കോളിഫ്ലവര്‍, കാബേജ്, ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ വിളകള്‍ ശീതകാലത്ത് കേരളത്തിലും നന്നായി വളരുന്നതാണ്, growing cauliflower. വിത്തുകള്‍ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യുന്നത്. ശീതകാല വിളകളുടെ കൃഷി രീതി നമ്മള്‍ ഇവിടെ നേരത്തെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇവിടെ വിത്തുകള്‍ അല്ലാതെ, കോളി ഫ്ലവറിന്റെ എത്തുകള്‍ (തണ്ടുകള്‍) ഉപയോഗിച്ച് എങ്ങിനെ കൃഷി ചെയ്യാം എന്ന് നമുക്ക് നോക്കാം.
കഴിഞ്ഞ തവണ കോളിഫ്ലവര്‍ കൃഷി ചെയ്തിരുന്നു. നന്നായി വിളവു ലഭിക്കുകയും ചെയ്തു. വിളവെടുപ്പ് കഴിഞ്ഞു അതില്‍ ഒരു ചെടി നശിപ്പിക്കാതെ നില നിര്‍ത്തിയിരുന്നു. കോളി ഫ്ലവര്‍ അതിന്റെ പൂവ് മാത്രം കട്ട് ചെയ്ത് ബാക്കി ചെടി നിലനിര്‍ത്തി. കുറെ കഴിഞ്ഞപ്പോള്‍ ചെടിയില്‍ വളരെയധികം എത്തുകള്‍ ഉണ്ടായി, അവ നല്ല രീതിയില്‍ വളര്‍ന്നു വന്നു. അവ അടര്‍ത്തിയെടുത്ത് ഗ്രോ ബാഗില്‍ വളര്‍ത്തി. അതിലൊന്നിന് ഇപ്പോള്‍ പൂവ് ആയി, വിളവെടുപ്പ് ആകാറായി വരുന്നു.
ഗ്രോ ബാഗില്‍ ആണ് cauliflower കൃഷി ചെയ്തത്. ഗ്രോ ബാഗ്, നടീല്‍, കോളി ഫ്ലവര്‍ കൃഷി രീതി ഇവ നേരത്തെ തന്നെ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വിവരങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ പോസ്റ്റുകള്‍ വായിച്ചു നോക്കുക. cauliflower ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന രീതി ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. തണ്ടുകള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗിലേക്കു മാറ്റി നട്ട് കുറെ ദിവസം തണലത്തു വെച്ച ശേഷം മാത്രം സൂര്യ പ്രകാശം ലഭിക്കുന്ന ഇടത്തില്‍ വെക്കുക. വേരുകള്‍ ഉണ്ടായി ചെടി വളരാന്‍ തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ കൊടുക്കാം. എളുപ്പത്തില്‍ ജൈവ വളങ്ങള്‍ ഉണ്ടാക്കുന്ന വിധം, ജൈവ വളങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
we can cultivate Cauliflower without using the seeds or seedlings.this post is about organic farming methods of Cauliflower without using its seeds. stay tuned here for more organic farming posts written in malayalam language.
കമന്‍റുകള്‍
സബ്മെഴ്സിബില്‍ പമ്പ്, സ്മാർട് പ്ളഗ് ഇവ ഉപയോഗിച്ച് ചുരുങ്ങിയ ചിലവില്‍ സ്മാര്‍ട്ട് ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം…
Unlock the power of Fish Amino Acids! Dive into our website to learn how these…
Unleash your inner vintner with our grape growing guide! Explore tips, tricks, and resources to…
Order your favorite vegetable seeds online and cultivate your garden effortlessly. Fresh, healthy produce is…
Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…
കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…