കായീച്ച – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

മത്തന്‍ , പടവല വിളകളിലെ കീടങ്ങള്‍ – കായീച്ച

insects attack in vegetable

നമുക്ക് ഇനി പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങളെ പരിചയപ്പെടാം. അതില്‍ ഏറ്റവും പ്രധാനി ആണ് കായീച്ച. സലിം കുമാര്‍ പറയുന്നപോലെ ” കൊടും ഭീകരനാണിവന്‍ “. വെള്ളരി വര്‍ഗ വിളകളുടെ പ്രധാന ശത്രുവാണ്. പാവല്‍ , പടവലം , വെള്ളരി , കുമ്പളം, മത്തന്‍ , കക്കിരി ,കോവല്‍ എന്നീ പച്ചക്കറികള്‍ മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങള്‍ ഇവയും കായീച്ചയുടെ ആക്രമണ പരിധിയില്‍ വരും. ആക്രമണത്തേക്കാള്‍ പ്രതിരോധം ആണ് ഇവിടെ നല്ലത്. കുറെയധികം കെണികള്‍ ഉണ്ട് ഇവയെ കുടുക്കാന്‍ . ഫിറമോണ്‍ കെണി , തുളസിക്കെണി , ശര്‍ക്കര ക്കെണി, കഞ്ഞിവെള്ള ക്കെണി , അങ്ങിനെ കുറെയധികം കെണികള്‍ ഉണ്ട് ഇവനെ കുടുക്കാന്‍ .

വലിയ തോതില്‍ വിളകള്‍ ഉണ്ടെകില്‍ മാത്രം ഇത്തരം കെണികള്‍ക്ക് പിറകെ പോകുക, അവയെ പറ്റി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ എഴുതാം. നമ്മുടെ ചെറിയ അടുക്കള തോട്ടങ്ങളില്‍ അവ ഒഴിവാക്കാം. 1-2 മൂട് വിളകള്‍ മാത്രം ആണ് ഉള്ളതെങ്കില്‍ മറ്റു മാര്‍ഗങ്ങളിലൂടെ അവയെ തുരത്താം. കെണികള്‍ ഇവയെ ആകര്‍ഷിച്ചു വീഴ്ത്തി ആണ് നശിപ്പിക്കുക , ഒരു പക്ഷെ നിങ്ങളുടെ തോട്ടത്തില്‍ അവയുടെ എണ്ണം കുറവാണെങ്കില്‍ ഇത്തരം കെണികള്‍ കൂടുതല്‍ ഈച്ചകളെ അവിടെ എത്തിക്കും , അത് ഒരു പക്ഷെ വിപരീധ ഫലം തരും.

നിയന്ത്രണം

പെണ്‍കായീച്ചകളാണ് പണി തരിക, അവ കായകളില്‍ മുട്ടയിടും. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന പുഴുക്കള്‍ കായ തുരന്ന് ഉള്‍ഭാഗം ഭക്ഷിക്കുന്നു. പച്ചക്കറി വളര്‍ച്ച മുരടിക്കുക, കായ അഴുകിപ്പോവുക ഇവയാകും ഫലം. കുമ്പളം, മത്തന്‍ , തുടങ്ങിയവയില്‍ കായകള്‍ തീരെ ചെറിയ പരുവത്തിലെ ഈ കീടം കയറി ആക്രമിക്കും. ചെറിയ പ്ലാസ്റ്റിക്‌ കഷണം അല്ലെങ്കില്‍ കടലാസ് ഉപയോഗിച്ച് കായകള്‍ പൊതിയുക , പൂവിന്റെ ഭാഗം പുറത്തു കാണണം (പരാഗണം നടക്കുവനാണിത് , കുമ്പളം , മത്തന്‍ തുടങ്ങിയവയില്‍ ഇത് നിര്‍ബന്ധം ആണ്).

fruit fly images

പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം മുഴുവനായി മൂടാം . മാരക കീടനാശിനിയെക്കള്‍ ഫലപ്രദം ആണിത്. ഒന്നോര്‍ക്കുക വലിയ രീതിയില്‍ കൃഷി ചെയ്യുബോള്‍ ഇത് പ്രായോഗികം അല്ല , അവിടെ മേല്‍ പറഞ്ഞ കെണികള്‍ ഉപയോഗിക്കേണ്ടി വരുന്നു. പാവല്‍ , പടവലം , വെള്ളരി തുടങ്ങിയവയുടെ കായകള്‍ കാപ്പൂ വിരിഞ്ഞതിന്റെ അടുത്ത ദിവസം പൊതിയുക, കായയുടെ വളര്‍ച്ചയ്ക്കനുസരിച്ച് പൊതി വലുതാക്കുക.

ഇവ കൂടി

1, ഇവയുടെ ആക്രമണം രാവിലെ ആണ് കൂടുതല്‍ ഉണ്ടാകുക.
2, ശ്രദ്ധാപൂര്‍വ്വം വേണം കായകള്‍ പൊതിയാന്‍, അല്ലെങ്കില്‍ കായ തണ്ടില്‍ നിന്നും ഒടിഞ്ഞു പോകാന്‍ സാദ്യതയുണ്ട്.
3, ഇവയെ നിങ്ങള്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എങ്കില്‍ രാവിലെ കയ്യില്‍ ഒരു തണ്ട് കൃഷ്ണ തുളസി (കൃഷ്ണ തുളസി തന്നെ വേണം ) എടുത്തു ഞെരടി പിടിച്ചാല്‍ മതി ,മിനിട്ടുകള്‍ക്കകം അവ നിങ്ങളുടെ കയ്യില്‍ പറന്നു വരും.

Download Malayalam Krishi App

കമന്‍റുകള്‍

കമന്‍റുകള്‍

Recent Posts

സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ ഒരുക്കാം – പച്ചക്കറിചെടികൾക്ക് വെള്ളം നനയ്ക്കാം

ടെറസ്സ് കൃഷി - സ്മാര്‍ട്ട്‌ ഡ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം രണ്ടു മൂന്നു ദിവസം വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ പച്ചക്കറിചെടികൾക്ക്…

2 years ago

Fish Amino Acid Preparation – ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം

ഫിഷ്‌ അമിനോ ആസിഡ് തയ്യാറാക്കുന്ന വിധം - Fish Amino Acid (FAA) ഒരു നല്ല ജൈവ വളം ആണ്…

2 years ago

മുന്തിരി കൃഷി കേരളത്തില്‍ , കൃഷി രീതിയും പരിചരണവും – Grape Growing Kerala

കൃഷിപാഠം വീഡിയോ സീരീസ് - മുന്തിരി കൃഷി അഗ്രിക്കള്‍ച്ചര്‍ വീഡിയോസ് മലയാളം എന്ന ഞങ്ങളുടെ യൂട്യൂബ് ചാനലില്‍ 2 വര്‍ഷം…

3 years ago

പച്ചക്കറി , പൂച്ചെടി വിത്തുകള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുവാന്‍ വിത്തുബാങ്ക്.കോം

ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍ ഓണ്‍ലൈനായി വാങ്ങാം - vithubank.com കച്ചവട താല്പര്യത്തിനപ്പുറം കൂടുതല്‍ ആളുകള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം പച്ചക്കറി…

3 years ago

ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ – വിത്ത് പാകല്‍, പരിചരണം തുടങ്ങിയവ

Cheera Growing Videos in Malayalam - ചീര കൃഷി വീഡിയോ ട്യൂടോറിയല്‍ കൃഷിപാഠം വീഡിയോ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെ…

3 years ago

Mint Growing Home From Cuttings – പുതിന കൃഷി ചെയ്യാം , തണ്ടുകള്‍ ഉപയോഗിച്ച്

കടയില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ നടാം - mint growing at home ബിരിയാണിയിലും പുലാവിലും ചേര്‍ക്കാന്‍ കടകളില്‍…

4 years ago
Agriculture Website Malayalam and Videos Owned and Maintained By Anish K.S