Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
മലയാളം ജൈവ കൃഷി പോര്‍ട്ടല്‍

കൃത്രിമ പരാഗണം മത്തന്‍ ചെടികളില്‍ – Artificial Pollination In Pumpkin

എന്താണ് കൃത്രിമ പരാഗണം ?, എന്താണ് അത് കൊണ്ടുള്ള മെച്ചം ?

കൃത്രിമ പരാഗണം
Artificial Pollination Methods

എന്താണ് പരാഗണം ?. പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി സസ്യങ്ങളില്‍ നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം. ചെടികളുടെ പൂക്കളില്‍ ഉണ്ടാകുന്ന പൂമ്പൊടികൾ ചെറുപ്രാണികൾ/ചിത്രശലഭങ്ങള്‍/കാറ്റ് ഇവയിലൂടെ പരാഗണം നടക്കുന്നു. നമ്മുടെ പച്ചക്കറി തോട്ടങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന എല്ലാ പ്രാണികളും അവയെ ആക്രമിക്കാന്‍ അല്ല എത്തുന്നത്‌. പരാഗണം നടത്താന്‍ സഹായിക്കുന്ന ജീവികളും അവയില്‍ ഉണ്ട്. പരാഗണം നടന്നാല്‍ മാത്രം കായ ഉണ്ടാകുന്ന ചില പച്ചക്കറി വിളകള്‍ ഉണ്ട്. അവയില്‍ ഒന്നാണ് മത്തന്‍. കായ ഉണ്ടാകുകയും അവ കൊഴിഞ്ഞു പോകുകയും ചെയ്യുന്നത് കൃത്യമായ പരാഗണം നടക്കാത്തത് മൂലമാണ്. ഇവിടെ നാം കൃത്രിമ പരാഗണം നടത്തുന്നു. ബിജു മാണി എന്ന സ്നേഹിതന്‍ എഴുതിയ കുറിപ്പ് വായിക്കാം. അദ്ദേഹത്തിന്റെ തന്നെ അനുവാദത്തോടെ അത് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

എന്റെ മത്താന്വോഷണ പരീക്ഷണങ്ങള്‍…….

Advertisements

കഴിഞ്ഞ വര്ഷം നട്ട മത്തന്‍ മുളച്ചതേയില്ലായിരുന്നു എന്നത് കൊണ്ട്, കുഞ്ഞിക്കാല് കണ്ട സന്തോഷത്തില്‍ ആയിരുന്നു ഇത്തവണ മത്തന്റെ ഒരു ഇല മണ്ണിനു മുകളില്‍ കണ്ടപ്പോള്‍ മുതല്‍ ഞങ്ങള്‍. എന്നാല്‍ പ്രതീക്ഷകളെ മുഴുവന്‍ തകിടം മറിച്ചു – വന്ന ഒരു പെണ്പൂവുപോലും മത്തനായി മാറാതെ പൂവ് വിരിയുന്നതിന്റെ പിറ്റേ ദിവസം തന്നെ, ടൈറ്റാനിക്കിലെ റോസിന്റെ വാര്‍ദ്ധക്യത്തിലെ മുഖം പോലെ ചുങ്ങിച്ചുളുങ്ങി പൊഴിയുന്നത് തുടര്‍ക്കഥ ആയപ്പോള്‍ ആണ് എന്നാല്‍ അതിന്റെ കാരണങ്ങള്‍ ഒന്ന് തേടാം എന്ന് വെച്ചത്. internet ഇല്‍ കണ്ട പല പൊടിക്കൈകളും (മണ്ണിലെ അമ്ലത്വവും, നനയുടെ പ്രശ്നങ്ങളും ന്യൂട്രിയെന്റ്റ് കുറവും ഒക്കെ) പരീക്ഷിച്ചെങ്കിലും ഒരിക്കല്‍ പോലും പെണ് പൂക്കളില്‍ ഒരു ജീവി (പ്രാണി/ഈച്ച/ശലഭം ഇവയൊന്നും) പോലും കണ്ടില്ല എന്നുള്ളത് ഞങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞാണ് ശ്രെദ്ധിച്ചത്. പൊതുവേ കൊതുക്/പ്രാണി/ഈച്ച ശല്യം ഇല്ലാത്ത ഏറിയ ആണ് ഞങ്ങളുടേത് – അത് കൊണ്ട് ആണ് ആദ്യമേ അത് സ്രെദ്ധയില്‍ പെടാതിരുന്നത് എന്ന് തോന്നുന്നു. അങ്ങനെയുള്ള നിരീക്ഷണങ്ങളില്‍ വീണ്ടും കുറെ കാര്യങ്ങള്‍ കൂടി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് താല്‍പ്പര്യം ഉള്ളവര്‍ക്കായി ഷെയര്‍ ചെയ്യുന്നു.

* നന അനുസരിച്ചു ഞാന്‍ നട്ട വെറൈറ്റി മത്തനില്‍, ഏതാണ്ട് പന്തണ്ട് ആണ്‍ പൂവിനു ഒരു പെണ് പൂവ് എന്ന കണക്കില്‍ ആണ് പൂക്കള്‍ ഉണ്ടാവുന്നത്. എന്റെ മൂന്നു മത്തനിലും ഈ കണക്കില്‍ ആണ് ഒരേ നിലവാരത്തില്‍ ഉള്ള നന കൊടുക്കുമ്പോള്‍ ഉണ്ടാവുന്നത്.
* പൊതുവേ, ഏരിയല്‍ പോളിനെഷന്‍ (കാറ്റ് വഴി) മത്തനില്‍ നടക്കുന്നില്ല.
* ആണ്‍ പൂക്കളില്‍ ഒരു തരം ചെറിയ ഉറുമ്പ്‌ വല്ലപ്പോഴും കയറുന്നുന്ടെങ്കിലും പെണ് പൂക്കളുടെ ഭാഗത്തേയ്ക്ക് അവര്‍ തിരിഞ്ഞു നോക്കുന്നെയില്ല (വല്ല ഫെറാമോണ്‍ കാരണങ്ങളും കണ്ടേക്കാം). ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ചു വേവിച്ച പയര്‍ കൊണ്ട് ഇതില്‍ തുടര്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.

അപ്പോള്‍ പിന്നെ Dr. വിജയലക്ഷ്മിയുടെ റോള്‍ ഞാനും ഭാര്യയും കൂടി ഏറ്റെടുത്തു. അതിരാവിലെ തന്നെ Artificial Pollination തുടങ്ങി. റിസള്‍ട്ട് അതി ഗംഭീരം ആയിരുന്നു. പോളിനെഷന്‍ തുടങ്ങിയതിനു ശേഷം ഒരു മത്തങ്ങ മാത്രമേ നഷ്ടപ്പെട്ടുള്ളൂ. (അതിനു മുന്‍പ് ഏതാണ്ട് പതിനഞ്ചു പെണ്പൂക്കള്‍ ഒരു ചെടിയില്‍ നിന്നും നഷ്ടപ്പെട്ടിരുന്നപ്പോള്‍ ആയിരുന്നു കൃത്രിമ പരാഗണം തുടങ്ങിയത്). കൃത്രിമ പരാഗണ ത്തിനുള്ള എന്റെ modus operandi ഇങ്ങനെ ആണ്.

* ഒരു ചെടിയിലെ ആണ്‍ പൂക്കള്‍ മറ്റേ ചെടിയിലേക്ക് പരാഗണം ചെയ്യാനായി എടുക്കുന്നതാണ് നല്ലത്. (അതെ ചെടിയില്‍ തന്നെ ഉപയോഗിച്ചാലും മത്തങ്ങ ഉണ്ടാകുന്നുണ്ട് – പക്ഷെ, അത് അതെ ചെടിയില്‍ തന്നെ ഉപയോഗിച്ച ഒരു പെണ് പൂവ് ആണ് എനിക്ക് പിന്നീടു നഷ്ടം ആയതു). നമ്മുടെ രാജ് കുമാര്‍ജി പറഞ്ഞ പോലെ, ഇനി വലിപ്പം കൂടുതല്‍ ഉള്ള മത്തങ്ങ അത് വഴി ഉണ്ടായാല്‍ നല്ലതല്ലേ?
* ആദ്യമായി ആണ്‍ പൂവിന്റെ ഇതളും അതിന്റെ ചുറ്റിലും ഉള്ള (പച്ച നിറത്തില്‍ ഉള്ള) sepal ഉം കൈകൊണ്ടു തന്നെ പതിയെ കീറി കളയുക (ഞങ്ങള്‍ രണ്ടു ദിവസം കൂടുമ്പോള്‍ ഇത് ഫ്രിഡ്ജില്‍ വെച്ചു തോരന്‍ ഉണ്ടാക്കുന്നു). കൂടെയുള്ള ചിത്രത്തില്‍ അങ്ങനെ കീറിയ ഒരു ആണ് പൂവ് ഉണ്ട്. ഇപ്പോള്‍ stamen തനിയെ ഒരു വിരല്‍ പോലെ നീണ്ടു നില്‍പ്പുണ്ടാവും.
* ഇടതു കൈകൊണ്ടു പെണ് പൂവിന്റെ ചുവട്ടില്‍ പിടിച്ചു കൊണ്ട്, ആണ്‍ പൂവിന്റെ stamen അപ്പാടെ പെണ് പൂവിന്റെ മധ്യത്തിലേക്ക് കയറ്റി പതിയെ തട്ടുകയോ മറ്റോ ചെയ്തു പൂമ്പൊടി വീണു എന്ന് ഉറപ്പാക്കുക. ഞാന്‍ നട്ട വെറൈറ്റിയില്‍ പെണ് പൂവില്‍ മധ്യത്തില്‍ ഒരു carpel ഉണ്ട് – അതിന്റെ മധ്യത്തില്‍ ആണ് stigma – അവിടെയാണ് പൂമ്പൊടി വീഴേണ്ടത്. ഞാന്‍ ഈ stamen അവിടെ തന്നെ (carpel നു ഉള്ളില്‍) ഉപേക്ഷിക്കുന്നു.
* ഇനിയാണ് പ്രധാന കാര്യം – ഏതു ചെടിയില്‍ നിന്നും ആണ് ആണ്‍ പൂവ് എടുത്തത്, എന്നാണു പരാഗണം ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ ഒരു പേപ്പറില്‍ എഴുതി ഞാന്‍ ഓരോ പെണ്‍പൂവിന്റെയും ചുവട്ടില്‍ തന്നെ ഫോയിലില്‍ പൊതിഞ്ഞു വെയ്ക്കുന്നുണ്ട്. (പരാജയം ഉണ്ടാകുമ്പോള്‍ കാരണം കണ്ടു പിടിക്കാന്‍ ഇത് സഹായിക്കും). ചെറിയ മത്തന്‍ കായ ആയി കഴിയുമ്പോള്‍ ഞാന്‍ ഇത് മാറ്റും.

ഇപ്പോള്‍ ഉണ്ടാവുന്ന എല്ലാ പെണ് പൂവും കായ ആകുന്നുണ്ട്. ഒരു മത്തയില്‍ തന്നെ ആരോഗ്യമുള്ള ഏതാണ്ട് ഇരുപതോളം മത്തങ്ങ കിടക്കുന്നത് കാണുന്നത് തന്നെ ഒരു ഭംഗിയല്ലേ?

കമന്‍റുകള്‍

കമന്‍റുകള്‍

Post a Reply