Convert Kitchen Waste into Compost – മാലിന്യ സംസ്കരണം ഗ്രോബാഗുകളില്‍
ഗ്രോ ബാഗുകള്‍ ഉപയോഗപ്പെടുത്തി നമ്മുടെ അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ ഈസിയായി എങ്ങിനെ കമ്പോസ്റ്റ് ആക്കി മാറ്റാം. ദിവസവും ഉണ്ടാകുന്ന പച്ചക്കറി വേസ്റ്റ്, മുട്ടത്തോടുകള്‍, ഏത്തപ്പഴത്തിന്റെ തൊലി ഇവ നമുക്ക് എളുപ്പത്തില്‍ കൃഷിക്ക് ഉപയോഗപ്പെടുന്ന കൊമ്പോസ്റ്റ് ആക്കി മാറ്റാന്‍ സാധിക്കും. കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്രോ ബാഗുകള്‍ നമുക്ക് ഇതിനായി ഉപയോഗപ്പെടുത്താം. ചുരുങ്ങിയ ചിലവില്‍ അടുക്കളയിലെ മാലിന്യങ്ങള്‍ കൃഷിക്ക് ഉപയോഗിക്കാവുന്ന കംമ്പോസ്റ്റ് എങ്ങിനെ ഉണ്ടാക്കാം എന്ന് ഈ പോസ്റ്റിലൂടെ പറയുന്നു.
ആദ്യമേ പറയട്ടെ, ഇതൊരു ആശയം ആണ് അത് നിങ്ങളുടെ രീതിയില്‍ മോഡിഫൈ ചെയ്യുക. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ കൃഷിപാഠം യുട്യൂബ് ചാനലില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു, നല്ല പ്രതികരണം ആണ് അതിനു ലഭിച്ചത്. നേരത്തെ തന്നെ മുട്ടത്തോട് , പഴത്തൊലി ഇവ ഉപയോഗപ്പെടുത്തി കൃഷിക്ക് ആവശ്യമായ ജൈവ വളം തയ്യാറാക്കുന്ന വിധം ഞങ്ങള്‍ ഇവിടെ പബ്ലിഷ് ചെയ്തിരുന്നു. 3-4 ദിവസത്തെ അടുക്കള മാലിന്യ സംസ്കരണം ചെയ്യുവാന്‍ 1 ഗ്രോ ബാഗ് മതിയാകും.
Waste management video
അതതു ദിവസത്തെ മാലിന്യങ്ങള്‍ ഗ്രോ ബാഗുകളില്‍ നിക്ഷേപിക്കുകയാണ് ഇവിടെ, ആദ്യമായി ഒരു ഗ്രോ ബാഗില്‍ 2-3 ഇഞ്ച് കനത്തില്‍ മണ്ണ് + ഉണങ്ങിപ്പൊടിഞ്ഞ കരിയിലകള്‍ ഇടുന്നു. കരിയില ലഭ്യമല്ലെങ്കില്‍ മണ്ണ് മാത്രമായി ഇടാവുന്നതാണ്. അതിനു മുകളില്‍ അടുക്കളയിലെ ജൈവാവശിഷ്ട്ടങ്ങള്‍ ഇടുന്നു. പ്ലാസ്റിക് പോലെയുള്ള അജൈവ വസ്തുക്കള്‍ ഇടരുത്, പച്ചക്കറികളുടെ തൊലി, മറ്റു വേസ്റ്റ് , മുട്ടയുടെ തോട് (പൊടിച്ചിട്ടാല്‍ നല്ലത്), ഏത്തപ്പഴത്തിന്റെ തൊലി തുടങ്ങിയവ ഗ്രോ ബാഗുകളില്‍ ഇടാം. അതിനു മുകളില്‍ വീണ്ടും 2-3 ഇഞ്ച് കനത്തില്‍ മണ്ണിടുക.
ഈ മാലിന്യ സംസ്കരണം പ്രക്രീയ ഗ്രോ ബാഗുകള്‍ നിറയുന്നതുവരെ ആവര്‍ത്തിക്കുക. മുകളില്‍ വീണ്ടും മണ്ണിടുക, ഇനി ഈ ഗ്രോ ബാഗ് ഒന്നര മുതല്‍ രണ്ടു മാസം വരെ തണലില്‍ സൂക്ഷിക്കുക. വെള്ളം വീഴാതെ ശ്രദ്ധിക്കുക, ഇതില്‍ നനവ് ചെറുതായി ഉണ്ടായിരിക്കുവാന്‍ ശ്രദ്ധിക്കണം. അതിനായി ഇടയ്കിടെ കുറച്ചു വെള്ളം തളിച്ച് കൊടുത്താല്‍ മതിയാകും. 2 മാസം കൊണ്ട് നമ്മള്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ മണ്ണില്‍ പൊടിഞ്ഞു ചേരും.
Output
2 മാസം ആയിക്കഴിഞ്ഞാല്‍ ഗ്രോ ബാഗുകളിലെ കമ്പോസ്റ്റ് പുറത്തെടുക്കുക, നന്നായി ഇളക്കിയെടുക്കുക. ഇതിലേക്ക് 2 പിടി വേപ്പിന്‍ പിണ്ണാക്ക്, 1 പിടി എല്ലുപ്പൊടി, 2-3 പിടി ഉണങ്ങിയ ചാണകം ഇവ ചേര്‍ത്ത് ചെടികള്‍ നടുവാനായി ഉപയോഗിക്കാം.
This article is about simple home composting using grow bags, we can convert our daily kitchen waste into compost. This diy tutorial giving the basic idea to convert fruit peels, vegetable waste, eggshells, banana peel etc into compost. we use this simple home compost in grow bags and cultivate healthy vegetables with any chemical fertilizers. subscribe to krishipadam video channel for more videos related with organic farming.
A commendable article..Tanx
വളരെ ഉപകാരപ്പെടുന്ന അറിവ്.
Tanks ….
ശരിക്കും ഒറിജിനൽ ഐ ഡി യ ഇതു് എല്ലാവക്കും ചെയ്യാവുന്നതാണു
Thanks, we will post more about this.
idea is good
ഗ്രൗ ബാഗും സാദാരണ വേസ്റ്റ് ഇടാൻ ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് കവറും തമ്മിൽ വത്യാസമുണ്ടോ ?
Please get the open terrace cultivation especially in rainy season