ചാഴി നിയന്ത്രണവും പ്രതിരോധവും – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍
ടെറസ്സ് കൃഷി ടിപ്സ് – ചാഴി നിയന്ത്രണം
ചാഴി പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ്. നീരും പാലും ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുകയാണ് ഇവറ്റകളുടെ ഹോബി. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ഇവയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമിക്കുന്നു. ഈ പ്രാണികള്‍ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
1, മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ച് ഇവയെ നിയന്ത്രിക്കാം. മത്തിയും ശര്‍ക്കരയും തുല്യ അളവില്‍ ചേര്‍ത്ത് പാത്രത്തിലിട്ട് മൂന്നാഴ്ച അടച്ചുവെച്ചാണ് മത്തി-ശര്‍ക്കരമിശ്രിതം തയ്യാറാക്കുന്നത്. ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം നോക്കുക. മൂന്നു ആഴ്ച കഴിഞ്ഞു മത്തി-ശര്‍ക്കരമിശ്രിതം അരിച്ചെടുക്കുക്ക. ഒരുലിറ്റര്‍ വെള്ളത്തിന് 15 മില്ലി ലിറ്റര്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ച് കൊടുക്കാം. ഏറ്റവും ചെലവു കുറഞ്ഞ ഈ മാര്‍ഗം ഉപയോഗിച്ചു ഒരേക്കറില്‍ വെറും ഒന്നരലിറ്റര്‍ മിശ്രിതം കൊണ്ട് ഇവയെ നിയന്ത്രിക്കാം.
വീഡിയോ
2, കാന്താരിമുളക് കായം മിശ്രിതം – കാന്താരിമുളകും കായവും എന്നിവ 20 ഗ്രാം വീതം അരച്ച് 1 ലിറ്റർ വെള്ളത്തിൽ കലക്കിയെടുക്കുക. ഈ മിശ്രിതം 2% വീര്യത്തിൽ തളിച്ച് ഇവയെ നിയന്ത്രക്കാം.