വാഴകൃഷിയിലെ തടതുരപ്പന്‍ പുഴു ആക്രമണവും പ്രതിരോധ മാര്‍ഗങ്ങളും
വാഴകൃഷിയിലെ പ്രധാന ശത്രു ആണ് തടതുരപ്പന്‍ പുഴു. ഇവയെ ഇതിനെ ചെല്ലി, ചെള്ള് , തടപ്പുഴു എന്നും വിളിക്കാറുണ്ട്. വാഴയില്‍ തടതുരപ്പന്‍ പുഴു നാലാം മാസം മുതല്‍ ആക്രമണം ആരംഭിക്കും. കറുത്ത് തിളക്കമുള്ള ചെല്ലികള്‍ വാഴയുടെ പുറം പോളകളില്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ പിണ്ടിതുരന്നു വലുതാകുന്നു. വാഴനാര് കൊണ്ടുള്ള കൂടുണ്ടാക്കി സമാധിയിരുന്നു ചെല്ലിയായി പുറത്തു വരുന്നു.
തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണ ലക്ഷണങ്ങള്‍
1, പുറം പോളകളില്‍ നിന്നും കൊഴുത്ത ദ്രാവകം പ്രത്യക്ഷമാകുന്നു.
2, വാഴകൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു, കുലകള്‍ പാകമാകാതെ ഒടിഞ്ഞു തൂങ്ങുന്നു.
3, പലപ്പോഴും വാഴ ഒടിഞ്ഞു വീഴുമ്പോള്‍ മാത്രം കര്‍ഷകരുടെ ശ്രദ്ധയില്‍ പെടുന്നു.
തടതുരപ്പന്‍ പുഴു നിയന്ത്രണ മാര്‍ഗങ്ങള്‍
1, ആരോഗ്യമുള്ള കന്നുകള്‍ തിരഞ്ഞെടുത്തു നടുക.
2, കുല വെട്ടിയ വാഴകകള്‍ യഥാസമയം വെട്ടിമാറ്റി കംമ്പോസ്റ്റാക്കുക.
3, പഴയ ഇലകള്‍ വെട്ടിമാറ്റുക.
4, മൂന്നാം മാസം ഇലകവിളുകളില്‍ വെപ്പിന്‍കുരു പൊടിച്ചത് ഇടുക. (ഒരു വാഴയ്ക്ക് ഏകദേശം 50 ഗ്രാം വേപ്പിന്‍കുരു വേണ്ടിവരും. )
5, വാഴത്തടയില്‍ ചെളി-വേപ്പെണ്ണ മിശ്രിതം (30 മി.എല്‍ /ലിറ്റര്‍ ചെളിയില്‍ ) തേച്ചു പിടിപ്പിക്കുക.
6, നാലുമാസം മുതല്‍ മാസത്തില്‍ ഒരു തവണ വാഴയുടെ ഇലക്കവിളുകളില്‍ ” നന്മ ” (5 മി.എല്‍ / 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വാഴയൊന്നിനു) നിറയ്ക്കുകയും തളിക്കുകയും ചെയ്യുക.
7, തടതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം തുടങ്ങിയ വാഴകളില്‍ , ആക്രമിച്ച ഭാഗത്തിന് 5 സെ. മി താഴെയായി ഒരു വലിയ സിറിഞ്ച് ഉപയോഗിച്ചു ” മേന്മ ” (15 മി.എല്‍) കുത്തിവെക്കുക.
നന്മ – മേന്മ – ഇവ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവർഗ കേന്ദ്രം മരച്ചീനിയിൽ നിന്നും തടപ്പുഴുവിനെ പ്രതിരോധിക്കാനായി വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനികൾ ആണ്.
വിവരങ്ങള്‍ക്ക് കടപ്പാട് – കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം.