ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം (ചെലവു കുറഞ്ഞത്) – Low Cost Drip Irrigation System
അടുക്കള തോട്ടത്തിലേക്ക് ചെലവു കുറഞ്ഞ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം
വളരെ ചെലവു കുറഞ്ഞ ഒരു ഡ്രിപ്പ് ഇറിഗേഷന്‍ രീതിയെക്കുറിച്ച് പറയാം, പേര് കേട്ടു പേടിക്കണ്ട. വളരെ ചുരുങ്ങിയ ചെലവില്‍ അല്ലെങ്കില്‍ യാതൊരു മുടക്ക് മുതലും ഇതിനു വേണ്ട. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു മാര്‍ഗം. ടെറസ് കൃഷിയിലും താഴെയും ഒരേ പോലെ ചെയ്യാവുന്ന ഒരു ചെറിയ ഇറിഗേഷന്‍ സിസ്റ്റം. ഈ കടുത്ത വേനല്‍ക്കാലത്ത് ചെടികള്‍ക്ക് ആവശ്യത്തിനു വെള്ളം വേണം. കൊടും ചൂടില്‍ ചെടികള്‍ വാടാതെ സൂക്ഷിക്കാന്‍ , അതിലുപരി വെള്ളം കൃത്യമായി ചെലവിടാന്‍ സാധിക്കും. വെള്ളം തുള്ളി തുള്ളിയായി ചെടിയുടെ ചുവട്ടില്‍ വീണു കൊണ്ടിരിക്കും. ചെടിയുടെ ചുവട്ടില്‍ ഇപ്പോഴും ജലം ഉണ്ടാകും.
ഡ്രിപ്പ് ഇറിഗേഷന്‍ ടെറസ്സില്‍
ഇതിനായി ഉപയോഗിക്കുന്നത് ഗ്ലൂകോസ് കയറ്റുന്ന ട്യൂബ് ആണ്, അത് സംഘടിപ്പിക്കുക ആണ് ആദ്യ പടി. അതു ഈസി ആയി സംഘടിപ്പിക്കാന്‍ സാധിക്കും. ഉപയോഗം കഴിഞ്ഞവ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം. ഇതിന്റെ മെച്ചം അകത്തു ഒരു ഫില്‍റ്റെര്‍ ഉണ്ട് , അത് വെള്ളം അരിച്ചു താഴേക്ക് വിടും . ഇതില്‍ ചേര്‍ത്തിരിക്കുന്ന ഡ്രിപ്പ് ഇറിഗേഷന്‍ വീഡിയോ ശ്രദ്ധിക്കുക. ഒഴിഞ്ഞ കുപ്പി എടുക്കുക. ഒരു ലിറ്റര്‍ കോള കുപ്പികള്‍ എടുക്കാം, അതിന്റെ താഴത്തെ വശത്ത് ഗ്ലുക്കോസ് ട്യൂബ് കയറാന്‍ ചെറിയ ദ്വാരം ഇടുക.
ഇവിടെ ശ്രദ്ധിക്കണം, ദ്വാരം വലുതാകരുത്. ഗ്ലുക്കോസ് ട്യൂബ് കൃത്യമായി ഉറപ്പിക്കണം, അല്ലെങ്കില്‍ അതില്‍ കൂടി വെള്ളം പുറത്തേക്കു ഒഴുകും. (ഒഴിഞ്ഞ ഗ്ലുക്കോസ് കുപ്പിയടക്കം കിട്ടിയാല്‍ കുറച്ചു കൂടി ഈസി ആയി). വേണമെങ്കില്‍ ഗ്ലുക്കോസ് ട്യൂബും കുപ്പിയുടെ ദ്വാരവും ചേരുന്ന ഭാഗം പശ വെച്ച് ഒട്ടിച്ചു കൊടുക്കാം. ഇനി കുപ്പി ഒരു സ്റ്റാന്‍ഡില്‍ (നിങ്ങളുടെ യുക്തി ഉപയോഗിച്ച് കുപ്പി ഉറപ്പിക്കുക) . വെള്ളം ഒഴിച്ച് കൊടുക്കാം. വെള്ളം വീഴുന്ന അളവ് അഡ്ജസ്റ്റ് ചെയ്യാം.
This is a low cost Drip Irrigation System for your kitchen garden. this method is not 100% accurate, modify the idea to get better result.