളകള്‍ വന്നു തുടങ്ങും, എണ്ണം കൂടുതലെങ്കില്‍ കുറച്ചു മറ്റൊരു ബാഗിലേക്കു നടുക. യാതൊരു കീടബാധയും ഉണ്ടായില്ല, അത് കൊണ്ട് തന്നെ കീടനാശിനിപ്രയോഗം ഒന്നും വേണ്ടി വന്നില്ല. മണ്ണില്‍ ചേര്‍ത്ത ചാണകപ്പൊടി അല്ലാതെ മറ്റു വളങ്ങള്‍ ഒന്നും നല്‍കിയതുമില്ല. താല്പര്യമുള്ളവര്ക്ക് ചെയ്തു നോക്കാവുന്ന ഒന്നാണിത്, കനത്ത മഴയുള്ളപ്പോള്‍ ഒഴിവാക്കാം.
growing small onions videos
This article is about an experiment about growing onion at home, it’s natural method is using seeds. but here we are taking the waste , small onions etc to grow it naturally. i have filled a grow bag with soil and rotten cow dung, placed onions (waste) over it. cover it using soil, a small layer about 1-2 centimeters. within few days it start growing, no more fertilizers or pesticides used. i got the final output in 2 months, you can try this at home. heavy rain may damage onion growing, watch video and post your comments here.
പാലക്ക് കൃഷി വിത്ത് പകല്‍ മുതല്‍ വിളവെടുപ്പ് വരെ വീഡിയോകള്‍ – Growing Indian Spinach
Growing Palakk Videos
കൃഷിപാഠം യുട്യൂബ് ചാനല്‍ പാലക്ക് കൃഷി സംബന്ധിച്ച വീഡിയോകള്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു. വിത്ത് പാകല്‍ തുടങ്ങി, തൈകള്‍ പിഴുതു നടല്‍, പരിചരണം , വിളവെടുപ്പ് വരെയുള്ള വിഷയങ്ങള്‍ ഈ വീഡിയോകളില്‍ പ്രതിപാദിക്കുന്നു. നിലവില്‍ ചീര, നിത്യ വഴുതന തുടങ്ങിയവയുടെ കൃഷി രീതികള്‍ ഈ വീഡിയോ ചാനല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഈ ഇലക്കറി.
കേരളത്തില്‍ അധികം ആളുകള്‍ പരീക്ഷിച്ചു നോക്കാത്ത ഒന്നാണ് ഇന്ത്യന്‍ സ്പിനാച്ച്. എന്നാല്‍ ഇവിടെ നന്നായി ഉണ്ടാകുന്ന ഒന്നാണ് ഇത്, ചീര പോലെ എളുപ്പത്തില്‍ നമുക്ക് കൃഷി ചെയ്യാന്‍ സാധിക്കും. വിത്തുകള്‍ പാകിയാണ് ഇതിന്റെ തൈകള്‍ ഉത്പാദിപ്പിക്കുന്നത്, palakk വിത്തുകള്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്, അല്ലെങ്കില്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങുവാന്‍ സാധിക്കും. https://www.allthatgrows.in/ പോലെയുള്ള വെബ്സൈറ്റുകളില്‍ നിന്നും വിത്തുകള്‍ വാങ്ങുവാന്‍ സാധിക്കും.
വിത്ത് പാകല്‍
6 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുന്നത് നല്ലതാണ്, വിത്തുകള്‍ വേഗത്തില്‍ മുളച്ചു വരുവാന്‍ ഇത് സഹായിക്കും. 3-4 ദിബ്സം കൊണ്ട് തന്നെ വിത്തുകള്‍ മുളച്ചു തുടങ്ങുന്നു, 3-4 ഇല പരുവം ആകുമ്പോള്‍ അവ ഗ്രോ ബാഗുകളില്‍ മാറ്റി നടാന്‍ സാധിക്കും. ജൈവ വളങ്ങള്‍ മാത്രം ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയില്‍ പാലക്ക് കൃഷി ചെയ്യാന്‍ സാധിക്കും. ഈ കൃഷി വീഡിയോ സീരിസിലെ ആദ്യ ഭഗം വിത്തുകള്‍ പകുന്നത് പരിചയപ്പെടുത്തുന്നു.
സീഡിംഗ് ട്രേകളില്‍ പോട്ടിംഗ് മിക്സ് നിറച്ചു വിത്തുകള്‍ പാകുന്നു, മണ്ണ് + ഉണങ്ങിയ ചാണക പ്പൊടി + ചകിരിച്ചോര്‍ ഉപയോഗിച്ച് പോട്ടിംഗ് മിക്സ് തയ്യാറാക്കുന്നു. അവയില്‍ പാകുന്ന ഇന്ത്യന്‍ സ്പിനാച് വിത്തുകള്‍ മുളച്ചു വരുന്നു, അവ തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ നടുന്നു. ഒരു വലിയ ഗ്രോ ബാഗില്‍ 6-10 തൈകള്‍ വരെ നടുവാന്‍ സാധിക്കും. ഗ്രോ ബാഗ്, അവ നിറയ്ക്കുന്നത്, തുടങ്ങിയവ പല പോസ്റ്റുകളില്‍ വിശദീകരിച്ചിട്ടുണ്ട്. പച്ചക്കറി തൈകള്‍ മാറ്റി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നാ പോസ്റ്റും ഇതോടൊപ്പം നോക്കാവുന്നതാണ്.
വള പ്രയോഗം
വളമായി ഫിഷ് അമിനോ ആസിഡ്, കപ്പലണ്ടി പിണ്ണാക്ക് (കടല പിണ്ണാക്ക്), ഉണങ്ങിയ ചാണകപ്പൊടി തുടങ്ങിയ മാത്രമാണ് നല്‍കിയത്. ഡിസംബര്‍ 28 നു വിത്തുകള്‍ പാകി ഫെബ്രുവരി ആദ്യവാരം വിളവെടുപ്പ് നടത്താന്‍ സാധിച്ചു, വലിയ ഇലകളാണ് നമ്മള് മുറിച്ചെടുക്കുന്നത് . ചെറിയ ഇലകള്‍ നില നിര്‍ത്തുക, വരും ദിവസങ്ങളില്‍ അവയും വിളവെടുപ്പിനു തയ്യാറാകും.
ഒരു palakku ചെടിയില്‍ നിന്നും ഒന്നില്‍ കൂടുതല്‍ വിളവെടുപ്പ് സാധ്യമാകുന്നു. കാര്യമായ കീട ബാധയൊന്നും ഇതില്‍ കണ്ടില്ല, കഴിവതും കീടനാശിനികള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ചീര പോലെ തന്നെയാണ് പരിചരണം, ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഇവ സഹായിക്കും. ഇലക്കറികള്‍ നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രതെയ്കിച്ചു പറയേണ്ടതില്ലല്ലോ. കടുത്ത വേനല്‍ ഒഴികെയുള്ള കാലാവസ്ഥയില്‍ (പ്രതെയ്കിച്ചു ശീതകാലത്ത്) കേരളത്തില്‍ വളരെ നന്നായി കൃഷി ചെയ്യാവുന്ന ഒന്നാണ് paalakk.
This article is about the video series about indian spinach, we have updated our youtube channel with palakku cultivation. please watch all the videos and post your doubts here.
Growing Cluster Beans – ടെറസ്സിലെ കൊത്തമര കൃഷി കൊത്തമര, കേരളത്തില്‍ അധികം കൃഷി ചെയ്യാത്ത എന്നാല്‍ വളരെയെളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. വിത്തുകള്‍ പാകിയാണ് ചീനി അമരയ്ക്ക അഥവാ കൊത്തമര കൃഷി ചെയ്യുന്നത്. സീഡിംഗ് ട്രേ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ …
ചൈനീസ് പൊട്ടറ്റോ അഥവാ കൂര്‍ക്ക കൃഷിചെയ്യാം – Koorkka Krishi കേരളത്തിന്റെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്ന് വേണ്ടാത്ത കൂര്‍ക്ക വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. പോഷക ഗുണവും ഔഷധ ഗുണവും ഏറെയുണ്ട് ഈ കുഞ്ഞന്‍ …
ടെറസ്സില്‍ എങ്ങിനെ ഇഞ്ചി കൃഷി ചെയ്യാം ഇഞ്ചി വളരെയെളുപ്പത്തില്‍ നമുക്ക് ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗിന് പകരം ചെടിച്ചട്ടി, പ്ലാസ്റ്റിക് ചാക്ക് , കവര്‍ ഒക്കെയും ഇതിനായി ഉപയോഗിക്കാം. ഒരു കാര്യം ഓര്‍മ്മ വെക്കുക മണ്ണില്‍ കൃഷി ചെയ്യാന്‍ …
അടുക്കളത്തോട്ടത്തില്‍ മത്തന്‍ കൃഷി മത്തന്‍ കൃഷി വളരെ എളുപ്പവും കാര്യമായ പരിചരണം ആവശ്യമില്ലാത്തതും ആണ്. പൂര്‍ണ്ണമായും ജൈവ രീതിയില്‍ മത്തന്‍ നമുക്ക് കൃഷി ചെയ്യാം. വിത്തുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. വിത്തുകള്‍ പാകി തൈകള്‍ മുളപ്പിച്ചു പറിച്ചു നടാം. നടുമ്പോള്‍ …