ആലപ്പുഴയിലെ മാലിന്യ സംസ്കരണവും ജനകീയ പച്ചക്കറി കൃഷിയും
സമീപകാലത്ത് കേരളം അഭിമുഘീകരിക്കുന്ന വലിയ രണ്ടു വിഷയങ്ങള്‍ ആണ് മാലിന്യ സംസ്കരണവും, വിപണിയില്‍ ലഭിക്കുന്ന മാരക വിഷം അടിച്ച പച്ചക്കറികളും. മാലിന്യ സംസ്കരണം എങ്ങിനെ പ്രായോഗികമാക്കം എന്ന് തെളിയിച്ചിരിക്കുകയാണ് ആലപ്പുഴ എം എല്‍ എയും മുന്‍ കേരള ധനകാര്യ മന്ത്രിയുമായ ശ്രീമാന്‍ ടി എം തോമസ് ഐസക്. കൃത്യമായ ഇടപെടലുകളിലൂടെ ജനപങ്കാളിത്തത്തിലൂടെ മാലിന്യ സംസ്ക്കരണം ആലപ്പുഴയില്‍ പ്രയോഗികമാക്കിയിരിക്കുകയാണ് ശ്രീ തോമസ് ഐസക്.
ആലപ്പുഴ ഓട്ടോകാസ്റ്റിനു സമീപമുള്ള നാലര ഏക്കര്‍ പറമ്പില്‍ ജനകീയ പച്ചക്കറി കൃഷിയാണ് അടുത്ത ലക്‌ഷ്യം. ” കഞ്ഞിക്കുഴി ജനകീയ ജൈവ ഹരിത സമൃദ്ധി ” എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ഈ കൃഷി ആര്‍ക്കും സ്പോണ്‍സര്‍ ചെയ്യാം. ആദ്യത്തെ സ്പോണ്‍സര്‍ നമ്മുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയാണ്, റോഡരികിലെ 25 സെന്‍റ് അദ്ധേഹത്തിന്റെ പേരിലാണ് കൃഷി ചെയ്യുന്നത്. കുവൈത്തിലെ ഒരു കൂട്ടം തൊഴിലാളികള്‍ ബാക്കി പറമ്പുകള്‍ സ്പോണ്‍സര്‍ ചെയ്യുന്നു. ആര്‍ക്കും കഞ്ഞിക്കുഴി ജനകീയ ജൈവ ഹരിത സമൃദ്ധി കൃഷി സ്പോണ്‍സര്‍ ചെയ്യാം. നിക്ഷേപിച്ച പണത്തിനു തുല്യമായ തുകയ്ക്കുള്ള ജൈവ പച്ചക്കറി നിക്ഷേപകനോ അദ്ദേഹത്തിന്‍റെ നോമിനിക്കോ 4 മാസത്തിനിടയില്‍ നല്‍കുന്നതാണ് . ഇതെപറ്റിയുള്ള വിശദ വിവരങ്ങള്‍ അദ്ദേഹം തന്നെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, ഇവിടെ നിന്നും അവ മുഴുവന്‍ വായിക്കാം, കഞ്ഞിക്കുഴി ജനകീയ ജൈവ ഹരിത സമൃദ്ധി.
എത്ര ലളിതവും പ്രായോഗികവും ജനകീയവുമായി ആണ് ശ്രീ തോമസ് ഐസക് കാര്യങ്ങള്‍ നടപ്പാക്കുന്നത്. നാമോരോരുത്തര്‍ക്കും ഇത് മാതൃകയാക്കാം. സ്ഥലവും സമയവും ഇല്ല എന്ന് വിലപിക്കുന്നവര്‍ക്ക് ഇത് കണ്ടു നോക്കാം. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇതേ പോലെ കൂട്ടായ്മ ഉണ്ടാക്കാം, ഇതേ രീതിയില്‍ സ്ഥലം കണ്ടെത്തി പച്ചക്കറി കൃഷി ചെയ്യാം. കൂടെ ചെറിയ രീതിയില്‍ ഫാമും നടത്താം, 50-100 പേരുള്ള കൂട്ടായമാക്ള്‍ക്ക് ഇത്തരം സംവിധാനങ്ങളിലൂടെ ശുദ്ധമായ പച്ചക്കറിയും പാലും ഉത്പാദിപ്പിക്കാം. ഇതൊന്നും നമുക്ക് പറ്റില്ല എന്ന കാഴ്ചപ്പാട് ആദ്യം തിരുത്തുക, എന്തും സാധ്യം ആണെന്ന് മനസിലാക്കുക. കഞ്ഞിക്കുഴി ജനകീയ ജൈവ ഹരിത സമൃദ്ധി പോലെയുള്ള ജനകീയ മുന്നേറ്റങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.