സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം .

ടെറസ്സ് കൃഷി – സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍
Automated Plants Drip Irrigation

രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ പച്ചക്കറിചെടികൾക്ക് എങ്ങിനെ വെള്ളം നനയ്ക്കും ?. അത്തരമൊരു സാഹചര്യത്തില്‍ 100% കൃത്യതയോടെ അവയെ പരിപാലിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തെക്കുറിച്ച് പറയാം. ഡ്രിപ്പ് ഇറിഗേഷൻ കിറ്റ് , ഒരു സബ്മെഴ്സിബില്‍ (Submersible) പമ്പ്, വിപ്രോ സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് വിജയകരമായി അത് ഞാന്‍ നടപ്പാക്കി. Submersible പമ്പ് ഡ്രിപ് ഇറിഗേഷൻ ഫീഡറിൽ കണക്ട് ചെയ്തു.

മോട്ടോർ വാട്ടർ ടാങ്കിൽ ഇറക്കി (18 വാട്ട്‌സ് ആണ്, ചെറിയ വലിപ്പം) അതിന്റെ പവർ സപ്പ്ലൈ സ്മാർട് പ്ലഗിൽ കണക്ട് ചെയ്തു. ആപ്പ് വഴി ആവശ്യമുളളപ്പോൾ മോട്ടോർ ഓണ്‍/ഓഫ് ചെയ്യാം. മോട്ടോർ വഴി ഫോഴ്സിൽ വെള്ളം വരുന്നത് കൊണ്ടു, ഡ്രിപ്പ് ഇറിഗേഷൻ സ്മൂത് ആയി ഓടും.

ആകെ മൊത്തം 2000 രൂപ ചിലവ് വരും.

സബ്മെഴ്സിബില്‍ പമ്പ് – https://amzn.to/3s3ZCF9
ഡ്രിപ്പ് ഇറിഗേഷൻ കിറ്റ് – https://amzn.to/34NvXas
വിപ്രോ സ്മാർട് പ്ളഗ് – https://amzn.to/3I06M2y

ഡ്രിപ്പ് ഇറിഗേഷൻ

ഡ്രിപ്പ് ഇറിഗേഷൻ കിറ്റ്
Plants Drip Irrigation Kit

ചെടികളുടെ വളര്‍ച്ചയ്ക്ക് 3 വ ആണ് വേണ്ടത് , വെള്ളം , വളം, വെയില്‍ – ജലസേചനം പല രീതിയില്‍ നടത്താം, ഇതില്‍ ഏറ്റവും എഫിഷ്യന്റ്റ് ആണ് തുള്ളി നന. ഡ്രിപ്പ് ഇറിഗേഷന്‍കിറ്റ് വാങ്ങാന്‍ കിട്ടും ഇല്ലെങ്കില്‍ ലോക്കലി പര്‍ച്ചേസ് ചെയ്യാം, അതാവുമ്പോള്‍ നമ്മുടെ ആവശ്യം അനുസരിച്ച് അത് എടുക്കാം. തുള്ളി തുള്ളിയായി വെള്ളം ചെടികള്‍ക്ക് ലഭിക്കും, ചെടിക്കും നല്ലത് അതാണ്‌ , നമുക്കും വെള്ളം ലാഭിക്കാം , അത്യവശ്യം സ്കില്‍ ഉണ്ടെകില്‍ ഈസി ആയി ഇത് സെറ്റ് ചെയ്യാം.

Submersible Pump
Submersible Pump

സബ്മെഴ്സിബില്‍ പമ്പ് – വീടുകളില്‍ കിണറ്റില്‍ നിന്നും ടാങ്കിലേക്ക് പമ്പ് ചെയ്യുന്നതിന്റെ ഒരു മിനി വേര്‍ഷന്‍ ആണിത്, 200-300 രൂപ നിരക്കില്‍ ലഭിക്കും, ഇവ വെള്ളത്തില്‍ ഇറക്കി കിടത്തുകയാണ് , ടാങ്കില്‍ വെള്ളം ഉണ്ടാവണം ഇല്ലെങ്കില്‍ ലൈഫ് കിട്ടില്ല. 2 മീറ്റര്‍ ഉയരത്തില്‍ ഇവ വെള്ളം പമ്പ് ചെയ്തു തരും. 230 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന AC, 12 വോള്‍ട്ട് DC വര്‍ക്ക് ചെയ്യുന്ന മോഡലുകള്‍ ലഭിക്കും. സോളാര്‍ പാനല്‍ ഉണ്ടെങ്കില്‍ DC ആവും നല്ലത് .

Smart Plug with Energy Monitoring
Smart Plug with Energy Monitoring

സ്മാർട് പ്ളഗ് – വൈഫൈ കണക്ഷന്‍ വഴി (പ്ലഗ്ഗ് ഉള്ളയിടത്ത് മതി), ആപ്പ് ഉപയോഗിച്ച് (മൊബൈല്‍ ഡാറ്റ) ഇവ നിയന്ത്രിക്കാന്‍ സാധിക്കും. ആവശ്യമുള്ളപ്പോള്‍ നമുക്ക് ഇതിനെ ഓണ്‍ , ഓഫ് ചെയ്യാം.

 

സബ്മെഴ്സിബില്‍ പമ്പ്
Submersible Pump
Submersible Pump
വാങ്ങാം
ഡ്രിപ്പ് ഇറിഗേഷൻ കിറ്റ്
ഡ്രിപ്പ് ഇറിഗേഷൻ കിറ്റ്
Plants Drip Irrigation Kit
വാങ്ങാം
വിപ്രോ സ്മാർട് പ്ളഗ്
Smart Plug with Energy Monitoring
Smart Plug with Energy Monitoring
വാങ്ങാം

കമന്‍റുകള്‍

കമന്‍റുകള്‍

You may also like