ബീറ്റ് റൂട്ട് കൃഷി രീതിയും പരിചരണവും – Beetroot Cultivation Kerala

ശീതകാല പച്ചക്കറികള്‍ – ബീറ്റ് റൂട്ട് ജൈവ കൃഷി രീതി
beetroot growing tips

തണുപ്പ് കാലാവസ്ഥയില്‍ വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ് റൂട്ട്. വേണമങ്കില്‍ നമ്മുടെ നാട്ടിലും ഇതൊന്നു ട്രൈ ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വര്‍ഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരന്‍ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരന്‍ , പച്ചടി ഇവ തയ്യാര്‍ ചെയ്യാം. കടയില്‍ ലഭിക്കുന്ന അത്ര വലുപ്പമുള്ള കിഴങ്ങു ഒന്നും പ്രതീക്ഷിക്കണ്ട, എങ്കിലും വലിയ കുഴപ്പമില്ലാത്ത വിളവു പ്രതീക്ഷിക്കാം. ബീറ്റ്റൂട്ട് കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണം. ഞാന്‍ നട്ടത് ഗ്രോ ബാഗിലും പ്ലാസ്റ്റിക്‌ പത്രങ്ങളിലും ആണ് . ഗ്രോ ബാഗ്‌, നടീല്‍ മിശ്രിതം ഇവയെ പറ്റി പഴയ പോസ്റ്റുകളില്‍ പറയുന്നുണ്ട്.

നടീല്‍ രീതി

beetroot cultivation kerala

വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്. ഞാന്‍ വിത്ത് വാങ്ങിയത് അടുത്തുള്ള ഒരു കടയില്‍ നിന്നുമാണ്. ഹരിത എന്ന കമ്പനിയുടെത്, അവരുടെ ഫോണ്‍ നമ്പര്‍ ഇതാണ് (9847236480). വിത്തുകള്‍ പകുന്നതിനു മുന്‍പ് ഒരു (10-30) മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ്‌ കൃഷിക്ക്‌ അനുയോജ്യം. ആഗസ്‌റ്റ്‌ മുതല്‍ ജനുവരി വരെയാണ് കൃഷി ചെയ്യന്‍ പറ്റിയ സമയം. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം. വേറെ കാര്യമായ വളം ഒന്നും ചെയ്തില്ല. സി പോം ഇടയ്ക്ക് കുറച്ചു ഇട്ടു കൊടുത്തു. നട്ട്‌ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം.

ബീറ്റ്റൂട്ട് കൃഷി കീടബാധ

ഒരു കീടബധയും എനിക്ക് ഇതുവരെ ഉണ്ടായില്ല, ചെടികള്‍ നന്നായി വളരുന്നു. റോക്കറ്റ്‌ പുഴു, കൂട്ടുകെട്ടിപുഴു , ഇലപ്പുള്ളി , മൃദുരോമപൂപ്പ്‌ ഇവയൊക്കെ ഉണ്ടായേക്കാം.

Beetroot Cultivation In Kerala Using Only Organic Pesticides and Organic Fertilizers. You try the seasonal crop beetroot in kerala, it’s very easy. we have already discussed about cabbage, cauliflowers, beans etc here. stay tuned here for more posts related with organic farming kerala and tips for terrace farming.

ബീറ്റ് റൂട്ട് കൃഷി ടെറസില്‍

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…

3 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

4 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

5 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S